ബെംഗളുരു: ബെംഗളൂരു വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ നിർമാണം അവസാന ഘട്ടത്തിൽ, നവംബർ 10നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.13,000 കോടിരൂപ ചെലവിട്ട് നിർമിക്കുന്ന രണ്ടാം ടെർമിനലിന് 25 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. പരിസ്ഥിതി സൗഹാർദ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടെർമിനൽ നിർമിച്ചിരിക്കുന്നത്.
സ്മാർട്ട് സെക്യൂരിറ്റി, കോൺ ടാക്സസ് സെൽഫ് ബാഗേജ് കൗണ്ടർ എന്നീ സജ്ജീകരണങ്ങൾ പുതിയ ടെർമിനലിൽ ഒരുക്കുന്നുണ്ട്. കർണാടകയുടെ സാംസ്കാരിക വൈവിധ്യം തെളിയിക്കുന്ന ശില്പങ്ങളാണ് ടെർമിനലിനകത്തു സ്ഥാപിക്കുന്നത്.
ഓട്ടോ 2 കിലോമീറ്റര്‍ ഓടാന്‍ 100 രൂപ; ഒല, യൂബര്‍, റാപ്പിഡോ ഓട്ടോകള്‍ നിരോധിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ആപ് വഴി പ്രവര്‍ത്തിക്കുന്ന ഒല , യൂബര്‍, റാപ്പിഡോ ഓട്ടോകള്‍ നിരോധിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.രണ്ട് കിലോമീറ്റര്‍ ദൂരം ഓടാന്‍ 100 രൂപ വരെ ഈടാക്കുന്നതായി പരാതികള്‍ ലഭിച്ചിരുന്നു.ഇത് സാധാരണ ഓട്ടോകള്‍ ഈടാക്കുന്ന ചാര്‍ജ്ജിനേക്കാള്‍ എത്രയോ ഉയര്‍ന്നതാണ്. മൂന്ന് ദിവസത്തിനകം ആപുകളില്‍ നിന്നും ഓട്ടോ സേവനം പിന്‍വലിക്കണമെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഒല, യൂബര്‍, റാപിഡോ എന്നിവയുടെ ഓട്ടോ സര്‍വ്വീസ് നിയമവിരുദ്ധമായും പ്രഖ്യാപിച്ചിട്ടുണ്ട്.രണ്ട് കിലോമീറ്റര്‍ ദൂരത്തിന് 30 രൂപ എന്നതാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സാധാരണ ഓട്ടോകളുടെ ഇപ്പോഴത്തെ ചാര്‍ജ്ജ്. തുടന്നുള്ള ഓരോ അധിക കിലോമീറ്ററിനും 15 രൂപ വിധം അധികം ഈടാക്കാം. ഉയരുന്ന പെട്രോള്‍, ഡീസല്‍ ചാര്‍ജ് മൂലം ഡ്രൈവര്‍മാര്‍ക്ക് ആശ്വാസം പകരാന്‍ ചാര്‍ജ്ജ് കൂട്ടിയതില്‍ വന്ന പിഴവാണ് ഒല, യൂബര്‍, റാപിഡോ ഓട്ടോ സര്‍വ്വീസുകള്‍ക്കെതിരെ പരാതികള്‍ ഉയരാന്‍ കാരണമെന്ന് പറയുന്നു.