Home Featured കോഴിക്കോട്ടെ മാളിൽ വച്ച് നടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം: സംഭവം പ്രമോഷൻ പരിപാടിക്കിടെ

കോഴിക്കോട്ടെ മാളിൽ വച്ച് നടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം: സംഭവം പ്രമോഷൻ പരിപാടിക്കിടെ

by കൊസ്‌തേപ്പ്

നിവിന്‍ പോളി റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ സാറ്റര്‍ഡേ നൈറ്റിന്റെ പ്രചാരണാര്‍ത്ഥം അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ഒപ്പം കോഴിക്കോട് എത്തിയ സാനിയ അയ്യപ്പന് ജനമധ്യത്തില്‍ നിന്ന് നേരിടേണ്ടി വന്ന ലൈംഗികപരമായ അതിക്രമംണവും അതിന് നേരെ അപ്പോള്‍ തന്നെ പ്രതികരിച്ച താരത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ചര്‍ച്ച വിഷയം ആണ്. ഇപ്പോള്‍ സാനിയ അയ്യപ്പന് പുറകെ തനിക്കും അവിടെ നിന്നും സമാന രീതിയിലുള്ള അനുഭവം ഉണ്ടായെന്ന് പരസ്യമായി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിനിമയിലെ താരമായ ഗ്രെസ് ആന്‍റണി. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് താരം പ്രതികരിച്ചത്. ഗ്രെസ് ആന്റണിയുടെ വാക്കുകള്‍ വായിക്കാം

നടിയുടെ പോസ്റ്റിൽ നിന്നും…. 

ഇന്ന് എൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളിൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാൻ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് frustrated ആയിട്ടുള്ളവ‍ര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവ‍ര്‍? 

പ്രമോഷൻ്റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എൻ്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവ‍ര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവ‍ര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്…. തീര്‍ന്നോ നിൻ്റെയൊക്കെ അസുഖം…

കോഴിക്കോട് പാലാഴിയിലെ സ്വകാര്യ മാളിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് എത്തിയത് എന്നാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസമായി പുതിയ ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടീനടൻമാര്‍ അടങ്ങിയ സംഘം കേരളത്തിലെ വിവിധ മാളുകളിലും കോളേജുകളിലും സന്ദര്‍ശനം നടത്തി വരികയായിരുന്നു.

ഒരു വര്‍ഷം മുൻപ് മലയാളത്തിലെ മറ്റൊരു യുവനടിക്ക് കൊച്ചിയിലെ മാളിൽ വച്ച് ലൈംഗീക അതിക്രമം നേരിടേണ്ടി വന്നിരുന്നു. നടി ഇക്കാര്യം ഇൻസ്റ്റാഗ്രം പോസ്റ്റിലൂടെ പരസ്യപ്പെടുത്തി. പിന്നാലെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയും അതിക്രമം നടത്തിയ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു

സംഭവത്തിൽ ഇതേവരെ നടിയിൽ നിന്നോ സിനിയുടെ അണിയറ പ്രവര്‍ത്തകരിൽ നിന്നോ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. നടിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായും അവര്‍ അറിയിച്ചു.

ചരക്ക് ഗതാഗതത്തിന് ഇനി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാത്രം: റെയില്‍വേ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശം

ദില്ലി: പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായി ചരക്ക് ഗതാഗതത്തിനുള്ള രജിസ്‌ട്രേഷന്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമാക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം ശുപാര്‍ശ ചെയ്തു.

നവംബര്‍ ഒന്നുമുതല്‍ ആണ് പുതിയ നിര്‍ദ്ദേശം നടപ്പിലാക്കുക. സൈന്യത്തിന്റെ സാധനങ്ങളും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ചരക്ക് ഗതാഗതവും അധികൃതര്‍ തീരുമാനിക്കുന്ന മറ്റു സാഹചര്യങ്ങളിലും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല.

ഈ ഉത്തരവ് നടപ്പിലാകുന്നതോടെ ചരക്ക് ഗതാഗതത്തിനായി റെയില്‍വേ ക്ലര്‍ക്കുമാരെ നേരിട്ട് ബന്ധപ്പെട്ട് വാഗണുകള്‍ ബുക്ക് ചെയ്യുന്ന പതിവ് അവസാനിക്കും. പുതിയ ഉത്തരവ് നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പലപ്പോഴും രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് എടുക്കുന്ന കാലതാമസം, തിരക്കേറിയ പലയിടത്തും ലോഡിങ് വൈകാന്‍ കാരണമാകുന്നുണ്ട്. ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാകുന്നതോടെ ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാനാവും. പാര്‍ക്കിംഗ് ലോട്ട് ഓപ്പറേഷന്‍സ്, പാഴ്‌സല്‍ സ്‌പേസ്, കൊമേഴ്‌സ്യല്‍ പബ്ലിസിറ്റി തുടങ്ങിയ നോണ്‍-ഫെയര്‍ റവന്യൂ കരാറുകള്‍ക്ക് അപേക്ഷിക്കുന്നതിനും നല്‍കുന്നതിനുമുള്ള മുഴുവന്‍ പ്രക്രിയയും അടുത്തിടെ റെയില്‍വേ മന്ത്രാലയം ഡിജിറ്റൈസ് ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group