മാണ്ഡ്യ: നരേന്ദ്ര മോദിയുടെ ഭരണം നമ്മുടെ രാജ്യത്തെ പാവങ്ങളുടേതെന്നും പണക്കാരുടേതെന്നും രണ്ട് തരം ഇന്ത്യയാക്കി മാറ്റിയെന്ന് രാഹുല്‍ ഗാന്ധി.അത്തരമൊരു ഇന്ത്യയില്‍ ജീവിക്കുക എന്നത് മഹാദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തില്‍ ബിജെപി രണത്തിന്‍ കീഴില്‍ 150 കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരത് ജോഡോ യാത്ര നയിച്ചെത്തിയ രാഹുല്‍ ഗാന്ധി മാണ്ഡ്യയിലെ കൃഷിക്കാരുമായി സംവദിക്കുകയായിരുന്നു. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ മുതലാളിമാര്‍ക്കും ആറ് ശതമാനം പലിശ നിരക്കില്‍ ബാങ്കുകള്‍ വായ്പ നല്‍കുന്നു. എന്നാല്‍ ഇതേ ബാങ്കുകള്‍ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും 24 ശതമാനം നിരക്കിലാണു വായ്പ നല്കുന്നത്. വന്‍കിടക്കാര്‍ വായ്പ തിരിച്ചടച്ചില്ലെങ്കിലും കുഴപ്പമില്ല. അവരുടെ വായ്പ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയാറാണ്. എന്നാല്‍ വിലത്തകര്‍ച്ചയും കൊള്ളപ്പലിശയും മൂലം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വീടിന്റെ ഏക ആശ്രമയമായിരുന്ന കര്‍ഷകര്‍ ജീവനൊടുക്കിയതുമൂലം ദുരിതത്തിലായവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. സ്ത്രീകളും കുട്ടികളുമടങ്ങിയ നൂറോളം പേരാണ് സംവാദത്തില്‍ പങ്കെടുത്തത്. കുടുംബ നാഥനെക്കുറിച്ചു പറയുമ്ബോള്‍ പലരും വിങ്ങിപ്പൊട്ടി.
ചെന്നൈയില്‍ നിന്ന് ജാഥയില്‍ പങ്കെടുക്കാനെത്തിയ ഫ്രാങ്കിളിന്‍ തോമസിനു തന്റെ തൊഴില്‍ നഷ്ടപ്പെട്ടു. രാഹുല്‍ ഗാന്ധിയെ പിന്തുണച്ചതു കൊണ്ടാണ് തനിക്കു ജോലി നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ സ്ഥാപനത്തിലായിരുന്നു ജോലി. എന്തിനാണ് രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നതെന്ന് സ്ഥാപന മേധാവിമാരും ചില സഹപ്രവര്‍ത്തകരും ചോദിച്ചു.
ഈ രജ്യത്തിനു വേണ്ടി സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയിലാണ് തനിക്കു പ്രതീക്ഷയെന്നായിരുന്നു മറുപിടി. അതോടെ മാനെജ്മെന്റ് പ്രതിനിധികളും സഹപ്രവര്‍ത്തകരും തന്നെ മൂലയ്ക്കിരുത്തി. പീഡിപ്പിക്കാന്‍ തുടങ്ങി.
പക്ഷേ, തനിക്ക് രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കാതിരിക്കാനാവില്ലെന്ന് ഫ്രാങ്ക്ലിന്‍ തോമസ് വ്യക്തമാക്കി. അദ്ദേഹം സംസാരിക്കുന്നത് നമുക്കു വേണ്ടിയണ്. ഈ രാജ്യത്തിന്റെ കെട്ടുറപ്പിനു വേണ്ടിയാണ്. അദ്ദേഹം സംസാരിക്കുന്നത് അദ്ദേഹത്തിനു വേണ്ടിയല്ല. സഞ്ചരിക്കുന്നത് സ്വാര്‍ഥ താത്പര്യങ്ങള്‍ക്കു വേണ്ടിയല്ല. നമുക്കു വേണ്ടിയാണ. ഈ രാജ്യത്തെ യുവത്വത്തിനു വേണ്ടിയാണ്. അതുകൊണ്ടാണ് താന്‍ ഈ ജഥയില്‍ അണിചേരുന്നതെന്നും ഫ്രങ്ക്ളിന്‍ തോമസ് വ്യക്തമാക്കി.
ബംഗളൂരുവില്‍ റോഡപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
ബംഗളൂരു: കാല്‍നടയാത്രക്കാരനായ മലയാളി ബംഗളൂരുവില്‍ ബൈക്കിടിച്ച് മരിച്ചു. പത്തനംതിട്ട റാന്നി കീക്കൊഴൂര്‍സ്വദേശി ബിനു ജോണ്‍ (42) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തോടെയാണ് അപകടം ഉണ്ടായത്. നടന്നുപോകുന്നതിനിടെ ബൈക്ക് വന്നിടിക്കുകയായിരുന്നു.
ബംഗളൂരു പീനിയയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയാണ്. ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ കല വെല്‍ഫെയര്‍ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി അംഗവും സജീവപ്രവര്‍ത്തകനുമായിരുന്നു.
ഭാര്യ: ബിന്ദു. മക്കള്‍: ആല്‍വിന്‍, അഡോണ്‍. മൃതദേഹം തുംകൂര്‍ റോഡിലെ പ്രക്രിയ ആശുപത്രിയിലാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ജന്മനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.