Home Featured തല അറുത്തെടുക്കാൻ വുഡ് കട്ടർ ;നാടിനെ നടുക്കിയ അരുംകൊല; പ്രചോദനമായത് മലയാളം സിനിമ

തല അറുത്തെടുക്കാൻ വുഡ് കട്ടർ ;നാടിനെ നടുക്കിയ അരുംകൊല; പ്രചോദനമായത് മലയാളം സിനിമ

കണ്ണൂർ: പാനൂരിലെ വിഷ്ണുപ്രിയയുടേത് പൈശാചിക കൊലപാതകമെന്ന് വ്യക്തമാകുന്നു. തെല്ലും കുറ്റബോധമില്ലാതെ താൻ 14 വർഷം കൊണ്ട് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കുന്ന പ്രതി ശ്യാംജിത്, അതിക്രൂരമായി വിഷ്ണുപ്രിയയുടെ തല അറുത്തെടുക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായി.

വിഷ്ണുപ്രിയയുടെ തല അറുത്തെടുത്ത് പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കാണിച്ച് അയാളെയും കൊല ചെയ്യാനായിരുന്നു ശ്യാംജിത്തിൻ്റെ പദ്ധതി. തല അറുത്തെടുക്കാനായി ഓൺലൈൻ വഴി ചെറിയ വുഡ് കട്ടർ പ്രതി വാങ്ങിയിരുന്നു. എന്നാൽ അതിൻ്റെ ബ്ലേഡ് പ്രവർത്തിക്കാതെ വന്നപ്പോഴാണ് ഇരുമ്പിൻ്റെ ചെറിയ ഉളി വാങ്ങിയത്. ഇതുകൊണ്ട് കുത്തി എല്ലുകൾ പൊട്ടിച്ച ശേഷം കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. എന്നാൽ കഴുത്ത് വേർപെടുത്താൻ പറ്റാതായതോടെ ശ്രമം ഉപേക്ഷിച്ച് പുറത്ത് കടന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകി.

പ്രതി ശ്യാംജിതിന് പ്രചോദനമായത് സീരിയൽ കില്ലറുടെ കഥ പറഞ്ഞ മലയാളം സിനിമയെന്ന് പൊലീസിന്റെ കണ്ടെത്തൽ. വധിക്കാനായി ഇരുതല മൂർച്ചയുള്ള കത്തി സ്വന്തമായി നിർമ്മിച്ച പ്രതി, പാനൂരിലെ വീട്ടിൽ വെച്ച് ചുറ്റിക കൊണ്ട് യുവതിയെ തലക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ക്രൂരമായ കൊലപാതക കൃത്യം നടത്തിയ പ്രതി പിന്നീട് ഇതേ വീട്ടിൽ വെച്ച് തന്നെ വസ്ത്രം മാറി. കൈയ്യുറയും മാസ്കും സോക്സും ഷൂസും അടക്കമുള്ളവ തന്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാക്കി. കൊല്ലാൻ ഉപയോഗിച്ച കത്തിയും ചുറ്റികയും ഇരുമ്പ് കമ്പിയും അറ്റകൈ പ്രയോഗത്തിനായി കൈയ്യിൽ കരുതിയ മുളകുപൊടിയും അടക്കമുള്ളവ ബാഗിൽ തന്നെയാണ് വെച്ചത്.

തുടർന്ന് വിഷ്ണുപ്രിയയുടെ വീട്ടിൽ നിന്ന് ബൈക്ക് ഓടിച്ച് പോയ പ്രതി ഇതേ ബാഗിൽ ഒരു ബാർബർ ഷോപ്പിൽ നിന്നെടുത്ത മുടിയും വെച്ചിരുന്നു. ഇനി പിടിക്കപ്പെടുകയാണെങ്കിൽ മുടിയിലെ ഡിഎൻഎ വെച്ച് താനല്ല കുറ്റവാളിയെന്ന് സമർത്ഥിക്കാനും പൊലീസിനെ വഴിതിരിച്ചുവിടാനുമായിരുന്നു ഇത്.

ബൈക്കുമായി നേരെ മാനന്തേരിയിലേക്കാണ് ശ്യാംജിത് പോയത്. വീടിനടുത്തുള്ള ഒരു കുഴിയിൽ ബാഗ് വെച്ച് അതിന് മീതെ ഒരു കല്ലും ശ്യാംജിത് എടുത്ത് വെച്ചു. തുടർന്ന് സ്വന്തം വീട്ടിൽ പോയി. ഇവിടെ നിന്ന് കുളിച്ച് വസ്ത്രം മാറിയ ശേഷം മാനന്തേരിയിൽ അച്ഛന്റെ ഹോട്ടലിലേക്കാണ് ഇയാൾ പോയത്. ഇവിടെ വെച്ച് ഭക്ഷണം വിളമ്പുകയായിരുന്ന പ്രതിയെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി വള്ളിപുള്ളി തെറ്റാതെ എല്ലാ കഥയും വെളിപ്പെടുത്തി.

