ബെംഗളൂരു : കുട്ടികളെ തട്ടിയെടുക്കുന്നയാളെന്നു തെറ്റിദ്ധരിച്ച് ജാർക്കണ്ഡ് സ്വദേശി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ 6 പേർ അറസ്റ്റിൽ. സെപ്റ്റംബർ 23ന് രാമമൂർത്തി നഗറിൽ നിർമാണ തൊഴിലാളിയായ സഞ്ജയ് ടുഡുവിനെ (33) കൊലപ്പെടുത്തിയ കേസിലാണ് കെആർ പുരം പൊലീസിന്റെ നടപടി.
24-ന് റോഡരികിൽ നിന്ന് അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും ആളെ തിരിച്ചറിയാനായിരുന്നില്ല.അതേസമയം ആൾക്കൂട്ടം തല്ലി ചതയ്ക്കുന്നതിനിടെ ഹൊയ്സാല (പട്രോൾ) പൊലീസത്തി സഞ്ജയിനെ കസ്റ്റഡിയിലെടുത്തതായും ഇവരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാകാം മരണത്തിനു കാരണമെന്നും പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്.
യാത്രക്കാരെ കൊള്ളയടിക്കുന്നു; ബെംഗളൂരുവില്‍ യൂബര്‍, ഒല, ഓട്ടോ സര്‍വീസുകള്‍ നിര്‍ത്താന്‍ നിര്‍ദേശം
ബെംഗളൂരു: യൂബര്‍, ഒല സര്‍വീസുകള്‍ക്ക് പൂട്ടിട്ട് സര്‍ക്കാര്‍. യൂബര്‍, ഓല, റാപ്പിഡോ എന്നിവയുടെ ഓട്ടോറിക്ഷ സര്‍വീസുകള്‍ക്കാണ് ബെംഗളൂരുവില്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.ഇവരോടെല്ലാം സര്‍വീസ് നിര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.ഇവര്‍ യാത്രക്കാരില്‍ നിന്ന് അമിത നിരക്കുകള്‍ ഈടാക്കുന്നുവെന്നാണ് പരാതി. അത് മാത്രമല്ല, യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുവെന്നും ട്രാന്‍സ്‌പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ ഹേമന്ദ കുമാര പറഞ്ഞു.
ഓല, യൂബര്‍, സര്‍വീസുകള്‍ക്കൊന്നും ബെംഗളൂരുവില്‍ ഓട്ടത്തിന് അനുമതിയില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ പറഞ്ഞു. വന്‍ തുകയാണ് ഇവര്‍ ഓട്ടത്തിനായി ഈടാക്കുന്നത്. വ്യാപകമായി പരാതികള്‍ ഈ ഓട്ടോ സര്‍വീസുകളെ കുറിച്ച് ലഭിച്ചിട്ടുണ്ട്. ഇത് ഗുരുതരമായ പരാതിയാണെന്നും ഹേമന്ദ പറഞ്ഞു.
യാത്രക്കാര്‍ക്ക് വലിയ തോതിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന സര്‍വീസുകളെ ഒരിക്കലും വെച്ച് പൊറുപ്പിക്കില്ല. ഈ നിരക്കുകളെ ന്യായീകരിക്കാനാവില്ലെന്നും, അതും വെച്ച് സര്‍വീസുകള്‍ നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.ബെംഗളൂരു നഗരത്തിലെ സര്‍വീസുകള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം ഒലയും യൂബറും ഇതുവരെ സര്‍വീസ് നിര്‍ത്തിയതില്‍ പ്രതികരിച്ചിട്ടില്ല.
യൂബര്‍ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അവരുടെ ഓട്ടോറിക്ഷ സര്‍വീസിനെ കുറിച്ച് വ്യാപകമായി ടിവി പരസ്യം നല്‍കുന്നുണ്ട്. എന്നാല്‍ സര്‍വീസ് ബെംഗളൂരു നഗരത്തില്‍ നിര്‍ത്തലാക്കിയത് കമ്ബനിക്ക് വന്‍ തിരിച്ചടിയാണ്.ഗതാഗത സര്‍വീസ് കമ്ബനികള്‍ക്ക് വളര്‍ച്ച നേടാന്‍ പറ്റിയ വലിയ മാര്‍ക്കറ്റാണ് ഇന്ത്യയിലുള്ളത്. പലരും ഇന്ത്യയിലെ ഇടുങ്ങിയതും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളില്‍ യാത്ര നടത്താന്‍ താല്‍പര്യപ്പെടാറില്ല.
പകരം ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കാറുള്ളത്.ഇത് പോക്കറ്റ് കീറാതെ ഇവരെ യാത്രകള്‍ക്ക് സഹായിക്കും. അതേസമയം ബെംഗളൂരുവിലെ തങ്ങളുടെ സര്‍വീസ് നിയമവിരുദ്ധമല്ലെന്ന് റാപ്പിഡോ പ്രതികരിച്ചു. നോട്ടീസിന് മറുപടി നല്‍കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലാണ് തങ്ങള്‍ നിരക്ക് ഈടാക്കുന്നത്. ഓട്ടോറിക്ഷ ചാര്‍ജ് എന്ന പേരില്‍ അധിക പണം ഞങ്ങള്‍ ഈടാക്കുന്നില്ലെന്നും റാപ്പിഡോ അറിയിച്ചു. ടാക്‌സി കമ്ബനികള്‍ നിരക്ക് വര്‍ധിപ്പിച്ചത് സാധാരണക്കാരായ യാത്രക്കാര്‍ക്ക് താങ്ങാന്‍ പറ്റില്ല.അതിലുപരി ഈ നിരക്കിന്റെ കാര്യം ആരും അറിയുന്നില്ലെന്നും കോമ്ബറ്റീഷന്‍ റെഗുലേറ്ററി പറഞ്ഞിരുന്നു. നിരക്കിന്റെ കാര്യത്തില്‍ കമ്ബനികള്‍ സുതാര്യത കൊണ്ടുവരണമെന്നും റെഗുലേറററി പറഞ്ഞിരുന്നു.