മുംബൈയിൽ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ യുവാവിനെ മൂന്ന് പേർ ചേർന്ന് കൊലപ്പെടുത്തി. ഗ്ലാസ് ബോട്ടിലിൽ പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞതിനാണ് 21 കാരനെ കൊലപ്പെടുത്തിയത്. 14ഉം 15ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെ കസ്റ്റഡിയിലെടുത്തതായും 12 വയസ്സുള്ള മറ്റൊരു പ്രതി ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
ഗോവണ്ടിയിലെ ശിവാജി നഗർ ഏരിയയിൽ ഉച്ചകഴിഞ്ഞാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. 12 വയസ്സുള്ള ആൺകുട്ടി ഒരു ഗ്ലാസ് ബോട്ടിലിൽ പടക്കം വയ്ക്കുന്നത് കണ്ട് യുവാവ് തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും മറ്റ് രണ്ട് പ്രതികൾ ഇരയെ മർദിക്കാൻ തുടങ്ങിയെന്നും പൊലീസ് വിശദീകരിക്കുന്നു.
12 വയസ്സുള്ള ആൺകുട്ടി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഇയാളെ ആക്രമിക്കുകയും കഴുത്തിൽ ഇടിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരുക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
തുറിച്ച്നോക്കി: മുംബൈയില്‍ 28 കാരനെ മൂന്ന് പേര് ചേര്‍ന്ന് അടിച്ചുകൊന്നു
മുംബൈയില്‍ 28 കാരനെ മൂന്ന് പേര് ചേര്‍ന്ന് അടിച്ചുകൊന്നു. അക്രമികളില്‍ ഒരാളെ കൊല്ലപ്പെട്ടയാള്‍ തുറിച്ചുനോക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.ഞായറാഴ്ച പുലര്‍ച്ചെ മാട്ടുംഗ മേഖലയിലെ ഒരു റസ്റ്റോറന്റിന് സമീപമായിരുന്നു സംഭവം.അക്രമികളില്‍ ഒരാളെ 28കാരന് തുറിച്ചുനോക്കിയതിന്റെ പേരില്‍ സ്ഥലത്ത് സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. പിന്നാലെ ഇവര്‍ യുവാവിന്റെ തലയില്‍ ബെല്‍റ്റ് കൊണ്ട് അടിക്കുകയും തല്ലുകയും ചവിട്ടുകയും ചെയ്തു. ഇയാളെയും സുഹൃത്തിനെയും പ്രതികള്‍ അസഭ്യം പറയുകയും ചെയ്തു. ക്രൂരമര്‍ദ്ദനത്തിന് ശേഷം ഇയാള്‍ സംഭവസ്ഥലത്ത് കുഴഞ്ഞുവീണു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ക്കെതിരെ ഐപിസി 302 (കൊലപാതകം), 504 (മനഃപ്പൂര്‍വ്വം അപമാനിക്കല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.