ബെംഗളുരു: ദീപാവലി പ്രമാണിച്ച് നാട്ടിലേക്ക് സ്പെഷൽ സർവീസുകളുമായി കേരള ആർടിസി. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് 20 മുതൽ 23 വരെയും തിരിച്ച് 27 മുതൽ 30 വരെയുമാണു ബസുകൾ സർവീസ് നടത്തുക.ഓണം, ദസറ സീസണുകളിലേതു പോലെ പ്രതിദിനം 18 സ്പെഷൽ ബസുകളാകും ദീപാവലിക്കും സർവീസ് നടത്തുകയെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട്, തൃശൂർ, എറണാകുളം, കണ്ണൂർ, പയ്യന്നൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു സ്പെഷൽ ബസുകൾ സർവീസ് നടത്തും.മൈസൂരുവിൽ നിന്നും സ്പെഷൽ സർവീസുകൾ ഉണ്ടാകും. പതിവു ബസുകളിലെ ടിക്കറ്റുകൾ തീരുന്നതിനു അനുസരിച്ച് സ്പെഷൽ ബസുകളുടെ ഓൺലൈൻ ബുക്കിങ് ഉടൻ തന്നെ ആരംഭിക്കും. കർണാടകആർടിസി ദീപാവലി സ്പെഷൽ ബസുകളിലേക്കുള്ള ഓൺലൈൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
അന്നേ ദിവസങ്ങളിൽ കേരളത്തിലേക്കുള്ള ട്രെയിനുകളുടെ ടിക്കറ്റുകൾ നേരത്തേ തീർന്നെങ്കിലും സ്പെഷൽ ട്രെയിൻ അനുവദിക്കുന്ന കാര്യത്തിൽ ദക്ഷിണ പശ്ചിമ റെയിൽവേയുടെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ദസറ അവധിക്ക് അനുവദിച്ച ബുധനാഴ്ചകളിൽ പകൽ സർവീസ് നടത്തുന്ന യശ്വന്തപുര കണ്ണൂർ എക്സ്പ്രസ് നവംബർ 2 വരെ നീട്ടിയിട്ടുണ്ട്.
ആമിര്‍ഖാന്‍ ആചാരങ്ങളെ പരിഹസിക്കുന്നു’: പുതിയ പരസ്യത്തിനെതിരെ ആരോപണം
ആമിര്‍ഖാന്‍റെ പുതിയ പരസ്യചിത്രം ഇറങ്ങിയതിനു പിന്നാലെ വിവാദങ്ങളും ഉയര്‍ന്നിരിക്കുകയാണ്. ഹിന്ദു ആചാരത്തെ പരിഹസിച്ചുവെന്നാണ് പുതിയ ആരോപണം.കിയാര അദ്വാനിയാണ് പരസ്യത്തില്‍ ആമിറിനൊപ്പം അഭിനയിച്ചിരിക്കുന്നത്.വിവാഹ ശേഷം ഭാര്യ വീട്ടിലേക്ക് എത്തുന്ന നവവരനായിട്ടാണ് ആമിര്‍ പരസ്യത്തില്‍ എത്തുന്നത്. ഇതാണ് ഒരു വിഭാഗം പേരെ ചൊടിപ്പിച്ചത്.
ആമിര്‍ ഖാന്‍ എപ്പോഴും ഹിന്ദു ആചാരങ്ങളെ പരിഹസിക്കുന്ന പരസ്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണെന്നും ഇവര്‍ പറയുന്നു. ഹിജാബ് ബുര്‍ഖ, മുത്തലാഖ് എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു. ആചാരങ്ങളില്‍ നിന്ന് മാറാന്‍ നടിമാരെ ആമിര്‍ ബ്രെയിന്‍ വാഷ് ചെയ്യുന്നെന്നാണ് മറ്റൊരാളുടെ കണ്ടെത്തല്‍.
ഇതിനു മുന്‍പ് ആമിര്‍ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയ്‌ക്കെതിരെ ബഹിഷ്‌കരണാഹ്വാനം സജീവമായിരുന്നു. #BoycottLaalSinghChaddha ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു. ടോം ഹാങ്ക്സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്ക് ആണ് ലാല്‍ സിങ് ഛദ്ദ.