ബംഗളൂരു: കര്‍ണാടക നിയമസഭ ഡെപ്യൂട്ടി സ്പീക്കറും മൂന്ന തവണ ബി.ജെ.പി എം.എല്‍.എയുമായ അനന്ദ് മാമണി അന്തരിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഒരുമാസമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
പ്രമേഹരോഗബാധിതനായ മാമണിക്ക് കരളിന് അണുബാധയേറ്റിരുന്നു. ബംഗളൂരുവിലെ മണിപ്പാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്ബോഴാണ് അന്ത്യം. വിദഗ്ധരുടെ ഉപദേശത്തെ തുടര്‍ന്ന് ചികിത്സ ചെന്നൈയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, പിന്നീട് മണിപ്പാലിലേക്ക് തന്നെ തിരികെ കൊണ്ടു വരികയായിരുന്നു. കഴിഞ്ഞ ഏതാനം ദിവസമായി അദ്ദേഹം കോമയില്‍ തുടരുകയായിരുന്നു.
സാവദാട്ടി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ആനന്ദ് മാമണി. ഞായറാഴ്ച ആനന്ദ് മാമണിയുടെ മൃതദേഹം സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടു പോകും.
പൊളിയാണ് ബംഗളൂരു ട്രാഫിക് പൊലീസ്!
ബംഗളൂരു: ചില കാര്യങ്ങളിലെങ്കിലും ബംഗളൂരു ട്രാഫിക് പൊലീസ് പൊളിയാണ്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
ബംഗളൂരുവിലെ ഫെലിക്സ് രാജിനാണ് ഗതാഗത നിയമലംഘനം നടത്തിയതിന് പിഴ അടക്കണമെന്നാവശ്യപ്പെട്ട് ട്രാഫിക് പൊലീസിന്റെ ചലാന്‍ ലഭിച്ചത്. ഫെലിക്സ് സ്കൂട്ടര്‍ ഓടിക്കുമ്ബോള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല എന്നതായിരുന്നു കുറ്റം. ചലാനൊപ്പം സ്കൂട്ടറിന്റെ നമ്ബര്‍ പ്ലേറ്റും നിയമലംഘനം നടന്ന സ്ഥലവും സമയവുമടക്കമുള്ള പൊലീസിന്റെ അറിയിപ്പും ഫോണില്‍ വന്നിരുന്നു. എന്നാല്‍, ഇതിനെ ചോദ്യം ചെയ്ത് ഫെലിക്സ് ട്വിറ്ററില്‍ പോസ്റ്റിട്ടു.
താന്‍ നിയമലംഘനം നടത്തിയതിന്റെ തെളിവ് വേണമെന്നും നിലവില്‍ സ്കൂട്ടറിന്റെ നമ്ബര്‍ പ്ലേറ്റിന്റെ ഫോട്ടോ മാത്രമാണ് പൊലീസ് തന്നിരിക്കുന്നതെന്നും ഇത് പോരെന്നുമായിരുന്നു പോസ്റ്റ്.
കഴിഞ്ഞ തവണയും തനിക്ക് പിഴ കിട്ടിയെന്നും മറുത്തൊന്നും പറയാതെ താന്‍ പിഴ അടച്ചിരുന്നുവെന്നും എന്നാല്‍, ഇത്തവണ നിയമലംഘനത്തിന്റെ തെളിവ് വേണമെന്നുമായിരുന്നു ഫെലിക്സിന്റെ ആവശ്യം. ബംഗളൂരു പൊലീസ് അല്ലേ, നിമിഷനേരംകൊണ്ട് ഫെലിക്സ് ഹെല്‍മറ്റില്ലാതെ സ്കൂട്ടര്‍ ഓടിക്കുന്നതിന്റെ നല്ല തെളിമയുള്ള ഫോട്ടോ പൊലീസ് ട്വിറ്ററില്‍ തന്നെ അയച്ചുകൊടുത്തു. ഒക്ടോബര്‍ രണ്ടിന് ഉച്ചക്കുശേഷം 2.58ന് എടുത്ത ഫോട്ടോ ആയിരുന്നു അത്. ഇത് കണ്ടയുടന്‍ ഫെലിക്സിന്റെ മറുപടിയും വന്നു. ‘ബംഗളൂരു പൊലീസ്, നിങ്ങള്‍ പൊളി’ ആണെന്നും തനിക്ക് തെളിവ് കിട്ടിയെന്നും ഇനി പിഴ അടക്കുമെന്നുമാണ് ഇദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തത്. നഗരത്തിന്റെ മിക്കയിടങ്ങളിലും നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ട്രാഫിക് പൊലീസ് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ പതിഞ്ഞ ചിത്രമായിരുന്നു ഫെലിക്സിന് അധികൃതര്‍ അയച്ചുകൊടുത്തത്. ഏതായാലും വാഹനമോടിക്കുമ്ബോള്‍ നിയമലംഘനം വേണ്ട, ഫോട്ടോ അടക്കമുള്ള തെളിവുകളുമായാണ് പൊലീസിന്റെ പുറപ്പാട്.