ബംഗളൂരു: ഭര്‍ത്താവില്‍നിന്ന് വിവാഹമോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെ യുവതി അപ്പാര്‍ട്ട്‌മെന്റിന്റെ പത്താംനിലയില്‍നിന്ന് ചാടി ജീവനൊടുക്കി.ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്.ആര്‍ മാനേജരായ ഉപാസന റാവത്ത് (34) ആണ് മരിച്ചത്.ഭര്‍ത്താവ് അയച്ച വിവാഹമോചന നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഉപാസനയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ നിഹാര്‍ രഞ്ജന്‍ റൗത്ത്റെയും എട്ടുവര്‍ഷം മുമ്ബാണ് വിവാഹിതരായത്.
ദമ്ബതികള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. രണ്ടുവര്‍ഷമായി ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. യുവതിയുടെ ഫ്ലാറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും ഭര്‍ത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി പറയുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസ്.അതേസമയം, ഭാര്യ തന്നോട് മോശമായി പെരുമാറുന്ന ചില വിഡിയോകള്‍ ഭര്‍ത്താവ് ഹാജരാക്കിയതായി പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്തിനുവേണ്ടിയാണ് ഇതെല്ലാം പകര്‍ത്തിയതെന്ന് ചോദിച്ചപ്പോള്‍ താന്‍ ഭാര്യയില്‍നിന്ന് നേരിടുന്ന ഉപദ്രവം കോടതിയില്‍ തെളിയിക്കാന്‍ വേണ്ടിയാണെന്നായിരുന്നു മറുപടിയെന്നും പൊലീസ് പറഞ്ഞു.
ബെംഗളൂരു നഗരത്തെ വലച്ച് കനത്ത മഴ, നിരവധി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കനത്ത മഴ നഗരത്തില്‍ വലിയ നാശനഷ്ടമാണ് വരുത്തിയത്. ബെല്ലന്ദൂരിലെ ഐടി മേഖല ഉള്‍പ്പെടെ ബെംഗളൂരു നഗരത്തിന്‍റെ കിഴക്ക്, തെക്ക്, മധ്യഭാഗങ്ങളിലെ നിരവധി റോഡുകള്‍ വെള്ളത്തിലായി.കഴിഞ്ഞ മാസം പെയ്ത മഴയുടെ ക്ഷീണം മാറും മുന്‍പേയാണ് വീണ്ടും നഗരത്തെ വലച്ചുകൊണ്ട് ശക്തമായ മഴ പെയ്തിറങ്ങിയത്. ബുധനാഴ്ച രാത്രി പെയ്ത മഴയ്ക്ക് ശേഷം രാജ്യത്തിന്‍റെ ഐടി തലസ്ഥാനമായ ബെംഗളൂരു വീണ്ടും വെള്ളത്തിനടിയിലായി.
ബുധനാഴ്ച വൈകുന്നേരത്തോടെ കര്‍ണാടകയിലെ ബെംഗളൂരുവില്‍ നിര്‍ത്താതെ പെയ്യുന്ന മഴ പ്രധാന പ്രദേശങ്ങളെ മുഴുവന്‍ മുക്കിയിരിയ്ക്കുകയാണ്.കനത്ത മഴയില്‍ നിരവധി വീടുകള്‍ക്കും ഇരു ചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. വാഹനങ്ങളും വീടുകളും വെള്ളത്തിനടിയിലായി.നഗരത്തിന്‍റെ വടക്കുള്ള രാജമഹല്‍ ഗുട്ടഹള്ളിയില്‍ 59 മില്ലീമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എച്ച്‌എഎല്‍ എയര്‍പോര്‍ട്ട്, മഹാദേവപുര, ദൊഡ്ഡനെകുണ്ടി, സീഗേഹള്ളി തുടങ്ങി നഗരത്തിന്‍റെ കിഴക്കന്‍ ഭാഗങ്ങളില്‍ 60-80 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. രാത്രി 8 മണിക്ക് ശേഷമാണ് കനത്ത മഴയുണ്ടയത് എന്നാണ് റിപ്പോര്‍ട്ട്.അതേസമയം, അടുത്ത ദിവസങ്ങളിലും നഗരത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) നല്‍കുന്ന മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് നഗരത്തില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 5 ദിവസങ്ങളില്‍ ബെംഗളൂരുവില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. കൂടിയ താപനില 27-29 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 15-17 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുംകഴിഞ്ഞമാസമുണ്ടായ അതിശക്തമായ മഴയില്‍ ബെംഗളൂരു നഗരം ഏറക്കുറേ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. എന്നാല്‍, അതെ തരത്തിലുള്ള ശക്തമായ മഴയുടെ ആവര്‍ത്തനമാണ് കഴിഞ്ഞ ദിവസം ആരംഭിച്ചിരിയ്ക്കുന്നത്.