ബെംഗളുരു: നവംബറിൽ നടക്കുന്ന നിക്ഷേപ സംഗമത്തിന് മുന്നോടിയായി റോഡുകളിലെ കുഴീകൾ അടയ്ക്കാൻ ബിബിഎംപിക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ നിർദേശം നൽകി.നവംബർ 2ന് ആരംഭിക്കുന്ന സംഗമത്തിനു മുന്നോടിയായി റോഡുകൾ നവീകരിക്കണമെന്നാണ് ആവശ്യം.
എന്നാൽ നഗരത്തിൽ തുടരുന്ന മഴ അറ്റകുറ്റപ്പണികളെ ബാധിക്കുന്നതായി ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിൽ നഗര നിരത്തുകളിൽ പുതിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.മാറത്തഹള്ളിയിൽ ഉൾപ്പെടെ ഗതാഗതക്കുരുക്ക് രൂക്ഷമാകാനും ഇതു കാരണമായി.
മഴു 19 വരെ തുടരും
കഴിഞ്ഞ ദിവസങ്ങളായി ബെംഗ ളൂരു നഗരത്തിൽ പെയ്യുന്ന മഴ 19 വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കനത്ത മഴയിൽ നാഗവാര, ഇന്ദിരാനഗർ, മഹാദേവപുര, സർജാ പുര ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി.
താനും ഷാഫിയും മനുഷ്യമാംസം കഴിച്ചെന്ന് ലൈലയുടെ മൊഴി; ‘ഭഗവല്‍ സിങ് തുപ്പിക്കളഞ്ഞു…
നാടിനെ നടുക്കിയ പത്തനംതിട്ട നരബലി കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. താനും ഒന്നാം പ്രതി മുഹമ്മദ് ഷാഫിയും മനുഷ്യ മാംസം പാകം ചെയ്ത് ഭക്ഷിച്ചെന്നും ഭര്‍ത്താവ് ഭഗവല്‍ സിങ് മാസം തുപ്പിക്കളഞ്ഞെന്നുമാണ് ലൈല അന്വേഷണ സംഘത്തിന് നല്കിയ മൊഴി. ലൈലയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.പൊലീസ് വാഹനത്തില്‍ തെളിവെടുപ്പിനെത്തിച്ച ലൈലയെ വീടിനുള്ളില്‍ കയറ്റിയാണ് ചോദ്യം ചെയ്യുന്നത്. കൊലപാതകം പുനരാവിഷ്കരിച്ചുകൊണ്ടുള്ള തെളിവെടുപ്പടക്കമുള്ള കാര്യങ്ങളും അന്വേഷണ സംഘം നടത്തിയിരുന്നു.
ഇതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് മനുഷ്യമാംസം വേവിച്ച് കഴിച്ചെന്ന് ലൈല മൊഴി നല്‍കിയത്. ഷാഫിയെയും ചോദ്യം ചെയ്യുകയാണ്.ഭഗവല്‍ സിങ്ങിന്റെ വീട്ടിലും ഫ്രിഡ്ജിനുള്ളിലും രക്തം കണ്ടെത്തി. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. വീട്ടില്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ചു എന്നുകരുതുന്ന കത്തികളും സംഘം കണ്ടെത്തി.
പരിശോധന പൂര്‍ത്തിയാക്കി ഡോഗ് സ്ക്വാഡ് മടങ്ങി.ഒന്നാം പ്രതി മുഹമ്മദ് ഷാഫിയുടെ വിരലടയാളം ഫൊറന്‍സിക് സംഘം ശേഖരിച്ചു. നരബലി നടന്ന മുറിക്കകത്ത് നിന്നും തെളിവുകള്‍ ശേഖരിച്ചു. തിരുമ്മല്‍ കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തി. ഭഗവല്‍ സിംഗിന്റെ വീട്ട് പരിസരത്തുനിന്ന് കണ്ടെടുത്ത അസ്ഥി ഒളിപ്പിച്ച നിലയിലായിരുന്നു.
മരത്തിനു പിറകില്‍ ചെറിയ കുഴിയില്‍ കല്ല് കൊണ്ട് മറച്ച നിലയിലായിരുന്നു അസ്ഥി. കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വീടിന് പിന്‍വശത്തുള്ള പറമ്പിനോട് ചേര്‍ന്നുള്ള മഹാഗണി മരത്തിന് ചുവട്ടില്‍ നിന്നാണ് എല്ല് കണ്ടെത്തിയത്. എല്ല് കൂടുതല്‍ പരിശോധനയ്ക്കായി ഫൊറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്.