‘എനിക്കിപ്പോൾ 25 വയസേയുള്ളൂ, 14 വർഷമല്ലേ ശിക്ഷ? അത് ഗൂഗിളിൽ ഞാൻ കണ്ടിട്ടുണ്ട്. 39 വയസിൽ ഞാൻ പുറത്തിറങ്ങും. എനിക്കൊന്നും നഷ്ടപ്പെടാനില്ല,’ – എന്നും പ്രതി ശ്യാംജിത് ലക്ഷ്യം വെച്ചിരുന്നു. പൈശാചികമായ രീതിയിൽ കുറ്റകൃത്യം നിർവഹിച്ച പ്രതി പിന്നീട് ഇതേ വീട്ടിൽ വെച്ച് വസ്ത്രം മാറിയ ശേഷം താൻ കൊണ്ടുവന്ന ആയുധങ്ങളും മറ്റ് സാധനങ്ങളും ബാഗിലാക്കി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ബൈക്കിൽ മാനന്തേരിയിലേക്ക് പോയ ശ്യാംജിത്, വീടിനടുത്തുള്ള ഒരു കുഴിയിൽ ബാഗ് വെച്ച് അതിന് മീതെ ഒരു കല്ലും എടുത്തുവെച്ചു. പിന്നീട് വീട്ടിൽ പോയി കുളിച്ച് വസ്ത്രം മാറിയ ശേഷം മാനന്തേരിയിൽ അച്ഛന്റെ ഹോട്ടലിലേക്ക് പോയി. ഇവിടെ ഭക്ഷണം വിളമ്പുകയായിരുന്ന പ്രതിയെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി എല്ലാ കഥയും വെളിപ്പെടുത്തുകയും ചെയ്തു.

‘ഗോള്‍ഡിന്റെ ഫുട്ടേജ് നഷ്ടപ്പെട്ടിട്ടില്ല, സിസ്റ്റം ഹാങ്ങായി കിടക്കുകയാണ്’; റിലീസിനെക്കുറിച്ച്‌ ലിസ്റ്റിന്‍ സിറ്റീഫന്‍

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്റെ ​ഗോള്‍ഡ്. ഓണം റിലീസായി ചിത്രമെത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.

എന്നാല്‍ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു. അതിനു പിന്നാലെ ​ഗോള്‍ഡിന്റെ ഫൂട്ടേജ് നഷ്ടപ്പെട്ടു എന്നതരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ലിസ്റ്റിന്‍ സിറ്റീഫന്‍.

ഗോള്‍ഡ് സിനിമയുടെ ഫുട്ടേജ് കിടക്കുന്ന കംപ്യൂട്ടര്‍ ചീത്തയായതാണ് സിനിമ റിലീസ് ചെയ്യാന്‍ വൈകുന്നതിനു കാരണം എന്നാണ് അദ്ദേഹം പറഞ്ഞത്. ”സിസ്റ്റം ഹാങ്ങ് ആയിട്ട് കിടക്കുകയാണ്. അതൊന്നു റെഡി ആയിട്ട് വേണം അതിന്റെ ഒരു അപ്ഡേറ്റ് തരാന്‍. ഞാന്‍ സീരിയസ്സായി തന്നെ പറഞ്ഞതാണ്.”-ലിസ്റ്റിന്‍ പറഞ്ഞു. കുമാരി എന്ന ചിത്രത്തിന്റെ റിലീസിനോടനാനുബന്ധിച്ച്‌ നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു തുറന്നു പറച്ചില്‍.

സിനിമയുടെ ഫൂട്ടേജുകള്‍ ഡിലീറ്റ് ചെയ്തുപോയി എന്ന വാര്‍ത്ത സത്യമാണോ എന്ന ചോദ്യത്തിന്, ഫൂട്ടേജ് വേറൊരു സിസ്റ്റത്തില്‍ കിടപ്പുണ്ടെന്നും അതുകൊണ്ടു കുഴപ്പമില്ലെന്നുമായിരുന്നു ലിസ്റ്റിന്റെ മറുപടി. പ്രേമത്തിനു ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗോള്‍ഡ്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക.

You may also like

error: Content is protected !!
Join Our WhatsApp Group