Home Featured ബംഗളൂരു:ബില്‍കീസ് ബാനു: നീതി ആവശ്യപ്പെട്ട് 40,000 ഒപ്പുകള്‍, ചീഫ് ജസ്റ്റിസിന് കത്തയച്ചു

ബംഗളൂരു:ബില്‍കീസ് ബാനു: നീതി ആവശ്യപ്പെട്ട് 40,000 ഒപ്പുകള്‍, ചീഫ് ജസ്റ്റിസിന് കത്തയച്ചു

ബംഗളൂരു: ബില്‍കീസ് ബാനു കൂട്ടബലാത്സംഗ-കൊലപാതക കേസിലെ 11 പ്രതികളെ ജയിലില്‍നിന്ന് വിട്ടയച്ച നടപടിക്കെതിരെ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ പ്രതിഷേധം.

‘കര്‍ണാടക വിത് ബില്‍കീസ്’ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കര്‍ണാടകയിലെ 29 ജില്ലകളിലാണ് പ്രതികളെ ജയിലിലേക്കുതന്നെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് കാമ്ബയിന്‍ നടത്തിയത്. ജനകീയ ഒപ്പുശേഖരണവും നടത്തിയിരുന്നു.

40,000 ത്തിലധികം ആളുകളാണ് കാമ്ബയിനില്‍ പങ്കെടുത്തത്. ഈ ആവശ്യമുന്നയിച്ച്‌ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ബംഗളൂരു ജനറല്‍ പോസ്റ്റ് ഓഫിസില്‍നിന്ന് നിവേദനം അയച്ചു. നാല്‍പതിനായിരം പേരുടെ ഒപ്പടങ്ങിയ നിവേദനം നീതിക്കായുള്ള പോരാട്ടത്തിലെ വ്യത്യസ്ഥ ഏടായി. ബില്‍കീസ് ബാനു കേസില്‍ ജീവപര്യന്തം തടവിലാക്കപ്പെട്ട 11 പ്രതികള്‍ക്ക് നല്‍കിയ ഇളവ് റദ്ദാക്കണമെന്നാണ് കത്തിലൂടെ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുന്നത്. കുറ്റവാളികളെ ജയിലിലേക്ക് തിരിച്ചയക്കുക, ബില്‍കീസ് ബാനുവിനെയും കുടുംബത്തെയും കൂടുതല്‍ ഭീഷണികളില്‍നിന്ന് സംരക്ഷിക്കുക, അവരുടെ ജീവിതം പുനരാരംഭിക്കാനും സമാധാനത്തോടെ ജീവിക്കാനും അവസരമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.

ബി​ല്‍​കീ​സ്​ ബാ​നു കേ​സി​ല്‍ പ്ര​തി​ക​ളെ ജ​യി​ലി​ലേ​ക്ക്​ തി​രി​ച്ച​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ‘ക​ര്‍​ണാ​ട​ക വി​ത്​ ബി​ല്‍​കീ​സ്​’ കൂ​ട്ടാ​യ്മ പ്ര​വ​ര്‍​ത്ത​ക​ര്‍ സു​പ്രീം​കോ​ട​തി ചീഫ്​ ജ​സ്റ്റി​സി​ന്​ നി​വേ​ദ​നം അ​യ​ക്കു​ന്നു

സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, പുരുഷന്മാര്‍, തൊഴിലാളികള്‍, പ്രഫഷനലുകള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ കാമ്ബയിന്‍ കാലയളവില്‍ കൂട്ടായ്മ ഭാരവാഹികള്‍ നേരില്‍കണ്ടു. ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും അവളുടെ നിശ്ചയദാര്‍ഢ്യവും പോരാട്ടവും മൂലം ജയിലിലായ കുറ്റവാളികളെ ജയില്‍മോചിതരാക്കുകയും പുറത്തുവന്ന അവര്‍ക്ക് സ്വീകരണം നല്‍കുകയും ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് എല്ലാവരും പൊതുവില്‍ അഭിപ്രായപ്പെട്ടു.

ഇത്തരം സംഭവങ്ങളില്‍ ഇരയുടെയും അക്രമിയുടെയും മതം ഒരിക്കലും പരിഗണിക്കരുതെന്നും നീതി മാത്രമാണ് പരിഗണിക്കേണ്ടതെന്നും എല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങളില്‍ നിശ്ശബ്ദരായാല്‍ അടുത്ത തലമുറയിലെ പെണ്‍കുട്ടികളെ ആരുരക്ഷിക്കുമെന്നും പലരും ചോദിച്ചു. അതേസമയം മറ്റൊരു മതത്തില്‍പെട്ട, മറ്റൊരു സംസ്ഥാനത്തെ സ്ത്രീയുടെ കാര്യത്തിനായി എന്തിനാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒറ്റപ്പെട്ട ചിലര്‍ ചോദിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. തെരുവുകള്‍, ചേരി സമൂഹങ്ങള്‍, മാളുകള്‍, അപ്പാര്‍ട്മെന്റ് സമുച്ചയങ്ങള്‍, കോളജുകള്‍, ക്ഷേത്രങ്ങള്‍, ആരാധനാലയങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, മെട്രോ സ്‌റ്റേഷനുകള്‍, ഓട്ടോ സ്റ്റാന്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും ആളുകളെക്കണ്ട് കാമ്ബയിന്‍ സന്ദേശം കൈമാറിയിരുന്നു.

ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവന്നത് ലംപി രോഗം കൂടുതല്‍ പശുക്കളിലേക്ക് പടര്‍ത്താന്‍ ; കേന്ദ്രം കര്‍ഷകരെ മനഃപൂര്‍വം ഉപദ്രവിക്കുന്നെന്ന് കോണ്‍​ഗ്രസ്

ലംപി രോഗം കൂടുതല്‍ പശുക്കളിലേക്ക് പടര്‍ത്തി കര്‍ഷകരെ ദ്രോഹിക്കാനാണെന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവന്നതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നാനാ പട്ടോള്‍. ചീറ്റകളെ കൊണ്ടുവന്ന നൈജീരിയയില്‍ ലംപി രോഗം ഉണ്ട്.

കര്‍ഷകരെ ഉപദ്രവിക്കാനാണ് ചീറ്റ നൈജീരിയയില്‍ നിന്നും കൊണ്ടുവന്നതെന്ന് പട്ടോള്‍ മാധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്ര മോദിയുടെ 72ാം ജന്മദിനമായ സെപ്തംബര്‍ 17നാണ് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിനുള്ളിലാണ് എട്ട് ചീറ്റകളുള്ളത്.

മുംബൈയിലെ ഖാറില്‍ പശുക്കളിലും എരുമകളിലും രോഗം സ്ഥാരീകരിച്ച്‌ ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം 27,500ല്‍ അധികം കന്നുകാലികളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയില്‍ 24,388 എരുമകള്‍ക്കും 2,203 പശുക്കളിലുമാണ് രോഗം സ്ഥിരീകരിച്ചത്.എരുമകളെ കശാപ്പ് ചെയ്യുന്നത് സെപ്തംബര്‍ 9 മുതല്‍ നിരോധിച്ചിരുന്നു. കൊതുകകള്‍ പ്രാണികള്‍ എന്നീ ജീവികള്‍ വഴിയാണ് ലംപി രോഗം കന്നുകാലികളില്‍ പടരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group