Home Featured ഇനി 5ജി ഭരിക്കും , 4ജി വഴിയൊതുങ്ങും ; സേവനങ്ങൾക്ക് സ്പീഡ് കൂടും

ഇനി 5ജി ഭരിക്കും , 4ജി വഴിയൊതുങ്ങും ; സേവനങ്ങൾക്ക് സ്പീഡ് കൂടും

by കൊസ്‌തേപ്പ്

ദില്ലി: 5ജി സേവനങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ (IMC-2022) ആറാമത് എഡിഷൻ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് 5G സേവനങ്ങൾ ഉദ്ഘാടനം ചെയ്യുക. മൊബൈൽ ഓപ്പറേറ്റർമാർ 5G യുടെ വാണിജ്യപരമായ സേവനം അതിനുശേഷം ആരംഭിക്കുമെന്നാണ് സൂചന. റിലയൻസ് ജിയോയും ഭാരതി എയർടെലും ഒക്ടോബറിൽ തന്നെ 5G ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.  ദീപാവലിയോടെ മെട്രോകളിൽ 5G സേവനങ്ങൾ ലഭ്യമാക്കും.

വർഷങ്ങളായുള്ള തയ്യാറെടുപ്പിന് ശേഷമാണ് 5G  സേവനങ്ങൾ രാജ്യത്ത് ആരംഭിക്കുന്നത്. അടുത്തിടെ, 5G സ്പെക്ട്രം ലേലം വിജയകരമായി  നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെർട്സ് എയർവേവ് ടെലികോം കമ്പനികൾക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സർക്കാരിന് ലഭിക്കുകയും ചെയ്തു. വേഗത്തിലുള്ള 5G യുടെ നടപടികൾ സുഗമമാക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) 2022 ഓഗസ്റ്റിൽ റൈറ്റ് ഓഫ് വേ (RoW) ചട്ടങ്ങൾ 2016 ഭേദഗതി ചെയ്തിരുന്നു. 

ഈ വർഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികൾക്ക് ഉള്ളത്. 2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗരപ്രദേശങ്ങളിലും 5ജി ലഭ്യമാകുമെന്ന് നെറ്റ്‌വർക്ക് ദാതാക്കൾ അറിയിച്ചിട്ടുണ്ട്. കൂടാതെ നഗരങ്ങളിലും 5ജി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. 2024 മാർച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും 5ജി സേവനം ലഭ്യമാകും.

തങ്ങളുടെ സിം 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തവർ അവരുടെ സിമ്മുകൾ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ട ആവശ്യമില്ലെന്ന് എയർടെൽ  നേരത്തെ അറിയിച്ചിട്ടുണ്ട്. 5ജിയെ ഇത് സപ്പോർട്ട് ചെയ്യും. തങ്ങളുടെ പ്രദേശത്ത് 5ജി ലഭിക്കുമോ, എപ്പോൾ ലഭിക്കുമെന്ന് അറിയാൻ താൽപ്പര്യമുള്ളവർക്ക് അവരുടെ നഗരവും ഫോണും ഉപയോഗിച്ച് എയർടെൽ താങ്ക്സ് ആപ്പിൽ അപ്ഡേഷൻ പരിശോധിക്കാവുന്നതാണ്. 5ജി ആരംഭിച്ചതിന് ശേഷം മാത്രമേ ഈ ഫീച്ചർ ലൈവ് ആകൂ.

ആദ്യം തന്നെ ലേലത്തിൽ സ്വന്തമാക്കിയ 5ജി സ്‌പെക്ട്രത്തിന് വേണ്ടി അഡ്വാൻസായി തുകയടച്ച് എയർടെൽ രംഗത്തെത്തിയിരുന്നു. നൽകേണ്ട ആകെ തുകയിൽ നിന്ന് 8312.4 കോടി രൂപയാണ് ഭാരതി എയർടെൽ ടെലികോം വകുപ്പിന് നൽകിയിരിക്കുന്നത്.20 വർഷങ്ങളായി തവണകളായി തുക അടയ്ക്കാനുള്ള അനുമതി ടെലികോം വകുപ്പ് കമ്പനിയ്ക്ക് നൽകിയിട്ടുണ്ട്. ഇതിൽ നാലുവർഷത്തെ തുകയാണ് മുൻകൂറായി എയർടെൽ നൽകിയത്.

