Home Featured പരസ്യങ്ങളില്ല; യൂട്യൂബ് പ്രീമിയം 3 മാസത്തേക്ക് വെറും 10 രൂപയ്ക്ക് കിട്ടും

പരസ്യങ്ങളില്ല; യൂട്യൂബ് പ്രീമിയം 3 മാസത്തേക്ക് വെറും 10 രൂപയ്ക്ക് കിട്ടും

മുംബൈ: യൂട്യൂബിൽ എന്തെങ്കിലും കണ്ടുകൊണ്ട് ഇരിക്കുമ്ബോൾ പരസ്യം മൂലം ബുദ്ധിമുട്ടുന്നവരാണ് നമ്മളിലധികവും.എന്നാൽ പരസ്യങ്ങളൊന്നും ഇല്ലാതെ തന്നെ ഇനി വീഡിയോ കാണാം. കൂടാതെ യൂട്യൂബ് നിരവധി ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. പരസ്യമില്ലാതെ വെറും 10 രൂപയ്ക്ക് മൂന്ന് മാസത്തേക്ക് വീഡിയോ കാണാം. പുതിയ ഫീച്ചറുകളുമായി യൂട്യൂബ് പ്രീമിയം ഓഫർ ഇന്ത്യയിൽ അവതരിപ്പിച്ചു.യൂട്യൂബ് നൽകുന്ന ഇൻവൈറ്റിലൂടെ പ്രീമിയം സസ്ക്രിപ്ഷൻ എടുക്കുന്നവർക്കാണ് ഈ ഓഫർ.

ഈ ക്ഷണം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 10 രൂപ നിരക്കിൽ മൂന്ന് മാസത്തേക്ക് യൂട്യൂബ് പ്രീമിയം അംഗത്വം ലഭിക്കും. കാലാവധി കഴിഞ്ഞാൽ പ്രതിമാസം 129 രൂപ പ്രീമിയം തുക അടയ്ക്കണം. എങ്കിൽ മാത്രമേ ഈ സേവനം തുടർന്നും ലഭ്യമാകൂ. ഓഫറിന്റെ ലഭ്യത സംബന്ധിച്ച സമയപരിധി കമ്ബനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഓഫർ പരിമിതമായ കാലയളവിലേക്ക് മാത്രമേ ലഭ്യമാകൂ എന്നാണ് കണക്കാക്കുന്നത്.

പരസ്യങ്ങൾ ഇല്ലാതെ ഉപയോക്താക്കൾക്ക് വീഡിയോകൾ കാണാനുള്ള അവസരത്തിന് പുറമെ, വീഡിയോകൾ ഡൗൺലോഡ് ചെയ്യുക, ഓഫ് ലൈനിൽ വീഡിയോകൾ പ്ലേ ചെയ്യുക, ബാക്ക്ഗ്രൗണ്ടിൽ വീഡിയോകൾ പ്ലേ ചെയ്യുക, യൂട്യൂബ് മ്യൂസിക് സബ്സ്ക്രിപ്ഷൻ, ആഡ്-ഫ്രീ എക്സ്പീരിയൻസ്, യൂട്യൂബ് കിഡ്സ് ആപ്പ് എന്നിവയും പുതിയ ഓഫറിൽ ലഭ്യമാണ്. യൂട്യൂബ് റെഡ്, യൂട്യൂബ് മ്യൂസിക്, ഗൂഗിൾ പ്ലേ മ്യൂസിക് സബ്സ്ക്രൈബർമാർക്ക് മാത്രമേ യൂട്യൂബ് ഇൻവൈറ്റ് ലഭിക്കൂ.

കർണാടകയിൽ ബൈക് അപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു

ശ്രീകണ്ഠാപുരം: മംഗളൂറിലുണ്ടായ വാഹനാപകടത്തില്‍ എരുവേശി സ്വദേശിയായ യുവാവ് മരണമടഞ്ഞു.ഏരുവേശി പഞ്ചായത് സി പി എം പ്രതിനിധിയായ ഏഴാം വാര്‍ഡ് അംഗം എം ഡി രാധാമണി-മനോജ് ദമ്ബതികളുടെ മകന്‍ അഭിജിത്താ(24)ണ് ദാരുണമായി മരിച്ചത്.

അഭിജിത്ത് സഞ്ചരിച്ച ബൈക് ഡിവൈഡറില്‍ ഇടിച്ചു റോഡിലെക്ക് തെന്നിവീഴുകയായിരുന്നു. തിങ്കളാഴ്ച്ച രാത്രി 11 മണിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അഭിജിത്തിനെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചൊവ്വാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ മരണമടയുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group