Home Featured ബംഗളൂരു: താഴ്ന്ന ജാതിക്കാരനുമായി പ്രണയം; യുവതിയെയും കാമുകനെയും കൊന്ന് പുഴയില്‍ തള്ളി

ബംഗളൂരു: താഴ്ന്ന ജാതിക്കാരനുമായി പ്രണയം; യുവതിയെയും കാമുകനെയും കൊന്ന് പുഴയില്‍ തള്ളി

ബംഗളൂരു: പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് കൊന്ന് പുഴയില്‍ തള്ളി.കര്‍ണാടക ബാഗല്‍കോട്ട് ജില്ലയിലെ ബേവിനമട്ടിയിലാണ് സംഭവം. ദിവസവേതന തൊഴിലാളിയായ വിശ്വനാഥ നെല്‍ഗി (22), രാജേശ്വരി കരാദി (18) എന്നിവരാണ് കൊല്ലപ്പെട്ടത്.രണ്ടുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

സെപ്റ്റംബര്‍ 30നാണ് സംഭവം. ദുരഭിമാനക്കൊലയാണെന്നും സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരന്‍ രവി ഹുല്ലുന്നനവാര (19), ബന്ധുക്കളായ ഹനുമന്ത മല്‍നദാദ (22), ബീരപ്പ ദല്‍വായ് (18) എന്നിവരാണ് പിടിയിലായത്.

ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിച്ചാല്‍ ആറ് മാസം തടവ്: പരിസ്ഥിതി വകുപ്പ് മന്ത്രി

ഡല്‍ഹി: സംസ്ഥാനത്ത് ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിച്ചാല്‍ ആറ് മാസം വരെ തടവും 200 രൂപ പിഴയും ലഭിക്കുമെന്ന് വ്യക്തമാക്കി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്.തലസ്ഥാനത്ത് പടക്കങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വില്‍പ്പന എന്നിവയ്ക്ക് 5,000 രൂപ വരെ പിഴയും സ്‌ഫോടകവസ്തു നിയമത്തിലെ സെക്ഷന്‍ 9 ബി പ്രകാരം മൂന്ന് വര്‍ഷം തടവും ശിക്ഷ ലഭിക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ദീപാവലി ഉള്‍പ്പെടെ ജനുവരി 1 വരെ എല്ലാത്തരം പടക്കങ്ങളുടെയും ഉല്‍പ്പാദനം, വില്‍പന, ഉപയോഗം എന്നിവയ്ക്ക് സെപ്തംബറില്‍ നഗര സര്‍ക്കാര്‍ സമ്ബൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി.

കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്ത് ഇതേനില തുടരുകയാണ്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 21 ന് പൊതുജന ബോധവല്‍ക്കരണ ക്യാമ്ബയിന്‍ ആരംഭിക്കുമെന്ന് റായ് പറഞ്ഞു.ഡല്‍ഹിയില്‍ പടക്കം വാങ്ങുന്നതും പൊട്ടിക്കുന്നതും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം 200 രൂപ പിഴയും ആറുമാസം തടവും ലഭിക്കാവുന്ന കുറ്റമാണെന്നും നിരോധനം നടപ്പാക്കാന്‍ 408 ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡല്‍ഹി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ കീഴില്‍ 210 ടീമുകളും റവന്യൂ വകുപ്പ് 165 ടീമുകളും ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി 33 ടീമുകളും രൂപീകരിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 16 വരെ 188 നിയമലംഘന കേസുകള്‍ കണ്ടെത്തിയതായും 2,917 കിലോ പടക്കങ്ങള്‍ പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group