Home Featured ഉത്സവ സീസണില്‍ യാത്രക്കാരെ കൊള്ളയടിച്ച്‌ റെയില്‍വേ; സ്​​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ല്‍ അ​ധി​ക നി​ര​ക്ക്

ഉത്സവ സീസണില്‍ യാത്രക്കാരെ കൊള്ളയടിച്ച്‌ റെയില്‍വേ; സ്​​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ല്‍ അ​ധി​ക നി​ര​ക്ക്

പാ​ല​ക്കാ​ട്: ട്രെ​യി​നു​ക​ളി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ച്ചി​ട്ടും യാ​ത്ര​ക്കാ​രോ​ട്​ മു​ഖം​തി​രി​ച്ച്‌ റെ​യി​ല്‍​വേ. ഉ​ത്സ​വ സീ​സ​ണു​ക​ളാ​യ​തോ​ടെ റി​സ​ര്‍​വേ​ഷ​ന്‍ കോ​ച്ചു​ക​ളി​ല്‍ സീ​റ്റ് ല​ഭി​ക്കു​ന്നി​ല്ല. തി​ര​ക്ക് പ​രി​ഗ​ണി​ച്ച്‌ റെ​യി​ല്‍​വേ അ​നു​വ​ദി​ച്ച താ​ല്‍​ക്കാ​ലി​ക ട്രെ​യി​നു​ക​ളി​ല്‍ ഈ​ടാ​ക്കു​ന്ന​ത് ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ചെ​ന്നൈ​യി​ലേ​ക്ക് മൂ​ന്നാം ക്ലാ​സ് എ.​സി​യി​ല്‍ 1285 രൂ​പ​യാ​ണ് സാ​ധാ​ര​ണ നി​ര​ക്ക്. എ​ന്നാ​ല്‍, സ്​​പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ ഈ​ടാ​ക്കു​ന്ന​ത് 1595 രൂ​പ​യാ​ണ്. ഇ​ത്ത​രം ട്രെ​യി​നു​ക​ളി​ല്‍ സ്റ്റോ​പ്പു​ക​ള്‍ കു​റ​വാ​യ​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും ക​ഴി​യു​ന്നി​ല്ല.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​െ​പ്പ​ടെ നി​ര​വ​ധി ആ​ളു​ക​ള്‍ വ​ന്നു​പോ​കു​ന്ന ബം​ഗ​ളൂ​രു​വി​ലേ​ക്ക് സ്ലീ​പ്പ​ര്‍ ടി​ക്ക​റ്റ് കി​ട്ടാ​നി​ല്ല. വെ​യി​റ്റി​ങ്​ ലി​സ്റ്റ് 100ന് ​മു​ക​ളി​ലാ​ണ് എ​ല്ലാ ട്രെ​യി​നി​ലും. മ​റ്റ് പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ലേ​ക്കും ഇ​തി​ന് സ​മാ​ന​മാ​ണ് അ​വ​സ്ഥ. കോ​വി​ഡി​നു​ശേ​ഷം പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ പൂ​ര്‍​ണ​തോ​തി​ല്‍ പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തും എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ല്‍ നേ​ര​ത്തേ​യു​ള്ള​തു​പോ​ലെ ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ ഇ​ല്ലാ​ത്ത​തു​മാ​ണ് യാ​ത്ര​ക്കാ​രു​ടെ ദു​രി​തം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്.

കേ​ര​ള എ​ക്സ്​​പ്ര​സ് ഉ​ള്‍​െ​പ്പ​ടെ​യു​ള്ള പ​ല ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ലും ഇ​നി​യും ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. ആ​ല​പ്പു​ഴ-​ധ​ന്‍​ബാ​ദ് എ​ക്സ്​​പ്ര​സി​ല്‍ നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന നാ​ല് ജ​ന​റ​ല്‍ കോ​ച്ചി​ല്‍ ര​ണ്ടെ​ണ്ണം ഒ​ഴി​വാ​ക്കി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി നീ​ക്കി​യ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കോ​വി​ഡി​ന് മു​മ്ബു​ണ്ടാ​യി​രു​ന്ന സ്ഥി​തി​യി​ലേ​ക്ക് ഉ​യ​ര്‍​ന്നു.

