മുംബൈ: പഴം ഇറക്കുമതിയുടെ മറവിൽ വൽ ലഹരി കടത്ത് നടത്തിയ സംഭവത്തിൽ മലയാളി അറസ്റ്റിൽ. 1476 കോടിയുടെ മെത്തുംകൊക്കെയ്നും മുംബൈ തുറമുഖം വഴി കപ്പലിൽ കടത്തിയ കേസിലാണ് മലയാളിയായ വിജിൻ വർഗീസിനെ ഡിആർഐ അറസ്റ്റു ചെയ്തത്.
എറണാകുളം കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടർ ആണ് വിജിൻ വർഗീസ്.ഓറഞ്ചുകൾക്കിടയിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയത്. 198 കിലോ മെത്തും ഒൻപതു കിലോ കൊക്കെയ്നും അടക്കമുള്ള ലഹരിവസ്തുക്കളാണ് മുംബൈയിൽ പിടിച്ചെടുത്തത്.
കഴിഞ്ഞമാസം 30 നാണ് പഴങ്ങൾക്കിടയിൽ ഒളിപ്പിച്ച ലഹരിയുമായി എത്തിയ ട്രക്ക് പിടിയിലാകുന്നത്.ദക്ഷിണാഫ്രിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത ഓറഞ്ചുകൾ എന്നായിരുന്നു രേഖകളിൽ ഉണ്ടായിരുന്നത്. വിജിൻ ഉടമയായ കമ്ബനിയുടെ പേരിലാണ് ഇവ എത്തിയിരുന്നത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ട്രക്ക് പിടിയിലാകുന്നത്. എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളുംട്രക്കിലുണ്ടായിരുന്നു. സംഭവത്തിൽ വിജിനെ ഡിആർഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിജിന്റെ കൂട്ടാളി മൻസൂർ തച്ചാംപറമ്ബിലിനെ ഡിആർഐ തിരയുന്നു. മോർ ഫ്രഷ് എക്സ്പോർട്ട് ഉടമയാണ് മൻസൂർ. ഇടപാടിൽ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മൻസൂറിനുമാണെന്ന് ഡിആർഐ പറയുന്നു.എന്നാൽ ലഹരിക്കടത്തിൽ തനിക്ക് പങ്കില്ലെന്നാണ് ചോദ്യം ചെയ്യലിൽ വിജിൻ വർഗീസ്ഡിആർഐയോട് പറഞ്ഞത്.
തന്നോടൊപ്പം പ്രവർത്തിച്ചിരുന്ന മറ്റൊരു സ്ഥാപന ഉടമയായ മൻസൂർ ആണ് ഓറഞ്ച് ഇറക്കുമതിയെക്കുറിച്ച് പറഞ്ഞതെന്നും, ഇടപാടുകളെല്ലാം നടത്തിയത് മൻസൂർ ആണെന്നുമാണ് വിജിൻ പറയുന്നത്. കോവിഡ് കാലത്താണ് വിജിൻ മൻസൂറുമായി ബന്ധപ്പെടുന്നത്. കോവിഡ് കാലത്ത് ഇരുവരും ചേർന്ന് മാസ്കുകൾ ദുബായിലേക്ക് കയറ്റി അയച്ചിരുന്നു. ഇതിന്റെ മറവിലും ലഹരി കടത്തു നടത്തിയിട്ടുണ്ടോയെന്നും ഡിആർഐ അന്വേഷിക്കുന്നുണ്ട്.
കർണാടകയിൽ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്നു; രണ്ടുപേര്‍ അറസ്റ്റില്‍
മംഗളൂരു: മംഗളൂരുവില്‍ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ മയക്കുമരുന്ന് സംഘത്തില്‍പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.മംഗളൂരു കാട്ടിപ്പള്ള സ്വദേശികളായ അഭിഷേക് ഷെട്ടി (24), ചേതന്‍ (23) എന്നിവരെയാണ് സൂറത്ത്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാട്ടിപ്പള്ളയ്ക്ക് സമീപം പെലത്തൂരില്‍ നിന്നാണ് പതിനാറുകാരനെ തട്ടിക്കൊണ്ടുപോയത്.
കുട്ടിയെ കബളിപ്പിക്കാന്‍ പ്രതികളില്‍ ഒരാള്‍ ആളൊഴിഞ്ഞ റോഡില്‍ വീണു. കൗമാരക്കാരന്‍ റോഡില്‍ എത്തിയപ്പോള്‍ ഇയാള്‍ തന്നെ എഴുന്നേല്‍പ്പിക്കണമെന്ന് കുട്ടിയോട് ആവശ്യപ്പെട്ടു. എഴുന്നേല്‍പ്പിക്കുന്നതിനിടെ മറ്റൊരാള്‍ കൂടിയെത്തുകയും പതിനാറുകാരനെ ബലം പ്രയോഗിച്ച് എടിഎമ്മില്‍ കയറ്റി പണം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ബാറില്‍ കൊണ്ടുപോയി കൗമാരക്കാരന്റെ പണം ഉപയോഗിച്ച് മദ്യം കഴിക്കുകയും ചെയ്തു. പിന്നീട് ഇവര്‍ കൗമാരക്കാരനെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ കൈക്കലാക്കി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.