Home Featured ലോകത്തിലെ ഏറ്റവും വലിയ യാത്ര വിമാനം ആദ്യമായി ദക്ഷിണേന്ത്യയില്‍; സൂപ്പര്‍ ജംബോക്ക് കെംപഗൗഡ വിമാനത്താവളത്തില്‍ രാജകീയ വരവേല്‍പ്പ്

ലോകത്തിലെ ഏറ്റവും വലിയ യാത്ര വിമാനം ആദ്യമായി ദക്ഷിണേന്ത്യയില്‍; സൂപ്പര്‍ ജംബോക്ക് കെംപഗൗഡ വിമാനത്താവളത്തില്‍ രാജകീയ വരവേല്‍പ്പ്

ലോകത്തിലെ ഏറ്റവും വലിയ യാത്ര വിമാനമായ എയര്‍ബസ് A380 ഇന്ത്യയിലെത്തി. വെള്ളിയാഴ്ച വൈകീട്ട് 3.40നാണ് വിമാനം ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്.എമിറേറ്റ്‌സിന്റെ EK562 വിമാനം ഇന്ന് രാവിലെ 10:11-നാണ് ദുബൈയില്‍ നിന്ന് പുറപ്പെട്ടത്. കര്‍ണാടക തലസ്ഥാനത്ത് പറന്നിറങ്ങുന്ന ആദ്യത്തെ സൂപ്പര്‍ജംബോ ആണിത്. എയര്‍ബസ് എ380 ഒക്‌ടോബര്‍ 30-ന് ഇന്ത്യയില്‍ എത്തേണ്ടതായിരുന്നു. അത്് 16 ദിവസം നേരത്തെ ആക്കുകയായിരുന്നു.

വിമാനം ഒക്ടോബര്‍ 14-ന് സൗത്ത് റണ്‍വേയില്‍ ബെംഗളൂരുവിലെ ആദ്യ ലാന്‍ഡിംഗ് നടത്തുന്ന വിവരം കെംപഗൗഡ എയര്‍പോര്‍ട്ട് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡ്‌ലില്‍ പങ്കുവെച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 6:40-ന് വിമാനം ദുബൈയിലേക്ക് മടങ്ങും. ബെംഗളൂരുവിലെ യാത്രക്കാര്‍ക്ക് ഇതാദ്യമായാണ് എമിറേറ്റ്‌സ് ജംബോയുടെ ആഡംബര യാത്രാനുഭവം ലഭ്യമാകുന്നത്.’ഞങ്ങളുടെ എഞ്ചിനീയര്‍മാരും ഓപ്പറേഷന്‍ ടീമും അടിസ്ഥാന സൗകര്യങ്ങളും പ്രക്രിയകളും പരിശോധിക്കുന്നു.

ശ്വാസമടക്കിപ്പിടിച്ച് വലിയ ദിവസത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്’ ബെംഗളൂരു വിമാനത്താവളത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അധികൃതര്‍ കുറിച്ചു.വിഖ്യാത വിമാനം മുമ്പ് ഡല്‍ഹിയിലും മുംബൈയിലും എത്തിയിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യന്‍ നഗരമായി ബെംഗളൂരു മാറി. ഈ മൂന്ന് മെട്രോസിറ്റികള്‍ ഒഴികെ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മാത്രമാണ് ജംബോവിമാനം നിലംതൊടാന്‍ സജ്ജീകരണമുള്ളത്.

ഇക്കണോമി, ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ മൂന്ന് ക്ലാസ് കോണ്‍ഫിഗറേഷനുകളാണ് A380 ഫ്‌ലൈറ്റുകളിലുള്ളത്. ഈ വിമാനത്തിന് ബോയിംഗ് 777 വിമാനത്തേക്കാള്‍ 45% കൂടുതല്‍ സീറ്റിംഗ് ശേഷിയുണ്ട്. കൂടുതല്‍ ലെഗ് റൂമും സൗകര്യം നല്‍കുന്നതിനാല്‍ യാത്രക്കാര്‍ ഈ വിമാനം ഇഷ്ടപ്പെടുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നു.എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള ഈ വിമാനത്തിന് 72.7 മീറ്റര്‍ നീളവും രണ്ട് നിലകളുമുണ്ട്.

ഈ വിമാനത്തിന്റെ ഭാരം 510 മുതല്‍ 575 ടണ്‍ വരെയാണ്. 24.1 മീറ്ററാണ് ഈ വിമാനത്തിന്റെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിമാനങ്ങളില്‍ ഒന്നും കൂടിയാണിത്.വിമാനത്തിലെ സാങ്കേതിക വിദ്യയെ കുറിച്ച് പറയുമ്പോള്‍ പൈലറ്റിന് പേപ്പര്‍ ഡോക്യുമെന്റിന് പകരം ഇലക്ട്രോണിക് ലൈബ്രറിയാണ് നല്‍കിയിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുന്നു. എഞ്ചിന്‍ അലയന്‍സ് GP7200, റോള്‍സ് റോയ്സ് ട്രെന്റ് 900 എന്നിങ്ങനെ ഈ വിമാനത്തില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്.

ഇതോടൊപ്പം, ആധുനിക വിംഗ്‌സും ലാന്‍ഡിംഗ് ഗിയര്‍ ഡിസൈനും നല്‍കിയിട്ടുണ്ട്. ഇത് മറ്റ് വലിയ വിമാനങ്ങളെ അപേക്ഷിച്ച് ശബ്ദം കുറക്കുന്നു. ഇക്കാരണത്താല്‍ ലോകമെമ്പാടുമുള്ള നിരവധി വിമാനത്താവളങ്ങളുടെ ശബ്ദ നിയന്ത്രണത്തിന്റെ പ്രാദേശിക നിയമങ്ങള്‍ പാലിക്കാന്‍ ഇതിന് കഴിയും.ഒരു സാധാരണ എയര്‍ബസ് A380 ന് ഒരേസമയം 500 യാത്രക്കാരെ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ സാധിക്കും.

ഈ വിമാനം നിലവിലുള്ള എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചറിന് അനുസൃതമാണ്. അതിനാല്‍ യാത്രക്കാരുടെ പ്രവര്‍ത്തനവും സേവനവും എളുപ്പമാകും. ബോര്‍ഡിംഗും ഡീബോര്‍ഡിംഗും കുറച്ച് സമയം കൊണ്ട് പൂര്‍ത്തിയാകുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ ആധുനിക സാങ്കേതികവിദ്യ ക്യാബിനില്‍ ഉപയോഗിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group