രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന മിത്തോളജിക്കല്‍ ചിത്രം ആദിപുരുഷിന്റെ ടീസര്‍ പുറത്തെത്തി. ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും സംവിധായകനാണ്. മനോജ് മുന്താഷിര് ആണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സരയൂനദിയുടെ തീരത്തുവച്ചായിരുന്നു അണിയറക്കാര്‍ പങ്കെടുത്ത ടീസര്‍ ലോഞ്ച് ചടങ്ങ്.
ബിഗ് ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും എത്തും. ഐമാക്സ് 3ഡി ഫോര്‍മാറ്റിലും ചിത്രം ആസ്വദിക്കാനാവും. ജനുവരി 12 ന് ആണ് റിലീസ്. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ് കുമാര്‍, കൃഷന് കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
കാര്‍ത്തിക് പളനിയാണ് ഛായാഗ്രഹണം. അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം അജയ്- അതുല്‍. സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ എന്നിവര്‍ ചേര്‍ന്നാണ് പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഉത്തരേന്ത്യന്‍ വിതരണം എ എ ഫിലിംസും തെലുങ്ക് പതിപ്പിന്റെ വിതരണം യു വി ക്രിയേഷന്‍സുമാണ്. 500 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് അടുത്തതായി കാത്തിരിക്കുന്ന വലിയ റിലീസ് ആണ് ആദിപുരുഷ്.
അതേസമയം ഒടിടി റൈറ്റ്സിലൂടെത്തന്നെ ചിത്രം വലിയ നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയതെന്നും 250 കോടിയാണ് നിര്‍മ്മാതാക്കള്‍ക്ക് ഇതിലൂടെ ലഭിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കറന്റ് ഉപയോഗിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനം പറന്നുയര്‍ന്നു, യുഎസിനു ചരിത്ര നേട്ടം
വാഷിംഗ്ടണ്‍:ലോകത്തിലാദ്യമായി വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനം പറന്നുയര്‍ന്നത് യു എസിനു ചരിത്ര നേട്ടം സമ്മാനിച്ചു.ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്ബൂര്‍ണ ഇലക്ട്രിക് പാസഞ്ചര്‍ വിമാനം വാഷിങ്ടണിന് ഗ്രാന്റ് കൗണ്ടി ഇന്റര്‍നാഷണല്‍ വിമാനത്താവത്തില്‍ നിന്നും സെപ്റ്റംബര്‍ 29നു .രാവിലെ ഏഴിനാണ് ആകാശത്തേക്കു പറന്നുയര്‍ന്നത്.
കമ്ബനി ആദ്യമായി നിര്‍മിച്ച പ്രോട്ടോടൈപ്പ് മോഡല്‍ വിമാനം 3,500 അടി ഉയത്തില്‍ എയര്‍ഫീല്‍ഡിന് ചുറ്റും വട്ടം ചുറ്റിയ ശേഷമാണ് പരീക്ഷണ പറക്കല്‍ നടത്തിയത് .
ഒന്‍പത് യാത്രക്കാരെയും രണ്ട് പൈലറ്റിനേയും ഉള്‍ക്കൊള്ളിക്കാവുന്ന തരത്തില്‍ നിര്‍മ്മിച്ച വിമാനം എട്ടു മിനിറ്റ് ആകാശ പറക്കല്‍ നടത്തിയ ശേഷം സുരക്ഷിതമായി നിലത്തിറങ്ങി. ആകാശ പറക്കലില്‍ പുറം തള്ളുന്ന ഇന്ധന പൊല്യൂഷന്‍ ഒഴിവാക്കി സംശുദ്ധമായ അന്തരീക്ഷം ആകാശത്തിലും സൃഷ്ടിക്കുക എന്നതാണ് ഭാവിയില്‍ ഇതുകൊണ്ടു ലക്ഷ്യമിടുന്നത്