ബെംഗളൂരു: കബ്ബൺ പാർക്കിനെ ഹോൺ രഹിത മേഖലയാക്കി മാറ്റാൻ നടപടികളുമായി ട്രാഫിക് പൊലീസും ഹോർട്ടികൾച്ചറൽ വകുപ്പും. ഹോണുകൾ ഉപയോഗിക്കാൻ പാടില്ലെന്ന ബോർഡുകൾ പാർക്ക് ഉടനീളം സ്ഥാപിച്ചിട്ടുണ്ട്.നിർദേശം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികൾ ആലോചിക്കുന്നതായി ട്രാഫിക് പൊലീസ് അറിയിച്ചു.പാർക്കിനെ നിശ്ശബ്ദ മേഖലയാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണു നടപടിയെന്ന് ഹോർട്ടികൾചറൽ ഡപ്യൂട്ടി ഡയറക്ടർ എച്ച്.ടി. ബാലകൃഷ്ണ പറഞ്ഞു.
ബംഗളൂരുവില്‍ നബി ദിനാഘോഷത്തിനിടെ വാളും വെട്ടുകത്തിയും വീശി പ്രകടനം; 18 പേര്‍ കസ്റ്റഡിയില്‍
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ നബി ദിനാഘോഷത്തിനിടെ വാളും വെട്ടുകത്തിയും വീശിയ സംഭവത്തില്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട 18 പേരെ കസ്റ്റഡിയിലെടുത്തു.ഇതില്‍ 13 പേര്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളാണ്. നബിദിനാഘോഷത്തിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്.
കസ്റ്റഡിയിലുള്ളവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് സമീപകാലത്ത് നടന്ന സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവര്‍ പരിപാടിക്കിടെ വാള്‍ വീശിയതെന്ന് പൊലീസ് പറഞ്ഞു. ആയുധ നിയമപ്രകാരം നിയമവിരുദ്ധമായി കൂട്ടംചേരല്‍, പൊതുസമാധാനം തടസ്സപ്പെടുത്തല്‍, വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞാഴ്ച കര്‍ണാടകയില്‍ തീവ്രവലതുപക്ഷ സംഘടനകള്‍ വലിയ റാലി നടത്തിയിരുന്നു. ഏതാണ്ട് പതിനായിരത്തോളം ആളുകളാണ് റാലിയില്‍ പങ്കെടുത്തത്. അതില്‍ ഭൂരിഭാഗവും വാള്‍ ചുഴറ്റി ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചിരുന്നു. പൊലീസുകാരെ കണ്ടിട്ടും അവര്‍ക്ക് കൂസലുണ്ടായില്ല.
കര്‍ണാടക മന്ത്രിയും ഭരണ കക്ഷി എം.എല്‍.എമാരും വരെ റാലിയില്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ വാള്‍ ചുഴറ്റിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ ആരുടെ പേരിലും കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.