Home Featured പിപിഎഫ് അകൗണ്ടില്‍ നിക്ഷേപിച്ച്‌ നിങ്ങള്‍ക്ക് കോടീശ്വരനാകാം! കാലാവധി പൂര്‍ത്തിയാകുമ്ബോള്‍ 2.26 കോടി രൂപ നേടാന്‍ ഇങ്ങനെ നിക്ഷേപം നടത്തുക

പിപിഎഫ് അകൗണ്ടില്‍ നിക്ഷേപിച്ച്‌ നിങ്ങള്‍ക്ക് കോടീശ്വരനാകാം! കാലാവധി പൂര്‍ത്തിയാകുമ്ബോള്‍ 2.26 കോടി രൂപ നേടാന്‍ ഇങ്ങനെ നിക്ഷേപം നടത്തുക

ന്യൂഡെല്‍ഹി: വിരമിച്ചതിന് ശേഷമുള്ള ജീവിതം സുരക്ഷിതമാക്കുന്നതിനെക്കുറിച്ച്‌ നാമെല്ലാവരും ആശങ്കപ്പെടുന്നു.വിരമിച്ചതിന് ശേഷം നിങ്ങള്‍ക്ക് സാമ്ബത്തികമായി സുരക്ഷിതത്വം നല്‍കുന്ന ഒരു സര്‍കാര്‍ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ്ഫന്‍ഡ് (PPF). ഈ സ്കീമില്‍ നിക്ഷേപിക്കുന്നതിലൂടെ, കാലാവധി പൂര്‍ത്തിയാകുമ്ബോള്‍ നിങ്ങള്‍ക്ക് 2.26 കോടി രൂപ നേടാനാവും. രാജ്യത്തുടനീളമുള്ള നിരവധി ആളുകള്‍ പിപിഎഫില്‍ നിക്ഷേപിക്കാന്‍ ഇഷ്ടപ്പെടുന്നു.

പിപിഎഫ് നിക്ഷേപം:നിങ്ങള്‍ക്ക് കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പിപിഎഫില്‍ നിക്ഷേപിക്കാം. ഈ സ്കീമില്‍ നിക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആദായ നികുതി ഇളവും ലഭിക്കും. നിലവില്‍ പിപിഎഫില്‍ നിക്ഷേപിക്കുന്ന പണത്തിന് 7.1 ശതമാനം പലിശയാണ് ലഭിക്കുന്നത്.

25 വയസില്‍ നിങ്ങളുടെ പിപിഎഫ് അകൗണ്ട് തുറക്കുകയാണെങ്കില്‍. ഇതിനുശേഷം, എല്ലാ വര്‍ഷവും ഏപ്രില്‍ ഒന്നിന് നിങ്ങള്‍ പിപിഎഫ് അകൗണ്ടില്‍ ഒന്നര ലക്ഷം രൂപ നിക്ഷേപിക്കുക. അത്തരമൊരു സാഹചര്യത്തില്‍, നിലവിലെ പലിശ നിരക്കില്‍ മാര്‍ച് 31 വരെ 10,650 രൂപ ലഭിക്കും.അടുത്ത സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ ദിവസം നിങ്ങളുടെ അകൗണ്ടിലെ ബാലന്‍സ് 1,60,650 രൂപയായിരിക്കും. ഇതിനുശേഷം, ഈ അടുത്ത വര്‍ഷം വീണ്ടും ഒന്നര ലക്ഷം രൂപ നിക്ഷേപിക്കണം. അപ്പോള്‍ ബാലന്‍സ് 3,10,650 രൂപയായിരിക്കും. ഈ തുകയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശ 22,056 രൂപ ആയിരിക്കും.

നിങ്ങള്‍ 15 വര്‍ഷത്തേക്ക് ഒരേ തുക നിക്ഷേപിക്കുന്നത് തുടരുകയാണെങ്കില്‍. നിങ്ങളുടെ അകൗണ്ടില്‍ ആകെ 40,68,209 രൂപയുണ്ടാകും. ഇതിലെ നിങ്ങളുടെ മൊത്തം നിക്ഷേപം 22,50,000 രൂപയായിരിക്കും. അതേ സമയം, നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശ തുക 18,18,209 രൂപയായിരിക്കും.

