Home Featured പിന്‍സീറ്റിലെ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴ; പുതിയ ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

പിന്‍സീറ്റിലെ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴ; പുതിയ ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

ബെംഗ്ളുറു: വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്ന യാത്രക്കാര്‍ പോലും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന നിയമത്തിലെ നിയമങ്ങള്‍ പ്രകാരം 1000 രൂപ പിഴ ചുമത്താന്‍ കര്‍ണാടക പൊലീസ് ഉത്തരവിട്ടു.അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ADGP) ആര്‍ ഹിതേന്ദ്ര പുറത്തിറക്കിയ ഉത്തരവില്‍, എല്ലാ പൊലീസ് കമ്മീഷണറേറ്റുകളോടും എസ്പിമാരോടും ഉത്തരവ് പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സെപ്റ്റംബര്‍ 19-ന് അയച്ച കത്ത് ഉത്തരവില്‍ ഉദ്ധരിച്ചിട്ടുണ്ട്.

സെപ്തംബര്‍ നാലിന് മഹാരാഷ്ട്രയിലെ പാല്‍ഘറിലുണ്ടായ വാഹനാപകടത്തില്‍ ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണം സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിന്റെ പ്രാധാന്യത്തിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മാരകമായ അപകടം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചത്. കെപിഎംജി ഗ്ലോബല്‍ സ്ട്രാറ്റജി ഗ്രൂപ്പിന്റെ ഡയറക്ടര്‍ ജഹാംഗീര്‍ പണ്ടോളിനൊപ്പം മിസ്ത്രി പിന്‍സീറ്റില്‍ യാത്ര ചെയ്യുകയായിരുന്നു. മിസ്ത്രിയോ പണ്ടോളോ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

2022-ല്‍ (ഓഗസ്റ്റ് അവസാനം വരെ) റോഡപകടങ്ങള്‍ മൂലം പ്രതിദിനം ശരാശരി 31 മരണങ്ങളാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസിന്റെ കണക്കനുസരിച്ച്‌, 2022-ല്‍ ഓഗസ്റ്റ് അവസാനം വരെ 7,634 പേര്‍ റോഡപകടങ്ങളില്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബെലഗാവി, ബെംഗ്ളുറു സിറ്റി, തുംകുരു ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ റോഡപകട കേസുകള്‍ രേഖപ്പെടുത്തിയതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നല്‍കിയ കത്തില്‍ പറയുന്നത്

ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ അണ്ടര്‍ സെക്രട്ടറി എസ് കെ ഗീവ എഴുതിയ കത്തില്‍, മോട്ടോര്‍ വെഹിക്കിള്‍സ് ആക്‌ട് 1988 ലെ സെക്ഷന്‍ 194 ബി സീറ്റ് ബെല്‍റ്റുകളുടെ ഉപയോഗം നിര്‍ബന്ധമാക്കുന്നതായി പരാമര്‍ശിക്കുന്നു. 194 ബി യുടെ ഉപവകുപ്പ് ഒന്ന്, ‘സീറ്റ് ബെല്‍റ്റ് ധരിക്കാതെ മോട്ടോര്‍ വാഹനം ഓടിക്കുന്നതോ സുരക്ഷാ ബെല്‍റ്റ് ധരിക്കാതെ യാത്രക്കാരെ കയറ്റുന്നതോ ആയവര്‍ 1000 രൂപ പിഴയോടെ ശിക്ഷിക്കപ്പെടും’, എന്ന് വ്യക്തമാക്കുന്നു.

1989-ലെ റൂള്‍ -125(1) പ്രകാരം, ‘മോട്ടോര്‍ സൈക്കിളുകളും മൂന്ന് ചക്ര വാഹനങ്ങളും ഒഴികെയുള്ള എല്ലാ മോട്ടോര്‍ വാഹനങ്ങളിലും ഡ്രൈവര്‍ക്കും മുന്‍സീറ്റില്‍ ഇരിക്കുന്ന വ്യക്തിക്കും സീറ്റ് ബെല്‍റ്റ് ഉണ്ടായിരിക്കണം. സിഎംവിആറിന്റെ ചട്ടം -125(1) (എ), ഡ്രൈവര്‍ സീറ്റിന് പുറമെ എട്ട് സീറ്റില്‍ കൂടാത്ത ജി, ഐജിപി എന്നിവ ഉള്‍പ്പെടുന്ന എം1 വിഭാഗത്തിലുള്ള മോട്ടോര്‍ വാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്ന വ്യക്തിക്കും സീറ്റ് ബെല്‍റ്റ് ഉണ്ടായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. അതിനാല്‍, എം1 വിഭാഗത്തിലുള്ള വാഹനങ്ങളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം. യാത്രക്കാരുടെ സീറ്റുകളിലെ സീറ്റ് കവറുകള്‍ സീറ്റ് ബെല്‍റ്റിന്റെ ലോക്കിംഗും അണ്‍ലോക്കിംഗും തടസ്സപ്പെടുത്തരുത് എന്നതും പ്രധാനമാണ്.

ആകാംക്ഷയുയര്‍ത്തി പൃഥ്വിരാജിന്റെ ‘ഖലിഫ’, ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങും

പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ‘ഖലിഫ’. ഹിറ്റ് മേക്കര്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നുവെന്നതിനാല്‍ പ്രേക്ഷക പ്രതീക്ഷ ഏറെയുമാണ്. ചിത്രത്തിന്റെ ചിത്രീകരണം എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അടുത്ത വാര്‍ഷം മാര്‍ച്ചില്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിന് പുറമേ ദുബായ്, നേപ്പാള്‍ എന്നിവടങ്ങളും ‘ഖലിഫ’യുടെ ലൊക്കേഷനാകും.  ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ‘ഖലിഫ’യുടെ സംഗീതം ജേക്സ് ബിജോയിയുടേതാണ്. സത്യൻ സൂര്യൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഷാജി നടുവിൽ കലാസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു.

‘കാപ്പ’ എന്ന ചിത്രമാണ് പൃഥ്വിരാജ് അഭിനയിച്ച് അടുത്തിടെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കടുവ’ എന്ന വൻ ഹിറ്റിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്നതിനാല്‍ പ്രേക്ഷകര്‍ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാപ്പ’. പൃഥ്വിരാജിന്റെ നാല്‍പ്പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പുറത്തുവിട്ട ചിത്രത്തിന്റെ ടീസര്‍ വൻ ഹിറ്റായിരുന്നു. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ‘കാപ്പ’. എന്നായിരിക്കും ‘കാപ്പ’യുടെ റിലീസ് എന്ന് പ്രഖ്യാപിച്ചിട്ടില്ല.

പൃഥ്വിരാജ് നായകനായി ഒട്ടേറെ ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന് പ്രഭാസ് ചിത്രമായ സലാറില്‍ പൃഥ്വിരാജ് കരുത്തുറ്റ ഒരു വേഷത്തില്‍ എത്തുന്നുണ്ട്. കാളിയനാണ് പൃഥ്വിരാജ് നായകനാകുന്ന മറ്റൊരു ചിത്രം. ബ്ലസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രവും പൃഥിരാജ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

You may also like

error: Content is protected !!
Join Our WhatsApp Group