ബംഗളൂരു: നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് യശ്വന്ത്പുരയില്‍ നിന്ന് കണ്ണൂരിലേക്ക് സ്പെഷല്‍ ട്രെയിന്‍ ഓടുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. വിജയദശമി ദിനമായ ഒക്ടോബര്‍ അഞ്ചിനാണ് യശ്വന്ത്പുര-കണ്ണൂര്‍ സ്പെഷല്‍ എക്സ്പ്രസ് (06283) സര്‍വിസ് നടത്തുക.
രാവിലെ 7.10ന് യശ്വന്ത്പുര സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് രാത്രി 8.30ന് കണ്ണൂരിലെത്തും. പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി സ്റ്റേഷനുകളില്‍ സ്റ്റോപുണ്ടാകും.
ടൈഗര്‍ ഷ്‍റോഫിന്റെ നായികയാകാൻ രശ്‍മിക മന്ദാന
തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് രശ്‍മിക മന്ദാന. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായ രശ്‍മിക മന്ദാന ഭാഷാഭേദമന്യേ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. രശ്‍മിക മന്ദാനയുടെ പുതിയൊരു ബോളിവുഡ് ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹോളിവുഡ് ആക്ഷൻ ചിത്രമായ ‘റാമ്പോ: ലാസ്റ്റ് ബ്ലഡി’ന്റെ ബോളിവുഡ് റീമേക്കില്‍ രശ്‍മിക മന്ദാന അഭിനയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്.
ടൈഗര്‍ ഷ്‍റോഫിന്റെ നായികയായിട്ടാണ് രശ്‍മിക മന്ദാന ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുക. രോഹിത് ധവാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്‍മിക മന്ദാന ചിത്രത്തില്‍ ഭാഗമാകുന്നതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല. രശ്‍മിക മന്ദാനയുടെ ആദ്യ ബോളിവുഡ് ചിത്രം ‘ഗുഡ്‍ബൈ’ റിലീസിന് തയ്യാറായിരിക്കെയാണ് പുതിയ വാര്‍ത്തകളും പുറത്തുവന്നിരിക്കുന്നത്.
‘ചില്ലര്‍ പാര്‍ട്ടി’യും ‘ക്വീനു’മൊക്കെ ഒരുക്കിയ വികാസ് ബാല്‍ ആണ് ഗുഡ്‍ബൈ ചിത്രം സംവിധാനം ചെയ്യുന്നത്. വികാസിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും. അമിതാഭ് ബച്ചനും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ നീന ഗുപ്‍ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്‍ത, അഭിഷേക് ഖാന്‍, എല്ലി അവ്‍റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്‍നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരും അഭിനയിക്കുന്നു. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി സുധാകര്‍ റെഡ്ഡി യക്കന്തിയാണ്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആദ്യം ആരംഭിച്ച ചിത്രീകരണം ഈ വര്‍ഷം ജൂണില്‍ അവസാനിച്ചിരുന്നു. ഗുഡ് കമ്പനി, ബാലാജി മോഷന്‍ പിക്ചേഴ്സ്, സരസ്വതി എന്‍റര്‍ടൈന്‍മെന്‍റ് എന്നീ ബാനറുകളില്‍ വികാസ് ബാല്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, രുചിക കപൂര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം. ഒക്ടോബര്‍ ഏഴ് ആണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന റിലീസ് തീയതി.