Home Featured വില്‍പനയ്ക്ക് മുന്നേ എല്ലാ മൊബൈല്‍ ഫോണുകളുടെയും ഐഎംഇഐ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യണം; അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ പുതിയ നിയമം

വില്‍പനയ്ക്ക് മുന്നേ എല്ലാ മൊബൈല്‍ ഫോണുകളുടെയും ഐഎംഇഐ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യണം; അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ പുതിയ നിയമം

ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളുടെയും ഐഎംഇഐ (ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി) നമ്ബര്‍ ഫോണുകളുടെ വില്‍പ്പനയ്ക്കു മുന്‍പു തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമാക്കി കേന്ദ്രം. അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ പുതിയ നിയമം നടപ്പാക്കുകയും വേണം.

ഇതുസംബന്ധിച്ച വിജ്ഞാപനം സെപ്റ്റംബര്‍ 26ന് പുറത്തിറങ്ങി.ഇന്ത്യയില്‍ നിര്‍മ്മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ എല്ലാ മൊബൈല്‍ ഫോണുകളുടെയും ഐഎംഇഐ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഐഎംഇഐ നമ്ബറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍, ടെലികമ്യൂണിക്കേഷന്‍സ് വകുപ്പിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്ടര്‍ഫീറ്റഡ് ഡിവൈസ് റെസ്ട്രിക്ഷന്‍ പോര്‍ട്ടലില്‍നിന്നു നേടണമെന്നുമാണ് ഉത്തരവ്.

ഇത് ഫോണിന്റെ ആദ്യ വില്‍പ്പനയ്ക്കുമുന്‍പുതന്നെ പൂര്‍ത്തിയാക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും സമാനമില്ലാത്ത 15 അക്ക ഐഎംഇഐ നമ്ബരുണ്ട്. ഇത് ഉപകരണത്തിന്റെ യുണീക് ഐഡിയാണ്. ഒരു ടെലികോം ശൃംഖലയുടെ ഭാഗമായി ഒരേ ഐഎംഇഐ നമ്ബരുള്ള ഒന്നിലധികം ഉപകരണങ്ങളുടെ സാന്നിധ്യം വരുന്നത് കാണാതായ മൊബൈല്‍ ഫോണുകളെ പിന്തുടര്‍ന്നുള്ള അന്വേഷണത്തെ ബാധിക്കും.

ബംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് രാജ്യത്തിന് ഏറെ ഭീഷണി ഉയര്‍ത്തിയിരുന്നുവെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര.

രാജ്യ സുരക്ഷയെ മാനിച്ച്‌ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അഞ്ച് വര്‍ഷത്തേയ്ക്ക് നിരോധനമേര്‍പ്പെടുത്തിയത്. പിഎഫ്‌ഐയ്ക്കും മറ്റ് അനുബന്ധ സംഘടനകള്‍ക്കുമാണ് നിരോധനം.

ഉചിതമായ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ജ്ഞാനേന്ദ്ര പറഞ്ഞു. പിഎഫ്‌ഐയുടെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), ക്യാമ്ബസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍(എഐഐസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്‌ഐആര്‍ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, കേരള റിഹാബ് റൗണ്ടേഷന്‍ എന്നിവയാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.

രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്താണ് നടപടി. രാജ്യത്ത് ഭീകര പ്രവര്‍ത്തനം നടത്തിയതിനും ഭീകര പ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തിയതിനും യുവാക്കളെ റിക്രൂട്ട് ചെയ്തതിനുമാണ് നടപടി.

You may also like

error: Content is protected !!
Join Our WhatsApp Group