ബാംഗ്ളൂരുവിൽ ഇന്നു രാവിലെ നടന്ന വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശിയായ മലയാളിയുവാവ് ബിനു MJ(42) മരണമടഞ്ഞു. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്. കാൽനടയാത്രക്കിടയിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു.റാന്നി കീക്കൊഴൂർആണ് ജന്മനാട്. ബെംഗളൂരു പീനിയയിൽസ്വകാര്യ സ്ഥാപനത്തിന്റെ ഉടമയാണ്.
പ്രമുഖ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗവും സജീവപ്രവർത്തകനുമായിരുന്നു.ഭാര്യ -ബിന്ദു. മക്കൾ ആൽവിൻ, അഡോൺ. മൃതദേഹം തുംകൂർ റോഡിലെ പ്രക്രിയ ആശുപത്രിയിലാണ്.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ജന്മനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.കടയുടെ പ്രവർത്തകർ ബാക്കി നടപടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ഇല്ല ഞങ്ങള്‍ പാകിസ്ഥാനിലേക്കില്ല; ബിസിനസ് ഇന്ത്യയില്‍ നിന്നും മാറ്റുന്നുവെന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് ഷവോമി
ന്യൂഡല്‍ഹി: രാജ്യത്ത് ഷവോമിയുടെ 676 മില്യണ്‍ ഡോളറിന്റെ ആസ്തി കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് ഇവിടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് പാകിസ്ഥാനിലേക്ക് മാറും എന്ന റിപ്പോര്‍ട്ടുകള്‍ തളളി കമ്ബനി.സൗത്ത് ഏഷ്യാ ഇന്‍ഡക്സ് റിപ്പോര്‍ട്ടില്‍ വന്ന ഈ വിവരം ഷവോമി ഇന്ത്യ തളളിക്കളഞ്ഞു. ആരോപണം പൂര്‍ണമായും തെറ്റും അടിസ്ഥാന രഹിതവുമാണെന്നും കമ്ബനി വ്യക്തമാക്കി.2014 ജൂലായിലാണ് ഷവോമി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2015ല്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലേക്ക് പ്രവേശിച്ചു. ഇപ്പോള്‍ 99 ശതമാനം സ്മാര്‍ട്ഫോണുകളും സ്മാര്‍ട് ടിവികളില്‍ 100 ശതമാനവും നിര്‍മ്മിക്കുന്നത് ഇന്ത്യയിലാണെന്നും കമ്ബനി അറിയിച്ചു.
തെറ്റായതും അടിസ്ഥാനമില്ലാത്തതുമായ ആരോപണങ്ങള്‍ തളളാനും തങ്ങളുടെ മതിപ്പ് നിലനിര്‍ത്തുന്നതിനും നടപടിയെടുക്കുമെന്നും കമ്ബനി അധികൃതര്‍ അറിയിച്ചു.റോയല്‍റ്റിയുടെ മറവില്‍ വിദേശത്തേക്ക് അനധികൃതമായി വിദേശനാണ്യം കടത്തിയ സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നതിനാല്‍ കുറച്ചുനാളായി കമ്ബനി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
കമ്ബനി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. കമ്ബനിയുടെ 5551കോടി രൂപ പിടിച്ചെടുക്കാന്‍ വിദേശനാണ്യ അതോറിറ്റി, ഇഡിയ്ക്ക് അനുമതി നല്‍കിയിരുന്നു. ഇതുവരെ രാജ്യത്ത് നടന്ന ഏറ്റവും വലിയ ഫണ്ട് പിടിച്ചെടുക്കല്‍ സംഭവമാണ് ഇത്. ഷവോമി ഗ്രൂപ്പ് അടക്കം മൂന്ന് വിദേശ സ്ഥാപനങ്ങളിലേക്ക് കമ്ബനി ഈ പണം അയച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.