Home Featured കനൽ കെടാതെ 364 ദിവസങ്ങൾ; കിംഗ് കോലിയുടെ കരുത്തിൽ പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ മധുരപ്രതികാരം

കനൽ കെടാതെ 364 ദിവസങ്ങൾ; കിംഗ് കോലിയുടെ കരുത്തിൽ പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ മധുരപ്രതികാരം

കൃത്യം 364 ദിവസം മുമ്പ്, 2021 ഒക്ടോബർ 21, ദുബൈയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പാക്കിസ്ഥാൻ ഇന്ത്യയുടെ ചങ്കിൽ കനൽ കോരിയിടുകയായിരുന്നു. ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് കഴിഞ്ഞ വര്‍ഷം ദുബൈയിലാണ് അവസാനമായത്. ഷഹീൻ അഫ്രീദിയുടെ നേതൃത്വത്തിലുള്ള പാക് പേസ് പട അക്ഷരാർഥത്തിൽ ഇന്ത്യയെ ചുരുട്ടിക്കെട്ടിയപ്പോൾ പേരുകേട്ട ബാറ്റിങ് നിര 151 റൺസ് മാത്രമാണ് നേടിയത്. അന്നും കോലിയുടെ ഇന്നിങ്സാണ് ഇന്ത്യക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ പാക് ഓപ്പണർമാർ ഇന്ത്യയെ നിഷ്പ്രഭരാക്കി.

79 റൺസുമായി റിസ്‌വാനും 68 റൺസുമായി ബാബർ അസമും പുറത്താകാതെ നിന്നു. 10 വിക്കറ്റിനായിരുന്നു പാക് വിജയം. പിന്നാലെ ഏഷ്യാ കപ്പിലും പാക്കിസ്ഥാൻ ഇന്ത്യയെ തകർത്തു. രണ്ട് പ്രധാന ടൂർണമെന്റുകളിലും ഇന്ത്യക്ക് പുറത്തേക്കുള്ള വഴി തുറന്നത് പാക്കിസ്ഥാനെതിരെയുള്ള തോൽവികളായിരുന്നു. രോഹിത്, രാഹുൽ, കോലി എന്നീ മുൻനിരക്കാരുടെ വിക്കറ്റുകൾ വീഴ്ത്തിയ ഷഹീൻ അഫ്രീദിയാണ് ഇന്ത്യയെ തോൽപ്പിക്കാൻ മുന്നിൽ നിന്നത്. 

മുൻ തോൽവികളുടെ മുറിവുണക്കാൻ ഈ ലോകപ്പിൽ ഇന്ത്യക്ക് വിജയം അനിവാര്യമായിരുന്നു. എന്നാൽ, പാക് ബൗളർമാരുടെ മൂർച്ചയേറിയ ഇൻ സ്വിങ്ങറുകൾക്കും യോർക്കറുകൾക്കും ബൗൺസറുകൾക്കും മുന്നിൽ ഇന്ത്യ പതറിയപ്പോൾ, കോലി ഒറ്റക്ക് ഇന്ത്യയെ തോളിലേറ്റുകയായിരുന്നു. അവസാന ഓവറുകളിലെ സിക്സർ പൂരമടക്കം 53 പന്തുകളിൽ നിന്ന് 82 റൺസുമായി കോലി കളം നിറഞ്ഞപ്പോൾ ലോകകപ്പിലെ കേമന്മാരെന്ന ഖ്യാതി ഇന്ത്യ തിരിച്ചുപിടിച്ചു. അന്ന് ഇന്ത്യയെ പ്രതിസന്ധിയിലാക്കിയ ഷഹീൻ അഫ്രീദിയെയും ഇത്തവണ ഇന്ത്യ പറപ്പിച്ചു. നാലോവറിൽ 34 റൺസ് വഴങ്ങിയ അഫ്രീദിക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. 

പാകിസ്ഥാനെതിരെ കളിമാറിയത് അവസാന മൂന്ന് ഓവറില്‍; റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം പിടിച്ച് ഇന്ത്യയുടെ ജയം

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ത്രസിപ്പിക്കുന്ന ജയം റെക്കോര്‍ഡ് ബുക്കിലും ഇടം പിടിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 160 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇന്ത്യ അവസാന പന്തില്‍ വിജയം സ്വന്തമാക്കുകയും ചെയ്തു. അവസാന മൂന്ന് ഓവറിലാണ് കളി മാറിയത്. ഈ മൂന്നോവറില്‍ 48 റണ്‍സ് അടിച്ചെടുത്താണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ഇതൊരു ടി20 ലോകകപ്പ് റെക്കോര്‍ഡാണ്. 

