ഉന്നത പദവിയിലിരിക്കുന്നത് ഭരണകൂടം സുരക്ഷാ ഒരുക്കാറുണ്ട്. എന്നാൽ രാജ്യത്ത് 12 ലക്ഷം രൂപ പരിചരണത്തിന് ചെലവഴിക്കുന്ന ഒരു വൃക്ഷം ഉണ്ട്. കാവലിന് സുരക്ഷാ ഉദ്യോഗസ്ഥരും. ഈ മരത്തിന് സംഭവിക്കുന്ന ഓരോ കേടുപാടുകളും ഭരണകൂടത്തിന് ആശങ്കയുണ്ടാക്കും. ഏതാണ് ഈ മരം എന്നല്ലേ? മധ്യപ്രദേശിലെ റെയ്സൺ ജില്ലയിലാണ് ഈ മരം ഉള്ളത്. സാക്ഷാൽ ശ്രീ ബുദ്ധന് ജ്ഞാനോദയം ലഭിച്ച ബോധി വൃക്ഷമാണിത്.
അതുകൊണ്ടാണ് ഈ മരത്തിന് ഒരു കുറവും വരുത്താതെ സുരക്ഷാ ഉദ്യോഗസ്ഥർ നോക്കുന്നതും. 24 മണിക്കൂറും കാവലിന് സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. മാത്രവുമല്ല മരത്തിന് ഒരു കുറവും വരുന്നില്ലെന്ന് കൃത്യമായ അന്വേഷണവും നടക്കാറുണ്ട്.വർഷം ഏകദേശം 12 ലക്ഷം രൂപയാണ് മരത്തിന്റെ പരിചരണത്തിനായി ചെലവഴിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ശ്രീലങ്കയിലെ അനുരാധപുരയിൽ യഥാർഥ ബോധിവൃക്ഷത്തിന്റെ ഒരു ശിഖരം എത്തിച്ച് അവിടെ നട്ടു വളർത്തിയിരുന്നു.
എന്നാൽ 2012ൽ ഇന്ത്യ സന്ദർശിച്ച അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്സെ അനുരാധപുരയിലെ ബോധിവൃക്ഷത്തിൽ നിന്നു എടുത്തുകൊണ്ടുവന്ന ശിഖരമാണ് ഇന്ന് വൻവൃക്ഷമായി വളർന്നിരിക്കുന്നത്. സലാമത്പൂരിലെ ബുദ്ധിസ്റ്റ് സർവകലാശാലയിലെ ഒരു കുന്നിനു മുകളിലായാണ് ഈ ബോധിവൃക്ഷം വളരുന്നത്.
ഈ ബോധിവൃക്ഷത്തിന് 15 ദിവസം ഇടവിട്ട് പ്രത്യേക മെഡിക്കൽ ചെക്കപ്പും കാവലിന് അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. പ്രതിവർഷം 12 മുതൽ 15 ലക്ഷം രൂപ വരെ മരത്തിന്റെ സംരക്ഷണത്തിനായി മാത്രമായി ചെലവാക്കുന്നുണ്ട്. ബോധി വൃക്ഷത്തിനു വേണ്ട വെള്ളം ശേഖരിക്കുന്നതിനായി മാത്രം ഒരു പ്രത്യേക വാട്ടർ ടാങ്കും ഇവിടെ നിർമിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ആഴ്ചയും ഉന്നത ഉദ്യോഗസ്ഥർ എത്തി ചെക്കപ്പും മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ നിന്നും ബോധിവൃക്ഷത്തിന് കേടുപാടുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനായി ചുറ്റും വേലിയും സ്ഥാപിച്ചിട്ടുണ്ട്.
സലാമത്പൂരിലെ ബുദ്ധിസ്റ്റ് സര്‍വകലാശാലയിലെ സാഞ്ചി സ്തൂപത്തിനടുത്തുള്ള നൂറേക്കറില്‍ പരന്നു കിടക്കുന്ന വിജനമായ സ്ഥലത്താണ് ഈ മരം നട്ടിരിക്കുന്നത്. പ്രതിവര്‍ഷം 12 മുതല്‍ 15 ലക്ഷം രൂപ വരെ മരത്തിന്റെ സംരക്ഷണത്തിനായി മാത്രം ചെലവഴിക്കപ്പെടുന്നുണ്ട്. ബോധി വൃക്ഷത്തിനു വേണ്ട വെള്ളം ശേഖരിക്കുന്നതിനായി മാത്രം ഒരു പ്രത്യേക വാട്ടര്‍ ടാങ്കും ഇവിടെ നിര്‍മിച്ചിട്ടുണ്ട്.മരത്തിന്റെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ഇത്രയേറെ കരുതല്‍ സര്‍ക്കാര്‍ നല്‍കുന്നത് കണ്ടാണ് ആളുകള്‍ അതിനെ വിവിഐപി മരം എന്ന് വിളിക്കാന്‍ തുടങ്ങിയത്. 5 അടിയോളം ഉയരമുള്ള ഇരുമ്ബ് വലയ്ക്കുള്ളില്‍ സദാസമയവും ഹോം ഗാര്‍ഡുകളുടെ നിരീക്ഷണത്തിലാണ് ഈ വിവിഐപി മരം.
ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്, റവന്യൂ, പോലീസ്, സാഞ്ചി മുനിസിപ്പല്‍ കൗണ്‍സില്‍ എന്നിവയാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. വൃക്ഷത്തെ കാണാനും പഠിക്കാനുമൊക്കെയായി ബോധി വൃക്ഷത്തെക്കുറിച്ച് കേട്ടറിഞ്ഞും ഒരുപാട് പേര് സ്ഥലത്തേക്ക് എത്തുന്നുണ്ട്.
ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍ വിവരങ്ങള്‍ നല്‍കണം
വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി വീടുകളില്‍ എത്തുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് വോട്ടര്‍മാര്‍ വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.ആധാര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നതിലൂടെ വോട്ടര്‍പട്ടികയില്‍ ഉണ്ടായേക്കാവുന്ന ഇരട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സാധിക്കും.ആധാര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ ജില്ലയില്‍ ത്വരിതഗതിയില്‍ നടക്കുകയാണ്. ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേര് ആധാര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിച്ചു.
ബി.എല്‍.ഒ.മാര്‍ക്ക് നല്കുന്ന ആധാര്‍ വിവരങ്ങള്‍ 2016 ലെ ആധാര്‍ നിയമം സെക്ഷന്‍ 37 അനുസരിച്ച് ആധാര്‍ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുള്ളതാണ്. ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ വെബ് പോര്‍ട്ടലായ www.nvsp.in, “വോട്ടേഴ്സ് ഹെല്പ്പ്ലൈന്” ആപ്പ് വഴിയും ആധാര്‍ ബന്ധിപ്പിക്കാം.