ചെന്നൈ: തമിഴ്നാട്ടിലെ തൃച്ചി മാര്‍ക്കറ്റിനു സമീപം ഹീലിയം ടാങ്ക് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. വഴിയോര കച്ചവടക്കാരനില്‍ നിന്ന് ബലൂണ്‍ വാങ്ങുന്നതിനിടയിലാണ് രവി (35) എന്നയാള്‍ മരിച്ചത്. സ്‌ഫോടനത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.സംഭവത്തെ തുടര്‍ന്ന് ബലൂണ്‍ വില്‍പനക്കാരനായ നാര്‍ സിങ്ങിനെ അശ്രദ്ധ മൂലമുണ്ടായ മരണ കുറ്റത്തിന് പൊലീസ് അറസ്റ്റു ചെയ്തു.രവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. സ്‌ഫോടനത്തില്‍ ഒരു ഓട്ടോറിക്ഷയും ഏതാനും ഇരുചക്രവാഹനങ്ങളും തകര്‍ന്നിട്ടുണ്ട്.