Home Featured കർണാടക:14-ാം നൂറ്റാണ്ടിലെ കന്നഡ ശിലാ ലിഖിതം കണ്ടെത്തി

കർണാടക:14-ാം നൂറ്റാണ്ടിലെ കന്നഡ ശിലാ ലിഖിതം കണ്ടെത്തി

മംഗളൂരു: കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ ഗണദബെട്ടുവിൽ നിന്ന് 14-ാം നൂറ്റാണ്ടിലേതെന്ന് പറയപ്പെടുന്ന കന്നഡ ശിലാലിഖിതം ഗവേഷകർ കണ്ടെത്തി.ശിലാ ലിഖിതത്തിൽ കന്നഡ ഭാഷയിൽ 10 ലിപികളുണ്ട്. മൂന്നടി ഉയരവും രണ്ടടി വീതിയുമുള്ള ഗ്രാനൈറ്റ് കല്ലിലാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ മുകൾഭാഗത്ത് ശംഖും ചക്രവും ഉണ്ടെന്ന് ഗവേഷണ സംഘത്തിലെ അംഗമായ ശ്രുതേഷ് ആചാര്യ പറഞ്ഞു.

1409 നവംബർ 7 നാണ് ലിഖിതമെന്ന് ആചാര്യ പറഞ്ഞു. ഗ്രാമത്തിലെ ഒരു അമ്മു ഷെട്ടിയുടെ ഭൂമിയിലാണ് ലിഖിതം കണ്ടെത്തിയത്.ശിലാശാസനത്തിലെ എഴുത്തിൽ 11 നാളികേരത്തിൽ നിന്ന് വേർതിരിച്ചെടുത്ത വെളിച്ചെണ്ണ ഗണദബെട്ടു പ്രദേശത്ത് നിന്ന് അജേക്കരുവിൽ മഹാവിഷ്ണുവിന് ദാനം ചെയ്തതായി പരാമർശിക്കുന്നു.

ഗവേഷകരുടെ സംഘത്തിൽ ഹൈദരാബാദിലെ പ്ലീച്ച് ഇന്ത്യ ഫൗണ്ടേഷനിലെ ശ്രുതേഷ് ആചാര്യയും ഉൾപ്പെടുന്നു. നേരത്തെയും ഉഡുപ്പി ജില്ലയിൽ നിന്ന് കന്നഡയിലെ നിരവധി ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കന്നഡ ഒരു പുരാതന ഭാഷയാണെന്നതിന് മതിയായ തെളിവുകൾ ഈ ലിഖിതങ്ങൾ നൽകുന്നു. കന്നഡ ലിപിക്ക് ഏകദേശം 1,500 മുതൽ 1,600 വർഷം വരെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു.2008ൽ കേന്ദ്രം കന്നഡയ്ക്ക് ക്ലാസിക്കൽ ഭാഷാ പദവി നൽകി.

ബുര്‍ഖ ധരിക്കാൻ വിസമ്മതിച്ചു, ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്

മുംബൈ : ഇസ്ലാം വിശ്വാസം പിന്തുടരാത്തതിന് ഹിന്ദുവായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ബുർഖ ധരിക്കാത്തതിനും ഇസ്ലാം വിശ്വാസങ്ങൾ പിന്തുടരാത്തതിനുമായിരുന്നു ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിലെ തിലക് നഗർ മേഖലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇഖ്ബാൽ മുഹമ്മദ് ഷെയ്ഖ് ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. രുപാലി ചന്ദൻശിവെ മൂന്ന് വർഷം മുമ്പാണ് ഇഖ്ബാലിനെ പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് വയസ്സുള്ള കുഞ്ഞും ഉണ്ട്.

സംഭവത്തിൽ രുപാലിയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇസ്ലാം മത വിശ്വാസ പ്രകാരം ജീവിക്കാൻ ഇഖ്ബാലും കുടുംബവും രുപാലിയെ നിർബന്ധിച്ചിരുന്നുവെന്ന് പരാതിയിൽ കുടുംബം ആരോപിച്ചു. ഇതിന് വിസമ്മതിച്ച രുപാലി, ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് കുറച്ച് മാസങ്ങളായി വീട്ടിൽ നിന്ന് മാറിയാണ് താമസിച്ചിരുന്നത്.

സെപ്തംബർ 26 ന് രാത്രി പത്ത് മണിയോടെ ഇഖ്ബാൽ കത്തിയുപയോഗിച്ച് കഴുത്തറുത്താണ് രുപാലിയെ കൊന്നതെന്ന് തിലക് നഗർ പൊലീസ് പറഞ്ഞു. പരസ്പരം പിരി‍ഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും ഇരുവരും തമ്മിൽ ഫോൺ വിളിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മകന്റെ കൈവശവകാശത്തെ ചൊല്ലിയാണ് ഇരുവരും തമ്മിൽ അവസാനമായി തർക്കമുണ്ടായത്.

ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കഴുത്തറുത്തതിന് പുറമെ ഇഖ്ബാൽ ഭാര്യയുടെ കൈയ്യും കത്തികൊണ്ട് കുത്തി മുറിപ്പെടുത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ഇഖ്ബാൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. രുപാലിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group