Home Featured ജയിലില്‍ കിടക്കാം ഇനി കേസ് ഇല്ലാതെ; 500 രൂപയ്ക്ക് താമസവും ഭക്ഷണവും; ജയില്‍ ടൂറിസത്തിന് തുടക്കമിട്ട് സര്‍ക്കാര്‍

ജയിലില്‍ കിടക്കാം ഇനി കേസ് ഇല്ലാതെ; 500 രൂപയ്ക്ക് താമസവും ഭക്ഷണവും; ജയില്‍ ടൂറിസത്തിന് തുടക്കമിട്ട് സര്‍ക്കാര്‍

by കൊസ്‌തേപ്പ്

ഡെറാഡൂണ്‍: കേസൊന്നും ഇല്ലാതെ തന്നെ ജയിലിനകവും അതിനകത്തെ കാര്യങ്ങളും ഒക്കെ കാണാന്‍ ആഗ്രഹമുള്ളവര്‍ക്കായി അതിനുള്ള സൗകര്യം ഒരുക്കി കൊടുക്കുകയാണ് ഒരു ജയില്‍. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി ജയിലാണ് സഞ്ചാരികള്‍ക്കായി ഇത്തരമൊരു അനുഭവം ഒരുക്കുന്നത്.

ഇവിടുത്ത പഴയ ജയിലിന്റെ ഒരു ഭാഗമാണ് യഥാര്‍ത്ഥ ജയില്‍ പോലെയാക്കി സഞ്ചാരികള്‍ക്കായി തുറന്നു നല്‍കാന്‍ ഒരുങ്ങുന്നത്. യഥാര്‍ത്ഥ ജയിലിന്റെ ഫീല്‍ അനുഭവിക്കാന്‍ എത്തുന്ന എല്ലാവര്‍ക്കും ഇവിടെ താമസിക്കാനുള്ള സൗകര്യം ഒരുക്കും. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഹല്‍ദ്വാനി ജയില്‍ 1903-ലാണ് നിര്‍മ്മിച്ചത്.

ജയിലിലേക്ക് അതിഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണെന്ന് ജയില്‍ ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട് സതീഷ് സുഖിജ അറിയിച്ചു. ജയിലിനുള്ളില്‍ ഒരു രാത്രി ചിലവിടണമെങ്കില്‍ 500 രൂപയാണ് ചിലവ്. ജയിലിനുള്ളില്‍ അതിഥികള്‍ക്കായി പ്രത്യേക ഭക്ഷണവും ഉണ്ടാവും. ജയിലിലെ അന്തേവാസികള്‍ക്ക് നല്‍കുന്ന അതേ ഭക്ഷണമായിരിക്കും അതിഥികള്‍ക്കും നല്‍കുന്നത്. ജയിലിലെ അതേ അനുഭവം തന്നെ അതിഥികള്‍ക്കും ഉറപ്പാക്കുക എന്നതാണ് ഈ ജയില്‍ ടൂറിസം വഴി ലക്ഷ്യമിടുന്നത്.

ഒക്ടോബര്‍ 2നും 3നും എന്ത് സംഭവിച്ചു’? ‘ദൃശ്യം 2’ ഹിന്ദി ടീസര്‍ നാളെ

ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രമാണ് ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തെത്തിയ ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകള്‍ക്കൊപ്പം ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അതത് ഭാഷകളില്‍ ഇവയെല്ലാം വിജയങ്ങളുമായിരുന്നു. എഴ് വര്‍ഷത്തിനിപ്പുറം വന്‍ ഹൈപ്പോടെയെത്തിയ ദൃശ്യം 2 പ്രേക്ഷകസ്വീകാര്യത നേടിയെടുക്കുന്നതില്‍ വിജയിച്ചിരുന്നു. പിന്നാലെ പ്രഖ്യാപിക്കപ്പെട്ട തെലുങ്ക്, കന്നഡ, ഹിന്ദി റീമേക്കുകളില്‍ തെലുങ്കും കന്നഡവും ഇതിനകം പ്രേക്ഷകരിലേക്ക് എത്തി. ഇപ്പോഴിതാ ഹിന്ദി റീമേക്ക് റിലീസിന് ഒരുങ്ങുകയുമാണ്. അതിന് മുന്നോടിയായി ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ നാളെ പുറത്തുവിടും.

ഒരു പോസ്റ്ററിനൊപ്പമാണ് ടീസര്‍ നാളെ എത്തുന്നുവെന്ന വിവരം നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അജയ് ദേവ്‍​ഗണ്‍ അവതരിപ്പിച്ച വിജയ് സാല്‍​ഗോന്‍കറും കുടുംബവുമാണ് പോസ്റ്ററില്‍. മലയാളം, തെലുങ്ക് പതിപ്പുകള്‍ ഡയറക്റ്റ് ഒടിടി റിലീസുകള്‍ ആയിരുന്നെങ്കില്‍ കന്നഡ റീമേക്ക് തിയറ്റര്‍ റിലീസ് ആയിരുന്നു. ഹിന്ദി പതിപ്പും തിയറ്റര്‍ റിലീസ് ആണ്. നവംബര്‍ 18 ആണ് തീയതി. അജയ് ദേവ്‍ഗണ്‍ നായകനായ ചിത്രത്തില്‍ തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദൃശ്യം 1 ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന് നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. 

You may also like

error: Content is protected !!
Join Our WhatsApp Group