അവസാന മൂന്ന് ഓവറില്‍ 48 റണ്‍സ് നേടി ജയിക്കുന്നത് മുമ്പൊരിക്കല്‍ മാത്രമാണ് സംഭവിച്ചിള്ളത്. 2010ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പിലായിരുന്നു ആദ്യത്തേത്. അന്ന് പാകിസ്ഥാനാണ് തോറ്റത്. ജയം ഓസ്‌ട്രേലിയക്കൊപ്പവും. ഇപ്പോള്‍ ഇന്ത്യയും പാകിസ്ഥാനെ തോല്‍പ്പിച്ചിരിക്കുന്നു. 2014ല്‍ മിര്‍പൂരില്‍ ഓസ്‌ട്രേലിയക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് മൂന്നോവറില്‍ 42 റണ്‍സ് നേടി ജയിച്ചിരുന്നു. 2010ല്‍ ഇന്ത്യക്കെതിരെ ശ്രീലങ്ക അവസാന മൂന്ന് ഓവറില്‍ 41 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയും ചെയ്തു. ഇത് നാലാം തവണയാണ് ടി20 ക്രിക്കറ്റില്‍ ഇന്ത്യ അവസാന പന്തില്‍ ജയിക്കുന്നത്. 2016ല്‍ ഓസ്‌ട്രേലിയക്കെതിരെ അവസാന പന്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. 2018ല്‍ കൊളംബോയില്‍ ബംഗ്ലാദേശിനെതിരേയും ഇന്ത്യ ജയം നേടി. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെ ചെന്നൈയിലും ഇന്ത്യ അവസാന പന്തില്‍ വിജയം സ്വന്തമാക്കി.

അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. അവസാന പന്തില്‍ ആര്‍ അശ്വിന്‍ നേടിയ ഫോര്‍ നിര്‍ണായകമായി. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. ഇതിനിടയിലും ഇഫ്തിഖര്‍ അഹമ്മദ് (34 പന്തില്‍ 51), ഷാന്‍ മസൂദ് (42 പന്തില്‍ 52) എന്നിവരുടെ പ്രകടനം പാകിസ്ഥാന് ആശ്വാസമായി. 

ഷഹീന്‍ അഫ്രീദിയെറിഞ്ഞ പതിനെട്ടാം ഓവറിലാണ് കളി മാറുന്നത്. 17 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഹാരിസ് റൗഫിന്റെ 19-ാം ഓവറില്‍ 15 റണ്‍സും പിറന്നു. അതുവരെ നന്നായി പന്തെറിഞ്ഞ റൗഫിന്റെ അവസാന രണ്ട് പന്തില്‍ കോലി സിക്‌സ് നേടിയിരുന്നു. അവസാന ഒാവറില്‍ ജയിക്കാന്‍ വേണ്ടത് 16 റണ്‍സ്. പന്തെറിയുന്നത് മുഹമ്മദ് നവാസ്. ആദ്യ പന്തില്‍ ഹാര്‍ദിക് ഔട്ട്. ദിനേശ് കാര്‍ത്തിക് ക്രീസിലേക്ക്. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ കോലി രണ്ട്  റണ്‍സ് നേടി. നാലാം പന്തില്‍ സിക്‌സ്. കൂടെ നോബോളും. അവസാന മൂന്ന് പന്തില്‍ വേണ്ടത് ആറ് റണ്‍. അടുത്ത പന്ത് വൈഡ്. ജയിക്കാന്‍ അഞ്ച് റണ്‍. അടുത്ത പന്ത് വീണ്ടും ഫ്രീഹിറ്റ്. എന്നാല്‍ കോലി ബൗള്‍ഡായി. പന്ത് കീപ്പറെ മറികടന്ന് പിന്നിലേക്ക്. അതില്‍ മൂന്ന് റണ്‍സാണ് ഓടിയെടുത്തത്. അവസാന രണ്ട് പന്തില്‍ വേണ്ടത് രണ്ട് റണ്‍. കാര്‍ത്തിക് പുറത്ത്. ആര്‍ അശ്വിന്‍ നേരിട്ട അവസാന പന്ത് വൈഡ്. സ്‌കോര്‍ ഒപ്പത്തിനൊപ്പം. അവസാന പന്തില്‍ ബൗണ്ടറി നേടി അശ്വിന്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 53 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.

