ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ മണ്ഡലമായ ഹാവേരിയിലെ ഷിഗോണിലേക്കുള്ള ബസ് സർവീസുകൾ റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് എൻഡബ്ളയു കെആർടിസി വെട്ടി കുറച്ചു.തകർന്ന് തരിപ്പണമായ റോഡു കളിലൂടെയുള്ള യാത്രയെ തുടർന്ന് ബസുകൾ സ്ഥിരമായി തകരാറിലാകുന്നത് കണക്കിലെടുത്താണ് നടപടി.
ഇതോടെ സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാത്ത മുഖ്യമന്ത്രി സംസ്ഥാനത്തെ കാ ര്യങ്ങൾ എങ്ങനെ നോക്കുമെന്ന് ചോദിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.
കേരളത്തിനും വന്ദേഭാരത് ട്രെയിന്‍
തിരുവനന്തപുരം: വിമാനത്തിലെപ്പോലെ യാത്രാസുഖം പകരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പുകഴ്ത്തിയ, 160 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിച്ചുപായുന്ന വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് കേന്ദ്രസര്‍ക്കാരിന്റെ പുതുവത്സര സമ്മാനമായി കേരളത്തിന് അനുവദിച്ചേക്കും.ദക്ഷണിറെയില്‍വേയ്ക്ക് ആദ്യമായി ലഭിച്ച ട്രെയിന്‍ ചെന്നൈ ബാംഗ്ലൂര്‍ മൈസൂര്‍ റൂട്ടില്‍ നവംബര്‍ പത്തുമുതല്‍ ഓടിത്തുടങ്ങും. ചെന്നൈ, ബംഗളുരു നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് സര്‍വീസുകള്‍ക്ക് സാദ്ധ്യതയുണ്ട്.
ചെന്നൈയില്‍ നിന്ന് കന്യാകുമാരിയിലേക്ക് അതിവേഗ ട്രെയിന്‍ വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തിരുവനന്തപുരത്ത് നടന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.ഇത് പരിഗണിക്കപ്പെട്ടാല്‍ തിരുവനന്തപുരത്തിന്റെ അയല്‍പക്കത്തേക്കും ഒരു വന്ദേഭാരത് എത്തും.പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാല്‍ ഈ ട്രെയിന്‍ തിരുവനന്തപുരത്തേക്ക് നീട്ടാനുമിടയുണ്ട്.
ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലും ഉത്തര്‍പ്രദേശ് റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിയിലും 44 ട്രെയിനുകള്‍ നിര്‍മ്മാണത്തിലാണ്.അത്യാധുനിക സംവിധാനങ്ങള്‍ അടങ്ങിയ വന്ദേ ഭാരത് യാത്ര വിമാനയാത്രയ്ക്ക് തുല്യമായ അനുഭൂതിയാവും യാത്രക്കാരന് സമ്മാനിക്കുക. എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകള്‍, റിവോള്‍വിംഗ് സീറ്റുകള്‍, വൈഫൈ ബയോവാക്വം ടോയ്ലറ്റുകള്‍, ആന്റികൊളിഷന്‍ ഉപകരണങ്ങള്‍ എന്നിവ ഇതിലുണ്ട്.
160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ട്രാക്കില്‍ അലഞ്ഞു തിരിയുന്ന നാല്‍ക്കാലികളാണ്.സുരക്ഷാ ഭീഷണി കണക്കാക്കി നിലവില്‍ 130 കിലോമീറ്റര്‍ സ്പീഡാണ് ശരാശരി വേഗമായി നിശ്ചയിച്ചിരിക്കുന്നത്. 16 കോച്ചുകളാണ് ഒരു ട്രെയിനിലുള്ളത്.ന്യൂഡല്‍ഹി-വാരണാസി, ന്യൂഡല്‍ഹി-കത്ര, ഗാന്ധിനഗര്‍- മുംബയ്, ഉനയില്‍-ന്യൂഡല്‍ഹി എന്നീ റൂട്ടുകളിലാണ് ഇപ്പോള്‍ വന്ദേ ഭാരത് എക്സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നത്