Home Featured മൂൺലൈറ്റിംഗ് നികുതിക്ക് കീഴിലോ? ഐടിആർ ഫയൽ ചെയ്യേണ്ടത് എങ്ങനെ എന്നറിയാം

മൂൺലൈറ്റിംഗ് നികുതിക്ക് കീഴിലോ? ഐടിആർ ഫയൽ ചെയ്യേണ്ടത് എങ്ങനെ എന്നറിയാം

ടി മേഖലയിലെ പ്രധാന ചർച്ച വിഷയമാണ് മൂൺലൈറ്റിംഗ്. പ്രമുഖ ഐടി കമ്പനികളായ വിപ്രോയും ഇൻഫോസിസുമെല്ലാം മൂൺലൈറ്റിംഗിനെതിരെ രംഗത്ത് വന്നിരുന്നു. മൂൺലൈറ്റിംഗ്  ചെയ്തതിനെ തുടർന്ന് വിവിധ കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ കേദ്ര സർക്കാർ ഇതിനെ പിന്തുണച്ചിരുന്നു. ഇന്നത്തെ യുവത ഒരേ ജോലിയിൽ കുടുങ്ങി കിടക്കുകയില്ലെന്നും വിവിധ ജോലികൾ ഒരേ സമയം കൈകാര്യം ചെയ്യാൻ പ്രാപ്തരാണെന്നും പറഞ്ഞിരുന്നു. എന്നാൽ മൂൺലൈറ്റിംഗിലോടെ ലഭിക്കുന്ന വരുമാനത്തിന് നികുതി നൽകേണ്ടതുണ്ടോ? ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് നികുതി ഉണ്ടാകുക എന്നെല്ലാം അറിയാം.

എന്താണ് മൂൺലൈറ്റിംഗ്

ഒരു കമ്പനികയിൽ മുഴുവൻ സമയം ജോലി ചെയ്തുകൊണ്ടിരിക്കെ മറ്റ്‌ കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്നതിനെയാണ് മൂൺലൈറ്റിംഗ് എന്ന് പറയുന്നത്. ഒരേ സമയം രണ്ട് കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നത് ഉത്പാദന ക്ഷമത കുറയ്ക്കും എന്നും വിശ്വസ്തത നഷ്ടപ്പെടുമെന്നും എതിർക്കുന്നവർ ചൂണ്ടികാണിക്കുന്നു. അതേസമയം അനുകൂലിക്കുന്നവർ ഇതിനെ സമയത്തെ ഏറ്റവും നന്നായി പ്രയോജനപ്പെട്ടുത്തുന്നതായി വിശദീകരിക്കുന്നു. ഒന്നിൽ കൂടുതൽ ജോലികൾ ഒരേ സമയം ചെയ്യുമ്പോൾ ഉത്പാദന ക്ഷമത വർദ്ധിക്കുകയാണ് എന്ന് അഭിപ്രായപ്പെടുന്നു. 

മൂൺലൈറ്റിംഗ് വരുമാനത്തിന് നികുതി

ഐടിആർ ഫയൽ ചെയ്യുമ്പോൾ മറ്റു ജോലികളിൽ നിന്നും വരുമാനം ഉണ്ടെങ്കിൽ ഐടിആർ ഫോം മാറ്റേണ്ടിവരും.ഫ്രീലാൻസിംഗ് ജോലിയിൽ നിന്നുള്ള വരുമാനം  ‘പ്രൊഫഷനിൽ നിന്നുള്ള വരുമാനം’ ആയി കണക്കാക്കുകയും ഒരു വ്യക്തി ഐടിആർ ഫയൽ ചെയ്യുകയും വേണം. എന്നാൽ വരുമാനത്തിൽ നിന്നും ചെലവുകൾ കുറയ്ക്കാൻ ശ്രദ്ധിക്കണം. അതായത് ഡാറ്റ നിരക്കുകൾ, വൈദ്യുതി നിരക്കുകൾ തുടങ്ങിയ ചെലവുകൾ വരാം. ജോലി ചെയ്യാൻ ഉപയോഗിക്കുന്ന വിവിധ ടൂളുകളുടെ ചാർജുകൾ എന്നിവ ഉൾപ്പെടുത്താം. 

രാജ്യത്ത് ഉള്ളി വില വര്‍ദ്ധിക്കുന്നു; വില 50 രൂപ കടന്നേക്കും

ഡല്‍ഹി : രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. ഉള്ളിയുടെ ലഭ്യത കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിലയില്‍ 60 മുതല്‍ 80 ശതമാനം വരെ വര്‍ധനവുണ്ടായി. നവംബര്‍ ആദ്യ വാരത്തോടെ പുതിയ വിളകള്‍ വിപണിയിലെത്തുന്നതുവരെ വില തുടരാന്‍ സാധ്യതയുണ്ട്.

രാജ്യത്ത് ഉള്ളിയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 40 രൂപ കടന്നു. ഒക്ടോബര്‍ ആദ്യം ചില്ലറ വിപണിയില്‍ ഉള്ളി കിലോയ്ക്ക് 15 മുതല്‍ 25 രൂപ വരെയായിരുന്നു. വരും ദിവസങ്ങളില്‍ ഉള്ളി വില 50 രൂപ കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group