Home Featured കർണാടക:ശിവമൊഗ്ഗയിൽ ഭൂചലനം

കർണാടക:ശിവമൊഗ്ഗയിൽ ഭൂചലനം

ശിവമോഗ : ഒക്‌ടോബർ ആറിന് പുലർച്ചെ ശിക്കാരിപുര താലൂക്കിന്റെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്.പുലർച്ചെ 3.55 ഓടെയുണ്ടായ ഭൂചലനത്തിൽ തങ്ങൾ ഞെട്ടിയുണർന്നതായി പരിസരവാസികൾ പറഞ്ഞു. കുലുക്കം തുടർന്നതോടെ പലരും പരിഭ്രാന്തരായി വീടുകളിൽ നിന്ന് ഇറങ്ങിയോടി. വലിയ ശബ്ദം കേട്ടതായും ചിലർ അവകാശപ്പെട്ടു.

എന്നിരുന്നാലും, ഭൂചലനത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ്.റിക്ടർ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഷിരാലക്കൊപ്പ മേഖലയിൽ ഉണ്ടായതെന്ന സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഷിരാളക്കൊപ്പയെ പ്രഭവകേന്ദ്രമായി കാണിക്കുന്ന ഒരു ഭൂപടത്തിൽ ചിത്രം കടും ചുവപ്പ് അടയാളം കാണിച്ചു.എന്നാൽ, ഈ വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ ജില്ലയോ താലൂക്ക് ഭരണകൂടമോ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ല.

ബി.ജെ.പി നുണ പൊളിഞ്ഞു; ‘മുസ്‍ലിംകള്‍ കൊന്ന’ യുവാവ് മുങ്ങിമരിച്ചതാണെന്ന് സി.ബിഐ.

ബംഗളൂരു: കര്‍ണാടകയില്‍ അഞ്ചുവര്‍ഷം മുമ്ബ് മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിനെ മുസ്ലിംകള്‍ കൊലപ്പെടുത്തിയതാണെന്ന ബി.ജെ.പി പ്രചാരണം ഒടുവില്‍ സി.ബി.ഐ അന്വേഷണത്തില്‍ പൊളിഞ്ഞു.യുവാവിന്‍റേത് മുങ്ങിമരണമാണെന്നും കൊലപാതകമല്ലെന്നും കണ്ടെത്തിയ സി.ബി.ഐ അന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള റിപ്പോര്‍ട്ട് ഹൊന്നവൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു.നവംബര്‍ 14ന് കോടതി ഇക്കാര്യം പരിഗണിക്കും. കസ്റ്റഡിയിലെടുത്തവര്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നതിന് ഒരു തെളിവും ലഭിച്ചില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സി.ബി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഭരണകാലമായ 2017 ഡിസംബര്‍ ആറിനാണ് ഉത്തര കന്നട ജില്ലയിലെ ഹൊന്നവൂര്‍ ടൗണില്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തിനുശേഷം പരേഷ് മേസ്ത എന്ന 19കാരനെ മരിച്ച നിലയില്‍ തടാകത്തില്‍ കാണപ്പെടുന്നത്.രണ്ട് ദിവസം മുമ്ബേ ഇയാളെ കാണാതായിരുന്നു. യുവാവിനെ മുസ്ലിംകള്‍ മര്‍ദിച്ച്‌ കൊല്ലുകയായിരുന്നൂവെന്ന് പ്രതിപക്ഷത്തിരുന്ന ബി.ജെ.പി വന്‍പ്രചാരണം നടത്തി. ഡിസംബര്‍ 12ന് ബി.ജെ.പി നടത്തിയ സമരത്തില്‍ പൊലീസിന് നേരെ വന്‍കല്ലേറുണ്ടാവുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു.

ഏഴുപൊലീസുകാര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പിറ്റേ ദിവസംതന്നെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്വേഷണം സി.ബി.ഐക്ക് വിടുകയായിരുന്നു. അന്വേഷത്തിന്റെ ഭാഗമായി സി.ബി.ഐ മൂന്ന് മുസ്ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും അവരെ വിട്ടയച്ചു.

അതേസമയം, സി.ബി.ഐ അന്വേഷണറിപ്പോര്‍ട്ട് ബി.ജെ.പിയുടെ മുഖത്തേറ്റ അടിയാണെന്ന് അന്നത്തെ മുഖ്യമന്ത്രിയും നിലവില്‍ പ്രതിപക്ഷനേതാവുമായ സിദ്ദരാമയ്യ പറഞ്ഞു.നിരപരാധിയായ ഒരു യുവാവിന്‍റെ മരണം അനാരോഗ്യകരവും അധാര്‍മികവുമായ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണ് ബി.ജെ.പി ചെയ്തതെന്നും നാണം അവശേഷിക്കുന്നെങ്കില്‍ അവര്‍ മാപ്പുപറയണമെന്നും സിദ്ദരാമയ്യ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group