Home covid19 ബെംഗളൂരു:ഒമിക്രോൺ പുതിയ വകഭേദം;സംസ്ഥാനത്ത് കോവിഡ് ജാഗ്രത കർശനമാക്കി

ബെംഗളൂരു:ഒമിക്രോൺ പുതിയ വകഭേദം;സംസ്ഥാനത്ത് കോവിഡ് ജാഗ്രത കർശനമാക്കി

ബെംഗളൂരു: ഒമിക്കോണിന്റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള വാർത്തയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്ദീപാവലി, കർണാടക രാജ്യോത്സവ ആഘോഷങ്ങളിൽ കോവീഡ് മാനദണ്ഡങ്ങൾ പാലിച്ചു പങ്കെടുക്കണമെന്ന് വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.ലക്ഷണങ്ങളുള്ളവർ പരിശോധനയ്ക്ക് വിധേയരാകുകയും സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം.

വായു സഞ്ചാരമില്ലാത്ത മുറികളിൽ ഉൾപ്പെടെ അകത്തളങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണം.രോഗ പ്രതിരോധശേഷി കുറഞ്ഞവരും 60 വയസ്സിനു മുകളിലുള്ളവരും പൊതു സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്നും നിർദേശിച്ചു.

കര്‍ണാടകയില്‍ ബജ്രംഗ്ദള്‍ റാലിക്കിടെ ആക്രമണം

ബെംഗളുരു: കര്‍ണാടകയില്‍ ബജ്രംഗ്ദള്‍ റാലിക്കിടെ ജയ് ശ്രീറാം മുഴക്കി മുസ്‌ലിം യുവാവിന്റെ കാര്‍ അടിച്ചുതകര്‍ത്ത് കൊല്ലപ്പെട്ട നേതാവ് ഹര്‍ഷയുടെ സഹോദരിയും സംഘവും.കര്‍ണാടകയിലെ ശിവമോഗയില്‍ കഴിഞ്ഞദിവസമാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകയും ഹര്‍ഷയുടെ സഹോദരിയുമായ അശ്വിനിക്കും മറ്റ് പത്തു പേര്‍ക്കുമെതിരെ ശിവമോഗ പൊലീസ് കേസെടുത്തു.

ഈ മാസം 22ന് വൈകീട്ട് 5.15 ഓടെ സവര്‍ക്കര്‍ റാലി എന്ന പേരിലായിരുന്നു പരിപാടി. സെയ്ദ് പര്‍വേസ് എന്ന യുവാവിന്റെ ഇന്നോവ കാറാണ് ഇവര്‍ തകര്‍ത്തത്. അശ്വിനിയും മറ്റ് പത്ത് പേരും ബൈക്കുകളിലെത്തി “ജയ് ശ്രീറാം” മുഴക്കുകയും സെയ്ദ് പര്‍വേസിന്റെ കാര്‍ അടിച്ചുതകര്‍ത്തുകയും ചെയ്തുവെന്ന് എഫ്‌.ഐ.ആറില്‍ പറയുന്നു.ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 416, 143, 147, 427, 149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

റാലിക്കിടെ പ്രകാശ് എന്ന യുവാവിനേയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.ബൈക്കിലെത്തിയ മൂന്ന് അക്രമികള്‍ ബര്‍മപ്പ ലെവല്‍ക്രോസ്-2ല്‍ വച്ച്‌ തന്റെ തലയില്‍ കല്ലുകൊണ്ട് ഇടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി 25കാരനായ പ്രകാശിന്റെ മൊഴിയില്‍ പറയുന്നു. ഈ സംഭവത്തിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.അതേസമയം, ആക്രമണങ്ങള്‍ക്കു പിന്നാലെ തിങ്കളാഴ്ച രാത്രി ശിവമോഗയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.

നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍‌ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group