കോലിയെ നമിക്കുന്നു! ഐതിഹാസിക ഇന്നിംഗ്‌സിനെ പ്രകീര്‍ത്തിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ

മെല്‍ബണ്‍: പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് വിജയത്തിന് ശേഷം വിരാാട് കോലിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പാകിസ്ഥാന്‍ മുന്നോട്ടുവച്ച് 160 വിജയലക്ഷ്യം കോലിയുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ മറികടക്കുന്നത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവര്‍ തമ്മിലുള്ള കൂട്ടുകെട്ടിനെ കുറിച്ചു രോഹിത് സംസാരിച്ചു.

മത്സരശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. രോഹിത്തിന്റെ വാക്കുകള്‍… ”എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഇത്തരം മത്സരങ്ങളില്‍ ഇങ്ങനൊരു ഫലം പ്രതീക്ഷിക്കില്ല. പറ്റുന്നിടത്തോളം മത്സരം സ്വന്തമാക്കാനാണ് ശ്രമിച്ചത്. വിരാട് കോലി- ഹാര്‍ദിക് പാണ്ഡ്യ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് നിര്‍ണായകമായത്. പിച്ചില്‍ സ്വിങ്ങും ബൗണ്‍സും ഉണ്ടായിരുന്നു. അവര്‍ക്ക് ഇഫ്തിഖര്‍ അഹമ്മദ്- ഷാന്‍ മസൂദ് സഖ്യത്തിലൂടെ മികച്ച കൂട്ടുകെട്ടുണ്ടാക്കാനായി. 

മാത്രമല്ല, അവസാന ഓവറുകളിലും അവര്‍ നന്നായിട്ട് പന്തെറിഞ്ഞു. മാത്രമല്ല, ഞങ്ങള്‍ക്കറിയാമായിരുന്നു മത്സരം സ്വന്തമാക്കണമെങ്കില്‍ കഠിന പ്രയത്‌നം ചെയ്യണമായിരുന്നുവെന്ന്. കോലി- പാണ്ഡ്യ സഖ്യം അവരുടെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്തു. ഇത്തരത്തില്‍ തുടങ്ങാന്‍ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഇത്തരത്തില്‍ ബാറ്റ് ചെയ്തതിനെ കോലിയെ ഞാന്‍ നമിക്കുന്നു. കോലി ഇന്ത്യക്ക് വേണ്ടി കളിച്ചതില്‍ ഏറ്റവും മികച്ച ഇന്നിംഗ്‌സായിരിക്കുമിത്. ഞാന്‍ എല്ലാവരോരും നന്ദി പറയുന്നു.” രോഹിത് പറഞ്ഞുനിര്‍ത്തി.

ഷഹീന്‍ അഫ്രീദിയെറിഞ്ഞ പതിനെട്ടാം ഓവറിലാണ് കളി മാറുന്നത്. 17 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഹാരിസ് റൗഫിന്റെ 19-ാം ഓവറില്‍ 15 റണ്‍സും പിറന്നു. അതുവരെ നന്നായി പന്തെറിഞ്ഞ റൗഫിന്റെ അവസാന രണ്ട് പന്തില്‍ കോലി സിക്‌സ് നേടിയിരുന്നു. അവസാന ഒാവറില്‍ ജയിക്കാന്‍ വേണ്ടത് 16 റണ്‍സ്. പന്തെറിയുന്നത് മുഹമ്മദ് നവാസ്. ആദ്യ പന്തില്‍ ഹാര്‍ദിക് ഔട്ട്. ദിനേശ് കാര്‍ത്തിക് ക്രീസിലേക്ക്. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ കോലി രണ്ട്  റണ്‍സ് നേടി. നാലാം പന്തില്‍ സിക്‌സ്. കൂടെ നോബോളും. 

അവസാന മൂന്ന് പന്തില്‍ വേണ്ടത് ആറ് റണ്‍. അടുത്ത പന്ത് വൈഡ്. ജയിക്കാന്‍ അഞ്ച് റണ്‍. അടുത്ത പന്ത് വീണ്ടും ഫ്രീഹിറ്റ്. എന്നാല്‍ കോലി ബൗള്‍ഡായി. പന്ത് കീപ്പറെ മറികടന്ന് പിന്നിലേക്ക്. അതില്‍ മൂന്ന് റണ്‍സാണ് ഓടിയെടുത്തത്. അവസാന രണ്ട് പന്തില്‍ വേണ്ടത് രണ്ട് റണ്‍. കാര്‍ത്തിക് പുറത്ത്. ആര്‍ അശ്വിന്‍ നേരിട്ട അവസാന പന്ത് വൈഡ്. സ്‌കോര്‍ ഒപ്പത്തിനൊപ്പം. അവസാന പന്തില്‍ ബൗണ്ടറി നേടി അശ്വിന്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 53 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.

You may also like

error: Content is protected !!
Join Our WhatsApp Group