മംഗളൂരു: വിവിധ നിര്‍മാണ മേഖലകളില്‍ ജോലിയെടുക്കുന്ന തൊഴിലാളികളില്‍ ലക്ഷം പേര്‍ക്ക് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് (കെ.എസ്.ആര്.ടി.സി) ബസുകളില്‍ സൗജന്യ യാത്ര പാസുകള്‍ നല്കുന്ന നടപടി ആരംഭിച്ചതായി ചെയര്മാന് എം. ചന്ദ്രപ്പ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 45 കിലോമീറ്റര്‍ ദൂരമാണ് സൗജന്യ യാത്രാ പരിധി. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 37 ലക്ഷം തൊഴിലാളികളില്‍ ശേഷിക്കുന്നവര്‍ക്കും പടിപടിയായി സൗജന്യ യാത്ര പാസ് ലഭ്യമാക്കും. പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്ക് അനുവദിക്കുന്ന പാസുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കും.
കോവിഡ് കാലം പ്രതിസന്ധിയിലായ തൊഴിലാളികള്‍ ജോലികളില്‍ ഏര്‍പ്പെട്ടുതുടങ്ങിയ വേളയില്‍ ആശ്വാസമായാണ് യാത്ര സൗജന്യമാക്കുന്നത്. കെ.എസ്.ആര്.ടി.സിക്ക് തുക തൊഴില്‍ വകുപ്പ് തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്ന് നല്‍കും. മാസം തൊഴിലാളിക്ക് 1400 രൂപ നിരക്കിലാണ് തുക ലഭ്യമാക്കുക.
മംഗളൂരു, കുന്താപുരം, ഉടുപ്പി ഡിപ്പോകള്‍ ഉള്‍പ്പെട്ട മംഗളൂരു ഡിവിഷനില്‍ 672 പാസിനുള്ള അപേക്ഷകളാണ് ലഭിച്ചത്. 296 പാസുകള്‍ അച്ചടിച്ചു. 376 എണ്ണം പുരോഗതിയിലാണ്. പുത്തൂര്‍, മടിക്കേരി, സുള്ള്യ, ബി.സി റോഡ്, ധര്‍മസ്ഥല ഉള്‍പ്പെട്ട പുത്തൂര്‍ ഡിവിഷനില്‍ 1268 അപേക്ഷകളാണ് ലഭിച്ചത്. 366 പാസുകള്‍ വിതരണ സജ്ജമായി. 902 എണ്ണത്തിന്റെ അച്ചടി പുരോഗതിയിലാണ്.
കര്‍ണാടകയില്‍ ദളിത് തൊഴിലാളികള്‍ക്ക് നേരെ അതിക്രമം, 16 പേരെ കാപ്പിതോട്ടത്തില്‍ പൂട്ടിയിട്ടു
കര്‍ണാടകയില്‍ ബിജെപി നേതാവ് ദളിത് വിഭാഗത്തില്‍പ്പെട്ട ആളുകളെ പൂട്ടിയിട്ടതായി പരാതി. ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം. പതിനാറോളം ദളിത് വിഭാഗത്തില്‍പ്പെട്ട ആളുകളെ ജഗദീഷ് ഗൗഡ തന്റെ കാപ്പിതോട്ടത്തില്‍ പൂട്ടിയിട്ടുവെന്നാണ് പരാതി.
കൂട്ടത്തില്‍ ഗര്‍ഭിണിയായ യുവതിക്ക് ഇയാളുടെ ആക്രമണത്തില്‍ കുഞ്ഞിനെ നഷ്ടമായതായും പോലീസ് പറയുന്നു. യുവതി നിലവില്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
അതേസമയം ജഗദീഷ ഗൗഡയുടെയും മകന് തിലക് ഗൗഡയും ഒളിവിലാണ്. ദളിത് വിഭാഗത്തിനെതിരെ നടത്തിയ അതിക്രമത്തിനാണ് ഇരുവര്‍ക്കും എതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു. അതേസമയം, ജഗദീഷ് ഗൗഡ ബി.ജെ.പി നേതാവല്ലെന്നും വെറും അനുഭാവി മാത്രമാണെന്നുമാണ് ബിജെപി അറിയിച്ചു. പാര്‍ട്ടി നേതാവ് വരസിദ്ധിയാണ് ഇത് സംബന്ധിച്ച പ്രസ്താവന ഇറക്കിയത്. ജെനുഗദ്ദെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തില്‍ ദിവസ വേതനത്തിനായി ജോലി ചെയ്യുന്ന തൊഴിലാളികളാണ് അതിക്രമത്തിന് ഇരയായത്.
ജഗദീഷ് ഗൗഡ തങ്ങളുടെ ബന്ധുക്കളെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഒക്ടോബറിന് കുറച്ച് ആളുകള്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിച്ചെന്ന് പോലീസ് പറയുന്നു. പിന്നീട് ഗര്‍ഭിണിയായ ഒരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ ചിക്കമംഗളൂരു പോലീസ് മേധാവിക്ക് പുതിയ പരാതി ലഭിക്കുകയായിരുന്നു. തന്നെ ഒരു ദിവസം വീടു തടങ്കലില്‍ പാര്‍പ്പിച്ചെന്നും ജഗദീഷ് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് യുവതി പറയുന്നു. രണ്ട് മാസം ഗര്‍ഭിണിയായിരുന്ന തനിക്ക്
തന്റെ കുട്ടിയെ മര്‍ദനം മൂലം നഷ്ടപ്പെട്ടന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് സംഭവസ്ഥലത്തിയെപ്പോഴാണ് പൂട്ടിയിട്ട നിലയില്‍ ആളുകലെ കണ്ടെത്. 10 പേരെ മുറിയില്‍ കണ്ടെത്തിയതായാണ് പോലീസ് പറയുന്നത്.
ജഗദീഷ ഗൗഡയില്‍ നിന്ന് തൊഴിലാളികള്‍ പണം കടം വാങ്ങിയിരുന്നതായി ചിക്കമംഗളൂരു ജില്ലാ പോലീസ് സൂപ്രണ്ട് ഉമാ പ്രശാന്ത് പറഞ്ഞു. പണം കടം വാങ്ങിയ ചിലര്‍ വീട് വിട്ടുപോയിരുന്നു. ഇതിനാല്‍ ബാക്കിയുള്ള ആളുകളെ ഇയാള്‍ പൂട്ടിയിടുകയായിരുന്നു