Home Featured നീളന്‍ ക്യൂവില്‍ നിന്നു നേരം കളയേണ്ട, ട്രെയിന്‍ ടിക്കറ്റ് ഞൊടിയിടയില്‍; യുടിഎസ് ഓണ്‍ മൊബൈല്‍ ആപ്പ്

നീളന്‍ ക്യൂവില്‍ നിന്നു നേരം കളയേണ്ട, ട്രെയിന്‍ ടിക്കറ്റ് ഞൊടിയിടയില്‍; യുടിഎസ് ഓണ്‍ മൊബൈല്‍ ആപ്പ്

ദീര്‍ഘമായ അവധിക്കുശേഷമുള്ള ദിനങ്ങളില്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ ടിക്കറ്റ് എടുക്കാന്‍ യാത്രികരുടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ക്യൂവിന്റെ നീളം കാരണം സമയത്തിനു ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള സഹായിയാണ് റെയില്‍വേയുടെ യുടിഎസ് ഓണ്‍ മൊബൈല്‍ ആപ്പ്.

ആപ്പിലുള്ള റെയില്‍ വാലറ്റില്‍ മുന്‍കൂര്‍ പണം നിക്ഷേപിച്ചോ അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ, പേയ്‌മെന്റ് വാലറ്റുകള്‍ എന്നിവയിലൂടെ തത്സമയമോ ടിക്കറ്റിന്റെ പണം അടയ്ക്കാം. റെയില്‍ വാലറ്റില്‍ നിക്ഷേപി്ക്കുന്ന മുന്‍കൂര്‍ തുകയ്ക്ക് മൂന്ന് ശതമാനം ബോണസ് നല്‍കുന്നുണ്ട്. സ്‌റ്റേഷനില്‍ നിന്നും 20 മീറ്റര്‍ അകലത്തില്‍ വരെ ഇത്തരത്തില്‍ ടിക്കറ്റെടുക്കാം.

സ്‌റ്റേഷനില്‍ എത്തിയാണ് ടിക്കറ്റെടുക്കുന്നതെങ്കില്‍, അവിടെ പതിച്ചിട്ടുള്ള ക്യുആര്‍ കോഡ് ആപ്പിലൂടെ സ്‌കാന്‍ ചെയ്ത് ആ സ്‌റ്റേഷനില്‍ നിന്നുള്ള ടിക്കറ്റ് പ്ലാറ്റുഫോമില്‍ പ്രവേശി്ക്കുന്നതിന് മുമ്ബുതന്നെ എടുക്കാന്‍ കഴിയും. അതിനായി ആപ്പിലുള്ള ‘ക്യുആര്‍ ബുക്കിങ്’ എന്ന ഓപ്ഷന്‍ ഉപയോഗിക്കണം. തുടര്‍ന്ന് യാത്ര ടിക്കറ്റാണോ പ്ലാറ്റുഫോം ടിക്കറ്റാണോ വേണ്ടതെന്ന് തെരഞ്ഞെടുക്കണം. തുടര്‍ന്ന്, സ്‌റ്റേഷനില്‍ പതിച്ചിട്ടുള്ള ക്യുആര്‍ കോഡ്, ഫോണ്‍ ഉപയോഗിച്ച്‌ സ്‌കാന്‍ ചെയ്യണം. അപ്പോള്‍ ആപ്പിന്റെ ജിയോ ഫെന്‍സിങ് ഭേദിച്ച്‌ യാത്രികന് ആ സ്‌റ്റേഷന്റെ പേര് കിട്ടും. തുടര്‍ന്ന് പഴയപോലെ ടിക്കറ്റ് എടുക്കാം.