വ്യാജമരുന്നുകള്‍ നിയന്ത്രിക്കാന്‍ ബാര്‍കോഡ് നിര്‍ബന്ധമാക്കുന്നു

ന്യൂ​​​​ഡ​​​​ല്‍​​​​ഹി: വ്യാ​​​​ജ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി മ​​​​രു​​​​ന്നു​​​​ക​​​​ള്‍​​​​ക്കു ബാ​​​​ര്‍​​​​കോ​​​​ഡോ ക്യൂ​​​​ആ​​​​ര്‍ കോ​​​​ഡോ നി​​​​ര്‍​​​​ബ​​​​ന്ധ​​​​മാ​​​​ക്കാ​​​​ന്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍​​​​ക്കാ​​​​ര്‍ ആ​​​​ലോ​​​​ച​​​​ന.രാ​​​​ജ്യ​​​​ത്ത് വ്യാ​​​​ജ​​​​മ​​​​രു​​​​ന്നു​​​​ക​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ക​​​​യെ​​​​ന്ന ശ്ര​​​​മ​​​​ക​​​​ര​​​​മാ​​​​യ ദൗ​​​​ത്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണി​​​​ത്. ലോ​​​​ക​​​​ത്ത് വി​​​​റ്റ​​​​ഴി​​​​യു​​​​ന്ന വ്യാ​​​​ജ​​​​മ​​​​രു​​​​ന്നു​​​​ക​​​​ളി​​​​ല്‍ 35 ശ​​​​ത​​​​മാ​​​​ന​​​​വും ഇ​​​​ന്ത്യ​​​​യി​​​​ല്‍​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​യാ​​​​ണെ​​​​ന്നു നേ​​​​ര​​​​ത്തെ ലോ​​​​കാ​​​​രോ​​​​ഗ്യ​​​​സം​​​​ഘ​​​​ട​​​​ന വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ത​​​​യാ​​​​റെ​​​​ടു​​​​പ്പു​​​​ക​​​​ളെ​​​​ല്ലാം പൂ​​​​ര്‍​​​​ത്തി​​​​യാ​​​​യെ​​​​ന്നും ബാ​​​​ര്‍​​​​കോ​​​​ഡ് നി​​​​ര്‍​​​​ബ​​​​ന്ധ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ഒ​​​​ന്നോ ര​​​​ണ്ടോ ആ​​​​ഴ്ച​​​​ക​​​​ള്‍​​​​ക്കു​​​​ള്ളി​​​​ല്‍ മ​​​​രു​​​​ന്നു​​​​ക​​​​ന്പ​​​​നി​​​​ക​​​​ള്‍​​​​ക്കു നി​​​​ര്‍​​​​ദേ​​​​ശം ന​​​​ല്‍​​​​കു​​​​മെ​​​​ന്നു സ​​​​ര്‍​​​​ക്കാ​​​​ര്‍​​​​വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ സൂ​​​​ച​​​​ന ന​​​​ല്‍​​​​കി. നി​​​​ര്‍​​​​ബ​​​​ന്ധി​​​​ത ച​​​​ട്ട​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ തു​​​​ട​​​​ക്ക​​​​ത്തി​​​​ല്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​യ്ക്കാ​​​​കും ബാ​​​​ര്‍​​​​കോ​​​​ഡ്. തു​​​​ട​​​​ര്‍​​​​ന്ന് മ​​​​രു​​​​ന്നു നി​​​​ര്‍​​​​മാ​​​​ണ​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ സ​​​​ന്പൂ​​​​ര്‍​​​​ണ​​​​മാ​​​​ക്കും.

ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം വി​​​​റ്റ​​​​ഴി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന മു​​​​ന്നൂ​​​​റോ​​​​ളം മ​​​​രു​​​​ന്നു​​​​ക​​​​ള്‍​​​​ക്കാ​​​​യി​​​​രി​​​​ക്കും ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ ബാ​​​​ര്‍​​​​കോ​​​​ഡ് നി​​​​ര്‍​​​​ബ​​​​ന്ധ​​​​മാ​​​​ക്കു​​​​ക. അ​​​​ലി​​​​ഗ്ര, ഡോ​​​​ളോ, ഓ​​​​ഗ്‌​​​​മെ​​​​ന്‍റി​​​​ന്‍, സാ​​​​രി​​​​ഡോ​​​​ണ്‍, കാ​​​​ല്‍​​​​പോ​​​​ള്‍, തൈ​​​​റോ​​​​നോം ഉ​​​​ള്‍​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ആ​​​​ദ്യ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ട്. തു​​​​ട​​​​ര്‍​​​​ന്ന് മു​​​​ഴു​​​​വ​​​​ന്‍ മ​​​​രു​​​​ന്നു​​​​ക​​​​ള്‍​​​​ക്കും ഇ​​​​വ നി​​​​ര്‍​​​​ബ​​​​ന്ധ​​​​മാ​​​​ക്കും. മ​​​​രു​​​​ന്നു​​​​വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​നു​​​​മാ​​​​ത്ര​​​​മാ​​​​യി ഏ​​​​കീ​​​​കൃ​​​​ത ബാ​​​​ര്‍​​​​കോ​​​​ഡ് കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​ന് കേ​​​​ന്ദ്രീ​​​​കൃ​​​​ത ഡാ​​​​റ്റാ​​​​ബേ​​​​സി​​​​നെ​​​​ക്കു​​​​റി​​​​ച്ചും ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു​​​​ണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group