Home Featured വെറൈറ്റി അല്ലേ? കേക്കിൽ ബയോഡാറ്റ പ്രിന്റ് ചെയ്ത് ജോലിക്ക് അപേക്ഷിച്ച് യുവതി

വെറൈറ്റി അല്ലേ? കേക്കിൽ ബയോഡാറ്റ പ്രിന്റ് ചെയ്ത് ജോലിക്ക് അപേക്ഷിച്ച് യുവതി

ജോലിക്ക് അപേക്ഷിക്കാൻ ബയോഡേറ്റ നിർബന്ധമാണ്. സാധാരണ രീതിയിൽ എല്ലാവരും ബയോഡാറ്റ പേപ്പറിലാണ് പ്രിൻറ് ചെയ്യാറ്. അതുമല്ലെങ്കിൽ സ്വന്തം കൈപ്പടയിൽ എഴുതി നൽകും. എന്നാൽ, ഇന്നേവരെ ആരും ചെയ്തിട്ടില്ലാത്ത രീതിയിൽ ഒരു ബയോഡാറ്റ കഴിഞ്ഞദിവസം തയ്യാറാക്കപ്പെട്ടു. ആ ബയോഡാറ്റ കിട്ടിയതും ജോലിക്ക് അപേക്ഷിച്ച സ്ഥാപനത്തിലെ അധികാരികളും അമ്പരന്നു. കാരണം എന്താണെന്ന് അറിയണ്ടേ? അത് തയ്യാറാക്കിയത് പേപ്പറിൽ ആയിരുന്നില്ല പകരം ഒരു കേക്കിൽ ആയിരുന്നു.

ക്രിയേറ്റിവിറ്റിയുടെ മാരക വേർഷൻ തന്നെ അല്ലേ? യുഎസിലെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള കാര്‍ലി പാവ്ലിനക് ബ്ലാക്ക്ബേണ്‍ എന്ന സ്ത്രീയാണ് ഇന്നേവരെ ആരും ചെയ്യാത്ത രീതിയിൽ തൻ്റെ സി വി തയ്യാറാക്കി അയച്ചത്. നൈക്കിലേക്കാണ് കേക്കിൽ തയ്യാറാക്കിയ രുചികരമായ തൻ്റെ സിവി അവർ അയച്ചത്.ഇതിനുമുമ്പും നിരവധി തവണ അവർ നൈക്കിലേക്ക് ജോലിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, അന്നൊന്നും അവർക്ക് ജോലി കിട്ടിയില്ല. എന്നാൽ തൻറെ കഴിവ് എന്താണെന്ന് നൈക്ക് അധികാരികൾ തിരിച്ചറിയുന്നതിനാണ് ഇങ്ങനെ വേറിട്ടൊരു രീതിയിൽ വീണ്ടും ജോലിക്ക് അപേക്ഷിച്ചതെന്ന് കാർലി പറയുന്നു.ഇക്കാര്യങ്ങളൊക്കെ കാർലി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

താൻ തയ്യാറാക്കിയ സിവി കേക്കിന്റെ ചിത്രവും അവർ പങ്കുവെച്ചു. ഏതായാലും കാർലിയുടെ ആഗ്രഹം പോലെ തന്നെ അവളും അവളുടെ കേക്കും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടൻ ചർച്ചാവിഷയമാണ് ഈ സി വി കേക്ക്. കാർലിയുടെ വേറിട്ട ആശയത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ ഇട്ടിരിക്കുന്നത്. നിരവധി തവണ ജോലിക്ക് അപേക്ഷിച്ചിട്ടും തിരഞ്ഞെടുക്കാതിരുന്ന നൈക്കിന് ഇങ്ങനെ ഒരു പണി കൊടുത്തത് ഏതായാലും നന്നായി എന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഏതായാലും കാർലിയുടെ ഈ വേറിട്ട പരീക്ഷണത്തിൽ നൈക്ക് അധികാരികൾ വീഴുമോ എന്ന് കാത്തിരുന്നു കാണാം.

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ എങ്ങനെ ഗൂഗ്ള്‍ പേ വഴി അടയ്ക്കാം?

ക്രെഡിറ്റ് കാര്‍ഡ് ബില്‍ (Credit Card Bill) അടയ്ക്കാന്‍ വൈകിയോ, മുടങ്ങിയാല്‍ വലിയ പിഴ അടയ്‌ക്കേണ്ടി വരും.അതിനാല്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് ബില്ലടവ് മുടക്കേണ്ട. ഇപ്പോള്‍ തന്നെ അടയ്ക്കാം ഗൂഗ്ള്‍ പേയിലൂടെ (Google Pay). ഇതാ എളുപ്പവഴി.

1. ഗൂഗിള്‍ പേ ആപ്പ് ഓപ്പണ്‍ ചെയ്യുക.

2. ആദ്യമായാണ് ഇത്തരത്തില്‍ ശ്രമിക്കുന്നതെങ്കില്‍ ന്യൂ പേയ്‌മെന്റ് ഓപ്ഷന്‍ എടുക്കുക.

3. UPI ഐഡി, QR എന്നീ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒരു ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക.

4. UPI ID എന്ന ഓപ്ഷന്‍ ആണ് എടുത്തതെങ്കില്‍ UPI വിവരങ്ങള്‍ നല്‍കി കയറുക. QR ഓപ്ഷന്‍ ആണ് കൊടുത്തതെങ്കില്‍ QR Code സ്‌കാന്‍ ചെയ്ത് പ്രൊസീഡ് ചെയ്യുക.

5. ക്രെഡിറ്റ് കാര്‍ഡ് നമ്ബര്‍ നല്‍കുക, ഓടിപി വെരിഫൈ ചെയ്യുക. 6. ബില്‍ തുക നല്‍കുക, ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാം.

You may also like

error: Content is protected !!
Join Our WhatsApp Group