ഹോളിവുഡ് നടൻ ബ്രാഡ് പിറ്റിന് എതിരെ ഗുരുതര ആരോപണവുമായി മുൻഭാര്യ ആഞ്ജലീന ജോളി. വിമാനത്തിൽവച്ച് തന്നെയും മക്കളേയും ഉപദ്രവിച്ചു എന്നാണ് ആഞ്ജലീന വെളിപ്പെടുത്തിയത്. ഇതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും താരം വ്യക്തമാക്കി. ഇത് ആദ്യമായിട്ടല്ല താരസുന്ദരി മുൻ ഭർത്താവിനെതിരെ രംഗത്തെത്തുന്നത്.
ആഞ്ജലീനയുടേയും ബ്രാഡ് പിറ്റിന്റേയും ഉടമസ്ഥതയിലുള്ള വൈനറിയുടെ അവകാശ തർക്കം സംബന്ധിച്ച കേസിലാണ് ബ്രാഡ് പിറ്റിൽ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. 2016ൽ നടത്തിയ യാത്രയിൽ സ്വകാര്യ വിമാനത്തിൽവച്ചാണ് രണ്ടു മക്കളെ ബ്രാഡ് പിറ്റ് ഉപദ്രവിച്ചത് എന്നാണ് ആഞ്ജലീന പറയുന്നത്.
മാനസികമായും ശാരീരികമായും തന്നെയും മക്കളേയും ബ്രാഡ് പിറ്റ് ഉപദ്രവിച്ചെന്നാണ് ആരോപണം. തന്നെ തലയിലും മുതുകിലും പിടിച്ച് ശുചിമുറിയുടെ ചുവരിലേക്ക് തള്ളി.തടയാനെത്തിയപ്പോഴാണ് കുട്ടികളെ ഉപദ്രവിച്ചത്. ആറ് മക്കളിൽ ഒരാളെ ബ്രാഡ് പിറ്റ് ശ്വാസം മുട്ടിച്ചു. മറ്റൊരാളുടെ മുഖത്തിടിച്ചു, മക്കളുടെ മുന്നിൽ വച്ച് അധിക്ഷേപിച്ചു. തന്റെ മുടിയിൽ കയറിപ്പിടിച്ച് വലിച്ചു. തന്റെയും കുട്ടികളുടേയും മേൽ ബിയർ ഒഴിച്ചു. അന്ന രാത്രി ഒരു ബ്ലാങ്കറ്റിനുള്ളിൽ തങ്ങൾ ഒതുങ്ങിക്കൂടുകയായിരുന്നു എന്നാണ് താരം ആരോപിച്ചത്.
വിമാനങ്ങളുടെ ചുമതലയുള്ള ഫെഡറൽ അധികാരികൾ സംഭവം അന്വേഷിച്ചെങ്കിലും ബ്രാഡ് പിറ്റിനെതിരെ കുറ്റം ചുമത്തിയില്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ ആരോപണങ്ങളെല്ലാം ബ്രാഡ് പിറ്റുമായി ബന്ധമുള്ളവർ നിഷേധിച്ചു. വിചാരിക്കുന്നത്കിട്ടാത്തതുകൊണ്ട് വർഷങ്ങൾക്കു മുൻപ് നടന്ന സംഭവത്തിൽ ഇല്ലാക്കഥ ചേർത്തു പറയുകയാണ് എന്നാണ് ബ്രാഡ് പിറ്റുമായി ബന്ധമുള്ളവർ പറയുന്നത്. 2004-ൽ മിസ്റ്റർ ആന്റ് മിസ്സിസ് സ്മിത്ത്എന്ന സിനിമയിൽ അഭിനയിക്കുമ്ബോഴാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും തമ്മിൽ പ്രണയത്തിലാകുന്നത്. 2014 ഇവർവിവാഹിതരാകുകയും രണ്ട് വർഷം കഴിഞ്ഞ് വേർപിരിയുകയും ചെയ്തു.
മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പനയ്ക്കും വിതരണത്തിനും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍
രാജ്യത്തെ മെഡിക്കല്‍ ഉപകരണ വ്യവസായത്തെ നിയന്ത്രിക്കുന്നതിന് മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പനയ്ക്കും വിതരണത്തിനും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കി.2022ലെ ഭേദഗതി വരുത്തിയ മെഡിക്കല്‍ ഉപകരണ നിയമപ്രകാരമാണ് ഈ മാറ്റം. ഇന്‍-വിട്രോ ഡയഗ്നോസ്റ്റിക് മെഡിക്കല്‍ ഉപകരണം ഉള്‍പെടെയുള്ള ഏതൊരു മെഡിക്കല്‍ ഉപകരണം വില്‍ക്കാനോ സ്റ്റോക്ക് ചെയ്യാനോ പ്രദര്‍ശിപ്പിക്കാനോ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെപ്റ്റംബര്‍ 30-ലെ വിജ്ഞാപനത്തില്‍ പറയുന്നു.
രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് സംസ്ഥാന ലൈസന്‍സിംഗ് അതോറിറ്റിക്ക് ഫോറം MD-41 ല്‍ അപേക്ഷ നല്‍കണമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഇറക്കുമതിക്കാരനില്‍ നിന്നോ ലൈസന്‍സുള്ള നിര്‍മാതാവില്‍ നിന്നോ രജിസ്റ്റര്‍ ചെയ്ത അല്ലെങ്കില്‍ ലൈസന്‍സുള്ള സ്ഥാപനത്തില്‍ നിന്നോ മാത്രമേ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാവൂവെന്നും സര്‍ക്കാര്‍ അറിയിച്ചു.
രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് പ്രത്യേകമായി ഒരു ലൈസന്‍സിംഗ് അതോറിറ്റിയെ നിയമിക്കാന്‍ സംസ്ഥാന ലൈസന്‍സിംഗ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന ലൈസന്‍സിംഗ് അതോറിറ്റിക്ക് ഒന്നുകില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനോ അല്ലെങ്കില്‍ അപേക്ഷ നിരസിക്കാനോ ഉള്ള അധികാരം ഉണ്ടായിരിക്കും, കാരണങ്ങള്‍ രേഖാമൂലം രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ 10 ദിവസത്തിനകം തീര്‍പ്പാക്കണമെന്നും അറിയിപ്പില്‍ പറയുന്നു. നിരസിക്കപ്പെട്ടാല്‍, നിരസിച്ചതിനെക്കുറിച്ചുള്ള അറിയിപ്പ് ലഭിച്ച തീയതി മുതല്‍ 45 ദിവസത്തിനുള്ളില്‍ അപേക്ഷകന് അതത് സംസ്ഥാന സര്‍ക്കാരിന് മുമ്ബാകെ അപ്പീല്‍ നല്‍കാം.
നിയമങ്ങള്‍ ഇങ്ങനെ:രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള വിശദമായ മാനദണ്ഡങ്ങള്‍ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. ‘യോഗ്യതയുള്ള സാങ്കേതിക ജീവനക്കാരുടെ മാര്‍ഗനിര്‍ദേശത്തിലും മേല്‍നോട്ടത്തിലും മെഡിക്കല്‍ ഉപകരണത്തിന്റെ വില്‍പന നടത്തണം, അവര്‍ക്ക് ഇനിപറയുന്ന വിദ്യാഭ്യാസ യോഗ്യതയും അനുഭവപരിചയവും ഉണ്ടായിരിക്കും, അതായത്:- (എ) അംഗീകൃത സര്‍വകലാശാലയില്‍/സ്ഥാപനത്തില്‍ നിന്ന് ബിരുദം, അല്ലെങ്കില്‍ (ബി) രജിസ്റ്റര്‍ ചെയ്ത ഫാര്‍മസിസ്റ്റാവണം, അല്ലെങ്കില്‍ (സി) മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പ്പന കൈകാര്യം ചെയ്യുന്നതില്‍ ഒരു വര്‍ഷത്തെ പരിചയമുള്ള അംഗീകൃത ബോര്‍ഡില്‍ നിന്നുള്ള ഇന്റര്‍മീഡിയറ്റ് പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം’.
അപേക്ഷകര്‍ പ്രത്യേക രേഖകള്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്, ‘ഇന്‍വോയ്‌സ് അല്ലെങ്കില്‍ രജിസ്റ്ററിന്റെ രൂപത്തില്‍ അല്ലെങ്കില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ പേരുകളും അളവുകളും കാണിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ വാങ്ങലുകളുടെയും വില്‍പനയുടെയും സോഫ്‌റ്റ്‌വെയര്‍ ഉള്‍പെടെയുള്ള ഇലക്‌ട്രോണിക് രൂപത്തിലുള്ള വിശദാംശങ്ങള്‍, നിര്‍മാതാക്കളുടെയോ ഇറക്കുമതിക്കാരുടെയോ ബാച്ചിന്റെ പേരുകളും വിലാസങ്ങളും, നമ്ബര്‍ അല്ലെങ്കില്‍ ലോട്ട് നമ്ബര്‍, കാലഹരണ തീയതി (Expiry Date) എന്നിവ രേഖപ്പെടുത്തിയിരിക്കണം’.
ഈ രേഖകള്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും സൂക്ഷിക്കേണ്ടതുണ്ട്. കൂടാതെ മെഡിക്കല്‍ ഉപകരണ ഓഫീസറുടെ പരിശോധനയ്ക്കായി ലഭ്യമായിരിക്കണം. ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡുമായി (DTAB) കൂടിയാലോചിച്ച ശേഷമാണ് ആരോഗ്യ മന്ത്രാലയം 2017ലെ മെഡിക്കല്‍ ഉപകരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്.