Home Featured ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ 17കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ 17കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ല്‍ ബ്യാ​ട്ട​രാ​യ​ണ​പു​ര പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 17കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി. മാ​താ​പി​താ​ക്ക​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ്​ സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. പ്ര​തി​ക​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ പ​രി​ച​യ​ക്കാ​രാ​ണെ​ന്നും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ ശേ​ഷം പീ​ഡി​പ്പി​ച്ചു​വെ​ന്നു​മാ​ണ്​ പ​രാ​തി. പോ​ക്​​സോ വ​കു​പ്പ്​ പ്ര​കാ​രം കേ​സെ​ടു​ത്ത പൊ​ലീ​സ്​ ചി​ല​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട്.

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങി; മൂത്രസഞ്ചിയില്‍ കുത്തി നിന്നത് 5 വര്‍ഷം

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി 30 കാരി വേദന തിന്നത് അഞ്ചു വർഷം. കോഴിക്കോട് അടിവാരം സ്വദേശി ഹർഷിനയാണ്, മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. 

2017 നവംബര്‍ 30 പ്രസവ ശസ്ത്രക്രിയ നടന്നതിന് ശേഷം ഹര്‍ഷിനയ്ക്ക് വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ലെന്ന് വേണം പറയാന്‍. മൂത്ര സഞ്ചിയില്‍ കുത്തി നില്‍ക്കുന്ന നിലയില്‍ കത്രികയുമായി യുവതി വേദന തിന്നത് അഞ്ച് കൊല്ലമാണ്. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള കത്രിക കുത്തിനിന്ന് മൂത്ര സഞ്ചിയില്‍ മുഴ ഉണ്ടാവുന്ന സ്ഥിതിയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്തെങ്കിലും ഫലം കണ്ടില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിലെ കത്രിക കണ്ടെത്തുന്നത്. 

കഴിഞ്ഞ മാസം സ്വകാര്യ ആശുപത്രിയില് നടത്തിയ പരിശോധനയിലാണ് കത്രിക വയറിനുള്ളിൽ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. ഇത്രകാലം അനുഭവിച്ച കൊടുവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്

You may also like

error: Content is protected !!
Join Our WhatsApp Group