Home Featured പ്ലാസ്‌മയ്ക്ക് പകരം മുസമ്പി ജ്യൂസ് കുത്തി വച്ച് രോഗി മരിച്ചു

പ്ലാസ്‌മയ്ക്ക് പകരം മുസമ്പി ജ്യൂസ് കുത്തി വച്ച് രോഗി മരിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പ്ലാസ്‌മയ്ക്ക് പകരം മുസമ്പി ജ്യൂസ് കുത്തിവെച്ചതിനെ തുടർന്ന് ഡെങ്കിപ്പനി ബാധിച്ചയാൾ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി. സംഭവത്തെ തുടർന്ന് ആശുപത്രി പൂട്ടി സീൽ ചെയ്തു. രോഗി മരിച്ചതിനെ തുടർന്ന് അന്വേഷണം നടത്താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയിൽ ആണ് സംഭവം നടന്നത്.

25000 രൂപ കൊടുത്താണ് 5 യൂണിറ്റ് പ്ലേറ്റ്ലെറ്റ് വാങ്ങിയതെന്നാണ് രോഗിയുടെ ബന്ധുക്കൾ പറയുന്നത്. നാല് യൂണിറ്റ് കുത്തിവെച്ചപ്പോഴേക്കും രോഗി അവശനായി. ഒരു യൂണിറ്റ് തങ്ങളുടെ പക്കൽ ഉണ്ടെന്നും അത് പരിശോധിക്കണം എന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. രോഗികളുടെ ബന്ധുക്കൾ തന്നെയാണ് പ്ലേറ്റ്‌ലെറ്റുകൾ വാങ്ങിയതെന്നാണ് ആശുപത്രി അധികൃതരുടെ ആരോപണം. ഉന്നയിച്ചു. രോഗിയുടെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് 17,000 ആയി കുറഞ്ഞതോടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ ക്രമീകരിക്കാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടതായി ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു. 

“അവർ ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് അഞ്ച് യൂണിറ്റ് പ്ലേറ്റ്‌ലെറ്റുകൾ കൊണ്ടുവന്നു. മൂന്ന് യൂണിറ്റ് രോഗിക്ക് കുത്തിവച്ചു. അതോടെ രോഗിയുടെ നില വഷളായി. അതിനാൽ ഞങ്ങൾ അത് നിർത്തി,” ആശുപത്രി ഉടമ പ്രസ്താവനയിൽ പറഞ്ഞു, താനും അന്വേഷണത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം നടക്കുകയാണെന്നും പ്ലേറ്റ്‌ലെറ്റുകളും പരിശോധിക്കുമെന്നും പ്രയാഗ്‌രാജ് ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ ഖത്രി പറഞ്ഞു.

എന്നാൽ രോഗിയുടെ നില ഗുരുതരമായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ചാണ് രോഗി മരിച്ചത്. ഈ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ആണ് ‘പ്ലേറ്റ്‌ലെറ്റ്’ ബാഗ് വ്യാജമാണെന്നും യഥാർത്ഥത്തിൽ രാസവസ്തുക്കളും മധുരവും അല്ലെങ്കിൽ മൊസാമ്പി ജ്യൂസും കലർന്നതാണെന്നും അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

രാംലീല ആഘോഷത്തിൽ മോദിയെ സ്വീകരിക്കാൻ റഷ്യൻ രാമനും സീതയും ലക്ഷ്മണനും!

ദില്ലി: അയോധ്യയിലെ രാംലീല ആഘോഷത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ മോസ്‌കോയിൽ നിന്നുള്ള സംഘം രാമായണം അവതരിപ്പിക്കും. നരേന്ദ്ര മോദിയാണ് ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുക. രാം ലല്ല വിരാജ്മാൻ ദേവന്റെ പൂജയും ചടങ്ങുകളും നടത്താനും രാമജന്മഭൂമി ക്ഷേത്രം നിർമിക്കുന്ന രാമജന്മഭൂമി തീർഥക്ഷേത്ര സ്ഥലം പരിശോധിക്കാനും മോദി ഒക്ടോബർ 23-ന് അയോധ്യയിലെത്തുമെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

12 കലാകാരന്മാർ അടങ്ങുന്ന മോസ്കോയിൽ നിന്നുള്ള ടീമിനെ ദിശ-ഇന്ത്യ റഷ്യ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയാണ് പരിശീലിച്ചതും ഏകോപിപ്പിച്ചതും. ഗെന്നഡി പിച്ച്‌നിക്കോവ് മെമ്മോറിയൽ റഷ്യൻ രാം ലീല ടീമും ദിശയും തമ്മിലുള്ള പ്രത്യേക സഹകരണത്തിന്റെ ഭാഗമായാണ് ഇവർ അയോധ്യയിൽ രാംലീല അവതരിപ്പിക്കുക. പതിറ്റാണ്ടുകളായി ഇവർ മോസ്കോയിൽ പ്രകടനം നടത്തുന്നു. 2018ൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ ഞങ്ങളെ ക്ഷണിച്ചപ്പോഴാണ് ആദ്യമായി ഇന്ത്യയിലെത്തിയത്.

കൊവിഡിന് ശേഷവും ഇന്ത്യ-റഷ്യ സൗഹൃദത്തിന്റെ പശ്ചാത്തലത്തിലും ഈ വർഷത്തെ സന്ദർശനം കൂടുതൽ സവിശേഷമാണെന്നും സംഘം പറഞ്ഞു. ശ്രീരാമനെ അവതരിപ്പിക്കുന്നതിൽ പ്രശസ്തനായ റഷ്യൻ സ്റ്റേജ് നടനായിരുന്നു ഗെന്നഡി പിച്നിക്കോവ്. ‘റഷ്യൻ റാം’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഉത്തർപ്രദേശ് സർക്കാർ അയോധ്യയിലെ സരയൂ നദീതീരത്ത് നടത്തുന്ന ദീപോത്സവത്തിലും മോദി പങ്കെടുക്കും.

You may also like

error: Content is protected !!
Join Our WhatsApp Group