ആപ്പ് ഉപയോഗിച്ച്‌ ടിക്കറ്റ് എടുക്കുന്നവര്‍ പരിശോധന സമയത്തു് മൊബൈല്‍ ഫോണില്‍ ടിക്കറ്റ് കാണിച്ചാല്‍ മതി. അതിന് നെറ്റ് കണക്ഷന്‍ ആവശ്യമില്ല. അതല്ല, പേപ്പര്‍ ടിക്കറ്റ് തന്നെ വേണമെന്നുള്ളവര്‍ക്ക്, ടിക്കറ്റിന്റെ നമ്ബര്‍ നല്‍കി, സ്‌റ്റേഷനിലുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനില്‍ നിന്നും ടിക്കറ്റ് സൗജന്യമായി പ്രിന്റ് ചെയ്‌തെടുക്കാനും കഴിയും. യഥാര്‍ത്ഥ ടിക്കറ്റ് നിരക്ക് മാത്രം നല്‍കിയാല്‍ മതി, മറ്റ് അധിക നിരക്കുകളൊന്നും ഈടാക്കുന്നില്ല.

ടീസറിന് ലഭിച്ച നെഗറ്റീവ് കമന്റുകളില്‍ അദ്ഭുതമില്ല; പ്രതികരണവുമായി ‘ആദിപുരുഷ്’ സംവിധായകന്‍

പ്രഭാസ്, സെയ്ഫ് അലിഖാന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്.പ്രഖ്യാപനം മുതല്‍ വാര്‍ത്താ പ്രധാന്യം നേടിയ ചിത്രത്തിന്റെ ടീസറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാഫിക്സിന് ഏറെ പ്രധാന്യം കൊടുക്കുന്ന ചിത്രമാണിത്. എന്നാല്‍ കഥയോട് നീതിപുലര്‍ത്താന്‍ വി. എഫ്. എക്സിന് കഴിഞ്ഞിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കൂടാതെ ചിത്രത്തിനെതിരെ ബോയ്കോട്ട് ആഹ്വാനവും ഉയരുന്നുണ്ട്.

സിനിമക്കെതിരെ വിമര്‍ശനം ഉയരുമ്ബോള്‍ നെഗറ്റീവ് കമന്റില്‍ പ്രതികരിച്ച്‌ സംവിധായകന്‍ ഓം റൗട്ട്. ഇന്ത്യന്‍ എക്സ്പ്രസിനോടായിരുന്നു പ്രതികരണം. ടീസറിന് ലഭിച്ച നെഗറ്റീവ് കമന്റുകള്‍ ഏറെ നിരാശപ്പെടുത്തി എന്നും എന്നാല്‍ ഇതില്‍ ഒരു അദ്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദിപുരുഷിന്റെ ട്രെയിലറിന് ലഭിക്കുന്ന പ്രതികരണം കാണുമ്ബോള്‍ ഏറെ വേദനയുണ്ട്. എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ അതിശയപ്പെടുത്തുന്നില്ല. കാരണം ഇത് തിയറ്ററിന് വേണ്ടി ഒരുക്കിയ ചിത്രമാണ്. മൊബൈല്‍ ഫോണില്‍ കാണുമ്ബോള്‍ പൂര്‍ണ്ണ തൃപ്തി ലഭിക്കില്ല. അത് എന്റെ നിയന്ത്രണത്തില്‍ അല്ല. ഒരു അവസരം ലഭിച്ചിരുന്നുവെങ്കില്‍ വീഡിയോ യൂട്യൂബില്‍ ഇടില്ലായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യേണ്ടി വന്നു. ഒരു വലിയ വിഭാഗം ആളുകളിലേക്ക് സിനിമ എത്തണമെങ്കില്‍ യൂട്യൂബില്‍ നല്‍കേണ്ടി വരും’- ഓം റൗട്ട് വെളിപ്പെടുത്തി.

പ്രഭാസിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ് ആദിപുരുഷ്. 500 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. ഇതില്‍ 250 കോടിയും വി. എഫ്. എക്സിന് വേണ്ടിയാണ് ചെലവഴിച്ചിരിക്കുന്നത്. 120 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡ് താരം കൃതി സിനോണ്‍ ആണ് നായിക വേഷത്തിലെത്തുന്നത്. 2023 തുടക്കത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

You may also like

error: Content is protected !!
Join Our WhatsApp Group