ശ​ബ​രി​മ​ല സീ​സ​ണ്‍​കൂ​ടി ആ​രം​ഭി​ക്കു​ന്ന​തോ​ടെ കേ​ര​ള​ത്തി​ലേ​ക്കും ഇ​വി​ടെ​നി​ന്ന്​ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​മു​ള്ള ട്രെ​യി​നി​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​യു​ണ്ടാ​വും. ഇ​തോ​ടെ യാ​ത്ര​ദു​രി​തം ഇ​ര​ട്ടി​ക്കും. തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് കോ​വി​ഡി​ന് മു​മ്ബു​ണ്ടാ​യി​രു​ന്ന പ്ര​തി​വാ​ര ട്രെ​യി​നു​ക​ള്‍ പ​ല​തും ഇ​നി​യും പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഏ​താ​ണ്ട് പൂ​ര്‍​വ​സ്ഥി​തി​യി​ലാ​യി​ട്ടും ടി​ക്ക​റ്റ് വെ​ന്‍​ഡി​ങ് മെ​ഷീ​നു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ വൈ​കു​ന്ന​തും അ​ത്യാ​വ​ശ്യ യാ​ത്ര​ക്ക്​ സ്റ്റേ​ഷ​നു​ക​ളി​ല്‍ എ​ത്തു​ന്ന​വ​രെ വ​ല​ക്കു​ക​യാ​ണ്.

കോലിയുടെ ഏറ്റവും മികച്ച ഷോട്ട്;വാരിപ്പുണര്‍ന്ന് രാഹുല്‍ ദ്രാവിഡ്

മെല്‍ബണ്‍: പാകിസ്ഥാനെതിരെ ടി20 ലോകകപ്പില്‍ ഇന്ത്യ വിജയം പിടിക്കുമ്പോള്‍ ഷഹീന്‍ അഫ്രീദിയെറിഞ്ഞ 18-ാം ഓവറാണ് നിര്‍ണായകമായത്. 17 റണ്‍സാണ് ഇന്ത്യ ആ ഓവറില്‍ അടിച്ചെടുത്തത്. വിരാട് കോലി തന്നെയാണ് ഇതില്‍ ഭൂരിഭാഗവും നേടിയത്. അവസാന മൂന്ന് ഓവറില്‍ 48 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അഫ്രീദിയുടെ ഓവറില്‍ 17 റണ്‍സ് വന്നു. 18ാം ഓവര്‍ എറിയാനെത്തിയത് ഹാരിസ് റൗഫ്. 15 റണ്‍സാണ് ആ ഓവരില്‍ കോലി- പാണ്ഡ്യ സഖ്യം നേടിയത്.

ഓവറിന്റെ നാലാം പന്തുവരെയാണ് മൂന്ന് റണ്‍സ് മാത്രമാണ് റൗഫ് വിട്ടുകൊടുത്തിരുന്നത്. എന്നാല്‍ അഞ്ചാം പന്ത് അനായാസം കോലി സിക്‌സ് നേടി. അതും ലോണ്‍ ഓണിലൂടെ. ആ ഷോട്ടിന് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. താനാണ് ക്രിക്കറ്റിലെ രാജാവെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്ന ഷോട്ട്. അടുത്ത പന്തും സിക്‌സും നേടി കോലി വിജയത്തിലെത്താന്‍ ധൃതി കൂട്ടി. പിന്നാലെ അവസാന ഓവറില്‍ വിജയം പൂര്‍ത്തിയാക്കി. കോലി 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്നു.

റൗഫിനെതിരെ നേടിയ ഷോട്ടാണ് സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദ് ഷോട്ടിന്റെ വീഡിയോ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഷോട്ടെന്നാണ് പ്രസാദ് പറഞ്ഞത്. എന്തിനാണ് നമ്മള്‍ സാക്ഷിയായതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ഇന്ത്യ- പാക് മത്സരങ്ങളിലെ ഏറ്റവും മികച്ചതെന്നുമാണ് പ്രസാദ് ട്വീറ്റില്‍ പറഞ്ഞത്. 

അതുപോലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, കോലിയെ കെട്ടിപ്പിടിക്കുന്ന ചിത്രയും ആരാധകര്‍ ഏറ്റെടുത്തു. അതുവരെ ആഘോഷങ്ങളില്‍ ഒന്നും ദ്രാവിഡിനെ കണ്ടിരുന്നില്ല. അതിനിടെയാണ് ഇത്തരത്തിലൊരു ചിത്രം പ്രചരിച്ചത്. നേരത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോലിയെ വാരിപ്പുണര്‍ന്നിരുന്നു. കോലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സെന്നാണ് രോഹിത് വിശേഷിപ്പിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group