Home Featured ‘രാജ്യത്തെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം’; പി.എഫ്‌.ഐ നിരോധനത്തില്‍ ബസവരാജ് ബൊമ്മൈ

‘രാജ്യത്തെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം’; പി.എഫ്‌.ഐ നിരോധനത്തില്‍ ബസവരാജ് ബൊമ്മൈ

ബംഗളൂരു: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്‌.ഐ) നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സ്വാഗതം ചെയ്ത് കര്‍ണാടക ബി.ജെ.പി.രാജ്യത്തെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ഇതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.സി.പി.ഐ, സി.പി.ഐ(എം), കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള എല്ലാ പാര്‍ട്ടികളുടെയും രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ഇത്.

സിമി (സ്റ്റുഡന്‍റ്സ് ഇസ്‌ലാമിക് മൂവ്‌മെന്‍റ് ഓഫ് ഇന്ത്യ), കെ.എഫ്‌.ഡി (കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി) എന്നിവയുടെ പുതിയ അവതാരമാണ് പി.എഫ്.ഐ എന്നും ബൊമ്മൈ പറഞ്ഞു.”അവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി ധാരാളം അക്രമങ്ങളില്‍ ഏര്‍പ്പെട്ടു. പ്രവര്‍ത്തകര്‍ക്ക് രാജ്യത്തിന് പുറത്ത് നിന്ന് വരെ പരിശീലനം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റും അമിത് ഷായും ശരിയായ നടപടിയാണ് സ്വീകരിച്ചത്”- ബൊമ്മൈ പറഞ്ഞു.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഒരു ഗ്രൂപ്പും രാജ്യത്ത് അതിജീവിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പി.എഫ്.ഐ നിരോധനത്തെ കര്‍ണാടക കോണ്‍ഗ്രസും സ്വാഗതം ചെയ്തു. ഇന്ത്യന്‍ ഭരണഘടനക്കും ജനാധിപത്യത്തിനും ഭീഷണിയുയര്‍ത്തുന്ന ഏതൊരു സംഘടനയെയും പിഴുതെറിയണമെന്ന് കോണ്‍ഗ്രസ് നിയമസഭാംഗവും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കമ്മ്യൂനിക്കേഷന്‍ സെല്‍ ചെയര്‍മാനുമായ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് രാജ്യത്തിന് ഏറെ അപകടകാരിയായിരുന്നു, നിരോധനം ഏര്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് കര്‍ണാടക

ബംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് രാജ്യത്തിന് ഏറെ ഭീഷണി ഉയര്‍ത്തിയിരുന്നുവെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര.രാജ്യ സുരക്ഷയെ മാനിച്ച്‌ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അഞ്ച് വര്‍ഷത്തേയ്ക്ക് നിരോധനമേര്‍പ്പെടുത്തിയത്. പിഎഫ്‌ഐയ്ക്കും മറ്റ് അനുബന്ധ സംഘടനകള്‍ക്കുമാണ് നിരോധനം.ഉചിതമായ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ജ്ഞാനേന്ദ്ര പറഞ്ഞു.

പിഎഫ്‌ഐയുടെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), ക്യാമ്ബസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍(എഐഐസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്‌ഐആര്‍ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, കേരള റിഹാബ് റൗണ്ടേഷന്‍ എന്നിവയാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.

രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്താണ് നടപടി. രാജ്യത്ത് ഭീകര പ്രവര്‍ത്തനം നടത്തിയതിനും ഭീകര പ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തിയതിനും യുവാക്കളെ റിക്രൂട്ട് ചെയ്തതിനുമാണ് നടപടി.

You may also like

error: Content is protected !!
Join Our WhatsApp Group