കോടികള്‍ നേടാം:പിപിഎഫ് അകൗണ്ട് 15 വര്‍ഷത്തേക്ക് പ്രവര്‍ത്തിപ്പിക്കാം. അതേ സമയം, നിങ്ങള്‍ക്ക് ഇത് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാം. നീട്ടിയതിന് ശേഷം, നിങ്ങള്‍ അതേ രീതിയില്‍ നിക്ഷേപം തുടരണം.

ഈ സാഹചര്യത്തില്‍, 20 വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് 66,58,288 രൂപ ലഭിക്കും. ഇതിനുശേഷം നിങ്ങളുടെ പിപിഎഫ് അകൗണ്ട് വീണ്ടും നീട്ടണം. 25 വര്‍ഷത്തിനുശേഷം, നിങ്ങള്‍ക്ക് ആകെ 1,03,08,014 രൂപ ലഭിക്കും.അതുപോലെ, നിങ്ങള്‍ പിപിഎഫ് അകൗണ്ട് വീണ്ടും അഞ്ച് വര്‍ഷത്തേക്ക് നീട്ടാം. ആ സമയത്ത് നിങ്ങളുടെ പ്രായം 60 വയസ്സായിരിക്കും. അന്നേരം നിങ്ങളുടെ പിപിഎഫ് അകൗണ്ടില്‍ ആകെ 2,26,97,857 രൂപയുണ്ടാകും. ഈ പണത്തിന് നിങ്ങള്‍ ഒരു നികുതിയും നല്‍കേണ്ടതില്ല.

ATM വഴി പണം പിന്‍ വലിക്കുന്നവര്‍ ഇനി ഇതും ശ്രദ്ധിക്കണം

ഇന്ന് ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് .അതിനു മുന്നോടിയായി എല്ലാ ബാങ്കുകളും അവരുടെ ഭാഗത്തു നിന്നും സുരക്ഷ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു .നേരത്തെ തന്നെ ബാങ്ക് അവരുടെ ഉപഭോക്താക്കളോട് മെസേജ് വഴിയും അല്ലാതെയും OTP ,പിന്‍ നമ്ബര്‍ അടക്കമുള്ള കാര്യങ്ങള്‍ മറ്റാരുമായും ഷെയര്‍ ചെയ്യാന്‍ പാടുള്ളതല്ല എന്ന കാര്യങ്ങള്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇതാ ATM വഴി പണം പിന്‍ വലിക്കുന്നതിനു പുതിയ ഒരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു .SBI ,കോട്ടക്ക് മഹേന്ദ്ര അടക്കമുള്ള ബാങ്കുകള്‍ ഈ സംവിധാനം ആരംഭിച്ചിരിക്കുന്നു .ATM വഴി നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ ഒരു ഒടിപി കൂടി നല്‍കേണ്ടി വരും.പണം വരുന്നതിന് മുന്‍പ് മൊബൈലില്‍ ഒരു ഒടിപി വരും.

അത്തരത്തില്‍ വരുന്ന OTP ഉപഭോക്താക്കളുടെ റെജിസ്റ്റര്‍ നമ്ബറിലേക്ക് വരുന്നതായിരിക്കും .ആ OTP നിങ്ങള്‍ ATM മെഷിനില്‍ നല്‍കിയാല്‍ മാത്രമേ നിങ്ങള്‍ക്ക് പണം പിന്‍ വലിക്കുവാന്‍ സാധിക്കുകയുള്ളു .എന്നാല്‍ എല്ലാ ട്രാന്‍സാക്ഷനും ഇത്തരത്തില്‍ OTP നല്‍കേണ്ടതില്ല. പതിനായിരം രൂപയ്ക്ക് മുകളിലുള്ള പിന്‍വലിക്കലുകള്‍ക്ക് മാത്രം OTP നല്‍കിയാല്‍ മതി.ചെറിയ പണം പിന്‍ വലിക്കുന്നവര്‍ക്ക് ഇത് ബാധകമല്ല

You may also like

error: Content is protected !!
Join Our WhatsApp Group