ബംഗളൂരു: ബംഗളൂരു യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി ബസിടിച്ച് മരിച്ചു. ശില്‍പശ്രീ (21) ആണ് മരിച്ചത്. ഒക്ടോബര്‍ 10 ന് ഗുരുതരമായി പരിക്കേറ്റ ശില്‍പ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.സംഭവത്തില്‍ ജ്ഞാനഭാരതി പൊലീസ് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.സംഭവത്തെ തുടര്‍ന്ന് കാമ്ബസിനുള്ളില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.തുടര്‍ന്ന് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങള്‍ ഒഴികെയുള്ള എല്ലാ വാഹനങ്ങളും കാമ്ബസിനുള്ളില്‍ പ്രവേശിപ്പിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം അവര്‍ മുന്നോട്ട് വെച്ചു. ഇത് നടപ്പാക്കും വരെ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ കൂട്ടിചേര്‍ത്തു.വാഹനങ്ങള്‍ നിരോധിക്കണമെന്ന ആവശ്യവും കാമ്ബസില്‍ നിന്ന് ട്രാഫിക് പൊലീസ് ബദല്‍ റൂട്ടുകള്‍ നല്‍കണം എന്ന ആവശ്യവും കഴിഞ്ഞ 10 വര്‍ഷമായി വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നുണ്ട്.
ഐ.സി.യുവില്‍ കിടന്ന രോഗി ഇറങ്ങിയോടി: സുരക്ഷ ജീവനക്കാരന് പിറകെ ഓടി പിടികൂടി
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജിലെ ട്രോമാകെയര്‍ യൂനിറ്റിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി ഇറങ്ങിയോടി.അപകടത്തിൽ ചികിത്സയിലായ അടിമാലി കൊരങ്ങാട്ടി, പ്ലാക്കുടി സ്വദേശി ഇന്ദ്രകുമാരൻ (40) വാർഡിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടി . വെള്ളിയാഴച്ച രാവിലെ 10ഓടെയാണ് സംഭവം.അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായി ഇന്ദ്രകുമാർ.
ശാരീക അസ്വസ്ഥത പ്രകടിപ്പച്ച ഇയാൾ അടിവസ്ത്രം മാത്രം ധരിച്ഛ് തീവ്രപ രിചരണ വിഭാഗത്തിൽ നിന്ന് ഇറങ്ങി ഓടി. റോഗി പുറത്തേക്ക് ഓടുന്നത് കണ്ട സുരക്ഷ ജീവനക്കാരൻ ഹരേഷ് ബാലു പിറകെ ഒടി ഇയാളെ പിടിക്കൂടി. തുടർന്ന് ഇയാളെ വാർഡിൽ പ്രവേശിപിച്ചു. ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അപകടത്തെത്തുടർന്നുള്ള ചിന്തകൾ അസ്വാസ്ഥ്യമാണ് ഓടാൻ കാരണമെന്നും ഡോക്ടർ അറിയിച്ചു.