Home Featured വിധാന്‍സൗധയില്‍ ബോംബ്​ ഭീഷണി

ബം​ഗ​ളൂ​രു: ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ വി​ധാ​ന്‍ സൗ​ധ​യി​ല്‍ ബോം​ബ്​ വെ​ച്ചെ​ന്ന്​ ഫോ​ണി​ല്‍ ഭീ​ഷ​ണി. മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം ഫോ​ണ്‍ വി​ളി​ച്ച​യാ​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​​ 2.05ഓ​ടെ​യാ​ണ്​ ഫോ​ണ്‍ വ​ന്ന​ത്.

ഹെ​സ​പേ​ട്ട്​ സ്വ​ദേ​ശി​യും ഇ​ല​ക്​​ട്രോ​ണി​ക്​ സി​റ്റി​ക്ക​ടു​ത്ത ഹെ​ബ്ബ​ഗോ​ഡി​യി​ല്‍ താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ കെ.​വി. പ്ര​ശാ​ന്താ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ ര​ണ്ടു​ ത​വ​ണ വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും ര​ണ്ടും വി​വാ​ഹ​മോ​ച​ന​ത്തി​ല്‍ കാ​ലാ​ശി​ച്ചി​രു​ന്നു. ഐ.​ടി മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ളു​ടെ ജോ​ലി ഈ​യ​ടു​ത്ത്​ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ ക​ടു​ത്ത മാ​ന​സി​ക​പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. കോ​ട​തി ഇ​യാ​ളെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

വാട്ട്സ്ആപ്പ് ജിബി ആണോ ഉപയോ​ഗിക്കുന്നത് ; പെട്ടെന്ന് കളഞ്ഞോ ഇല്ലെങ്കിൽ പണി കിട്ടും

ന്യൂയോര്‍ക്ക്: ജിബി വാട്ട്സ്ആപ്പ് ആണോ ഉപയോഗിക്കുന്നത്, എങ്കിൽ സൂക്ഷിച്ചോ. പണി വരുന്നുണ്ട്. ആ​ഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ ഉപയോ​ഗിക്കുന്ന ആപ്പാണ് വാട്ട്സ്ആപ്പ്. സൈബർ സുരക്ഷാ ​ഗവേഷണ സ്ഥാപനമായ ഇഎസ്ഇടിയാണ് റിപ്പോർട്ട് പുറത്തിറക്കിയത്. വാട്ട്സ്ആപ്പ് ജിബി ആപ്പ് ഇന്ത്യയിലെ ഉപയോക്താക്കൾക്കിടയിൽ ചാരപ്പണി നടത്തുന്നതായാണ് റിപ്പോർട്ട്. 

വാട്സാപ്പിന്റെ ക്ലോൺ ചെയ്ത ആപ്പായ ജിബി ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ല.  വെബ്‌സൈറ്റുകൾ വഴി മാത്രമേ ഇത് ഡൗൺലോഡ് ചെയ്യാൻ കഴിയൂ. സുരക്ഷാ പരിശോധനകളൊന്നും ഇല്ലാത്ത മാൽവെയർ നിറഞ്ഞ ആപ്പിന്റെ ഒന്നിലധികം പതിപ്പുകൾ ലഭ്യമാണ്. അത്തരം  ആപ്പുകൾ ഉപയോഗിക്കുന്ന അക്കൗണ്ടുകളെ വാട്ട്സ്ആപ്പ് താൽക്കാലികമായി നിരോധിച്ചിട്ട് തുടങ്ങിയിട്ടുണ്ട്. 

ഇത്തരം ആപ്പുകൾ ഉപയോ​ഗിക്കുന്നത് തുടരുകയാണെങ്കിൽ, വാട്ട്സ്ആപ്പ് ആക്‌സസ് ചെയ്യുന്നതിൽ നിന്ന് അവരെ  നിരോധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.ഏറ്റവും കൂടുതൽ ആൻഡ്രോയിഡ് ട്രോജൻ ഡിറ്റക്ഷനുകൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. നിയമാനുസൃത പ്രോ​ഗ്രാമായി വേഷം മാറി കമ്പ്യൂട്ടറിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടുന്ന മാൽവെയറാണ്  ട്രോജൻ ഏജന്റ്. 

നിങ്ങളുടെ ഫോണിന്റെ  ദിവസേനയുള്ള പ്രവർത്തനത്തെ ഇത് ബാധിക്കില്ല.അതുകൊണ്ട് തന്നെ ഈ മാൽവെയർ ഫോണിലുണ്ടോ ? ഇല്ലയോ എന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണ്. 2022 മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം ‘മോസി’ എന്ന് വിളിക്കപ്പെടുന്ന ഏറ്റവും വലിയ ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT) ബോട്ട്‌നെറ്റ് നിർമ്മിക്കുന്നവയുടെ ജിയോലൊക്കേഷനിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളത്.”മോസി’ ബോട്ട്‌നെറ്റ് ഓട്ടോപൈലറ്റിലാണെന്നാണ് നി​ഗമനം.  

സ്വന്തം സുരക്ഷ ഉറപ്പാക്കാൻ നിങ്ങളുടെ ശ്രദ്ധ ആവശ്യമാണ്. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിന് പുറത്ത് നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്ന രീതി അവസാനിപ്പിക്കുക. മറ്റ് ആപ്പ് ലൈബ്രറികളിലും വെബ്‌സൈറ്റുകളിലും ഹോസ്റ്റ് ചെയ്‌തിരിക്കുന്ന മിക്ക APK ഫയലുകളിലും മാൽവെയർ ഉണ്ടാകും. 

വാട്ട്സ്ആപ്പിന്‍റെ  മറ്റേതെങ്കിലും സോഷ്യൽ മീഡിയ ആപ്പിന്റെയോ പരിഷ്‌ക്കരിച്ച പതിപ്പുകളൊന്നും ഡൗൺലോഡ് ചെയ്യരുത്.   നിങ്ങളുടെ ഫോണിൽ മാൽവെയർ ബാധിച്ചതായി തോന്നിയാൽ ഉടൻ തന്നെ  ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിക്കുകയും ഫാക്ടറി റീസെറ്റ് നടത്തുകയും വേണം. 

You may also like

error: Content is protected !!
Join Our WhatsApp Group