ബംഗളുരു: യുവജനങ്ങൾക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ട് വലിയ തോതിൽ ആരാധകരെ സൃഷ്ട്ടിച്ച പ്രശസ്ത മലയാളം പിന്നണി ഗായകൻ കെ. എസ്. ഹരിശങ്കറിന്റെ നേതൃത്വത്തിൽ ‘പ്രഗതി’ ബാന്റിന്റെ സംഗീത വിരുന്ന് നവംബർ 6 ശനിയാഴ്ച വൈകിട്ട് 7.30 ന് ബംഗളുരു നഗരത്തിൽ അരങ്ങേരുന്നു.
ബംഗളുരു കൊറമംഗലയിലെ ഫാൻഡം ക്ലബ് ആണ് ഈ സംഗീത വിരുന്നിനു വേദിയാകുന്നത്. തുടക്കത്തിൽ നവംബർ 5 ശനിയാഴ്ചയാണ് പരുപാടി നടത്താനിരുന്നതെങ്കിലും ചില സാങ്കേതിക തടസ്സങ്ങളാൽ പിന്നീടത് നവംബർ 6 ലേക്ക് മാറ്റുകയായിരുന്നുവെന്നു സംഘടകരായ ‘സൗണ്ട് അവേക്ക്’ അറിയിച്ചു.
ടിക്കറ്റുകൾ Paytm Insider എന്ന മൊബൈൽ അപ്ലിക്കേഷനിൽ ലഭ്യമാണ്.
Ticket booking link: https://insider.in/pragathi-harisankar-live-nov6-2022/event
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക : 9535336383, 9995322246, 9742358885
ഫാസ്ടാഗ് വര്‍ക്ക് ചെയ്തില്ല; വിദ്യാര്‍ത്ഥികളും ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി, പിന്നാലെ നാട്ടുകാരും, ടോള്‍പ്ലാസയില്‍ കൂട്ടത്തല്ല്
തിരുപ്പതി: ആന്ധ്രാപ്രദേശില്‍ ടോള്‍പ്ലാസ ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം.
തമിഴ്‌നാട്ടിലെ സ്വകാര്യ ലോ കോളജില്‍ നിന്ന് തിരുപ്പതിയിലേക്ക് യാത്രപോയ വിദ്യാര്‍ത്ഥികളും എസ്‌വി പുരം ടോള്‍ പ്ലാസയിലെ ജീവനക്കാരും തമ്മിലാണ് നടുറോഡില്‍ കൂട്ടത്തല്ലുണ്ടായത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
കാറിലെത്തിയ ഒരു വിദ്യാര്‍ത്ഥിയുടെ ഫാസ്ടാഗ് വര്‍ക്ക് ചെയ്തില്ല. ടോള്‍ പ്ലാസ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് പണം അടച്ചിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞു. മറ്റു വാഹനങ്ങള്‍ കടത്തിവിടാനായി കാര്‍ ഒതുക്കി നിര്‍ത്താനും പറഞ്ഞു.
ഇത് കേട്ടെത്തിയ മറ്റു വിദ്യാര്‍ത്ഥികള്‍ ടോള്‍ പ്ലാസ ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് കയ്യാങ്കളിയിലെത്തുകയും ആയിരുന്നു. ഹെല്‍മെറ്റും വടികളുമായാണ് ഇരു സംഘവും ഏറ്റുമുട്ടിയത്.
സ്ഥലത്തെത്തിയ പൊലീസ് ഇരുപക്ഷത്തെയും പിടിച്ചുമാറ്റിയെങ്കിലും വിദ്യാര്‍ത്ഥികള്‍ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ മാത്രം കടത്തിവിടുകയും മറ്റു വാഹനങ്ങള്‍ തടയുകയും ചെയ്തു. തുടര്‍ന്ന് വിഷയത്തില്‍ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ഇടപെട്ടു. പിന്നീട് കൂട്ടത്തല്ലുണ്ടായി. കൂടുതല്‍ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.