Home Featured മംഗളൂരു വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട ; അഞ്ച് യാത്രക്കാരില്‍ നിന്നും 1.59 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

മംഗളൂരു വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട ; അഞ്ച് യാത്രക്കാരില്‍ നിന്നും 1.59 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

ബംഗളൂരു: മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്നായി 3,000 ഗ്രം സ്വര്‍ണം കസ്റ്റംസ് പിടികൂടി.ഏകദേശം 1.60 കോടി രൂപ വിലവരുന്ന 24 കാരറ്റ് സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ജീന്‍സിലും അടിവസ്ത്രങ്ങളിലും പേസ്റ്റ് രൂപത്തിലാക്കിയാണ് അഞ്ച് പേരും സ്വര്‍ണം കടത്തിയത്.കഴിഞ്ഞ ദിവസം തോര്‍ത്തില്‍ ദ്രാവക രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.

പതിവ് വഴികള്‍ പിടിക്കപ്പെടുന്നത് മൂലം കളളക്കടത്ത് സംഘങ്ങള്‍ പുതിയ വഴികള്‍ തേടുന്നതിന് തെളിവാണിതെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. 26-കാരനായ ഫഹദാണ് ദ്രവരൂപത്തിലുള്ള സ്വര്‍ണത്തില്‍ മുക്കിയ തോര്‍ത്തുമായി കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായത്. ദുബായില്‍ നിന്നുമാണ് ഫഹദ് എത്തിയത്.നേരത്തെ 43 ലക്ഷം വില മതിക്കുന്ന സ്വര്‍ണവുമായി ഒരാള്‍ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബുദാബിയില്‍ നിന്നുമെത്തിയ യാത്രക്കാരനെ പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ 1,162 ഗ്രം സ്വര്‍ണമാണ് ഇയാള്‍ കടത്തിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ അബ്ദുള്‍ ജബീലാണ് പിടിയിലായത്.

കര്‍ണാടക ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് വ്യാജ ബോംബ് ഭീഷണി നടത്തിയ ടെക്കി പിടിയില്‍

ബംഗളുരു: കര്‍ണാടക ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് വിളിച്ച് വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രതി പിടിയില്‍. കര്‍ണാടക വിജയനഗര ജില്ലയിലെ ഹോസപ്പേട്ടെ സ്വദേശി പ്രശാന്ത് കുമാര്‍(41) ആണ് അറസ്റ്റിലായത്. വിധാന്‍ സൗധയിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ താന്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ച് പറയുകയായിരുന്നു. ഇതോടെ ബോംബ് സ്‌കോഡ് വന്ന് പരിശോധന നടത്തുകയും പോലീസ് ഓഫീസ് അരിച്ചുപെറുക്കുകയും ചെയ്തു.

എന്നിട്ടും ബോംബ് കണ്ടെത്താനായില്ല. ഇതോടെയാണ് ഇത് വ്യാജ ഭീഷണിയാണെന്ന് മനസിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.06നാണ് ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയത്.മെക്കാനിക്കല്‍ എഞ്ചിനീയറായ പ്രശാന്ത് ഒരു ഐടി കമ്പനിയില്‍ ജോലിക്ക് കയറുകയും പിന്നീട് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആവുകയുമായിരുന്നെന്ന് പോലീസന്വേഷണത്തില്‍ കണ്ടെത്തി. ഭാര്യയുമായി വേര്‍പിരിഞ്ഞ ഇയാള്‍ക്ക് അടുത്തിടെ തന്റെ ജോലിയും നഷ്ടമായിരുന്നു.

ഇതിനു പിന്നാലെ ഇയാള്‍ മാതാപിതാക്കള്‍ക്കൊപ്പം ഹെബ്ബഗൊഡിയിലേക്ക് താമസം മാറിയിരുന്നു. തുടര്‍ന്നാണ് ഡിപ്രഷനിലായ ഇയാള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഉദ്യോഗസ്ഥരുടെ നമ്പരുകളെടുത്ത് ഫോണ്‍ വിളിച്ച് ഇത്തരത്തില്‍ വ്യാജ ഭീഷണി മുഴക്കാന്‍ തുടങ്ങിയതെന്നും പോലീസ് അറിയിച്ചു. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലെന്നും പോലീസ് അവകാശപ്പെട്ടു. മാനസിക വിഭ്രാന്തിയാണ് ഇങ്ങനെ ചെയ്യാന്‍ കാരണമെന്നാണ് പോലീസ് നിഗമനം.

You may also like

error: Content is protected !!
Join Our WhatsApp Group