Home Featured കര്‍ണാടകയിലെ തുമകുരുവില്‍ ക്ഷേത്രനിര്‍മ്മാണത്തെച്ചൊല്ലി തര്‍ക്കം; രണ്ടുപേര്‍ വെട്ടേറ്റ് മരിച്ചു

കര്‍ണാടകയിലെ തുമകുരുവില്‍ ക്ഷേത്രനിര്‍മ്മാണത്തെച്ചൊല്ലി തര്‍ക്കം; രണ്ടുപേര്‍ വെട്ടേറ്റ് മരിച്ചു

by കൊസ്‌തേപ്പ്


ബംഗളൂരു: ക്ഷേത്രം നിര്‍മ്മിക്കുന്നത് സംബന്ധിച്ച്‌ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ രണ്ടുപേര്‍ വെട്ടേറ്റ് മരിച്ചു. മിദിഗേശി സ്വദേശികളായ ശില്‍പ (38), ബന്ധു രാമാഞ്ജിനപ്പ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു ബന്ധുവിനും വെട്ടേറ്റു. കര്‍ണാടകയിലെ തുമകുരുവിലാണ് സംഭവം. ഗ്രാമത്തില്‍ ഗണേശക്ഷേത്രം നിര്‍മ്മിക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഗണേശക്ഷേത്രം സ്ഥാപിക്കാന്‍ രണ്ടുവര്‍ഷം മുമ്ബ് ഗ്രാമവാസികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ശ്രീധര്‍ ഗുപ്തയെന്നയാള്‍ സ്ഥലം തന്റേതാണെന്നും പഞ്ചായത്തിന്റേതല്ലെന്നും വാദിച്ച്‌ രംഗത്തെത്തി. ഇതോടെ ശില്‍പയും ബന്ധുക്കളും കോടതിയെ സമീപിച്ചു. രണ്ടുമാസം മുമ്ബാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ശ്രീധര്‍ ഗുപ്തക്കല്ലെന്ന് വ്യക്തമാക്കി കോടതിവിധി വന്നത്. തുടര്‍ന്ന് പ്രദേശവാസികള്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ തുടങ്ങി.

എന്നാല്‍, വീണ്ടും തര്‍ക്കമുന്നയിച്ച്‌ ശ്രീധര്‍ ഗുപ്ത രംഗത്തെത്തുകയായിരുന്നു. ഒരുവിഭാഗം ആളുകള്‍ ഇയാള്‍ക്കൊപ്പം നിലയുറപ്പിച്ചതോടെ പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി. കഴിഞ്ഞദിവസം രാത്രിയാണ് ശില്‍പക്കും രാമാഞ്ജിനപ്പയ്ക്കും ബന്ധുവിനും വെട്ടേറ്റത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘം വീടിനുമുന്നില്‍ നില്‍ക്കുകയായിരുന്ന ഇവരെ വടിവാളുപയോഗിച്ച്‌ വെട്ടുകയായിരുന്നു.

ശബ്ദം കേട്ടെത്തിയ സമീപവാസികള്‍ മൂന്നുപേരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. സംഭവത്തില്‍ ശ്രീധര്‍ ഗുപ്തയെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

കേരളത്തിന്റെ ബിസ്മിയെ റിലയൻസ് സ്വന്തമാക്കുമോ? ദക്ഷിണേന്ത്യൻ വിപണി ലക്ഷ്യമാക്കി അംബാനി

കേരളത്തിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ്, ഗ്രോസറി റീട്ടെയിൽ ശൃംഖലയായ ബിസ്മിയെ ഏറ്റെടുക്കാൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ഇലക്‌ട്രോണിക്, ഹൈപ്പർമാർക്കറ്റ് ഫോർമാറ്റുകൾ എന്നിവ സംയോജിപ്പിച്ച് സംസ്ഥാനത്ത് മുപ്പതോളം വലിയ സ്റ്റോറുകൾ നടത്തുന്ന ബിസ്മിയെ ഏറ്റെടുക്കാനുള്ള നടപടിക്കായി റിലയൻസ് സമീപിച്ചതായാണ് റിപ്പോർട്ട്.

ഫെസ്റ്റിവൽ സീസൺ മുന്നിൽ കണ്ടുകൊണ്ട് ദീപാവലിക്ക് മുമ്പ് ഏറ്റെടുക്കൽ കരാർ പൂർത്തിയാക്കാനാണ് റിലയൻസ് ശ്രമിക്കുന്നത് എന്ന് ചർച്ചകളുടെ ഭാഗമായ രണ്ട് മുതിർന്ന വ്യവസായ എക്സിക്യൂട്ടീവുകൾ വ്യക്തമാക്കി. എന്നാൽ ഇതുവരെ ബിസ്മിയുടെ ഭാഗത്ത് നിന്നും പരാതികരങ്ങൾ ഉണ്ടായിട്ടില്ല. 

വ്യവസായ പ്രമുഖനായ വി എ അജ്മലിന്റെ ഉടമസ്ഥതയിലുള്ള ഒരു കുടുംബ സംരംഭമാണ് ബിസ്മി. ഏകദേശം 800 കോടി രൂപയാണ് ബിസ്മിയുടെ ബിസ്മിയുടെ വരുമാനം. അതേസമയം, ഊഹാപോഹങ്ങളെയും കിംവദന്തികളെയും കുറിച്ച് കമ്പനി പ്രതികരിക്കില്ലെന്നും അജ്മൽ വ്യക്തമാക്കിയിട്ടുണ്ട്. .

ബിസ്മിയുടെ സ്റ്റോറുകളിൽ മിക്കവയും 30,000 ചതുരശ്ര അടി മുതൽ 40,000 ചതുരശ്ര അടി വരെ വരുന്നവയാണ്. ഇലക്ട്രോണിക് വ്യാപാരത്തിനൊപ്പം തന്നെ ഹൈപ്പർമാർക്കറ്റുകളും ഒരുക്കുന്നതാണ് ബിസ്മിയുടെ പ്രത്യേകത. ചില ഷോറൂമുകൾ 10,000 ചതുരശ്ര അടി വിസ്തീർണമുള്ളവയുണ്ട്. 

റീടൈൽ വില്പനയിലുള്ള കുതിച്ചു കയറ്റമാണ് റിലയൻസിനെ ബിസ്മിയിലേക്ക് ആകർഷിക്കുന്നത്. ഈ കരാർ യാഥാർഥ്യമായാൽ റിലയൻസിന് ദക്ഷിണേന്ത്യൻ വിപണിയിൽ ഇത് വലിയ സ്വാധീനം നൽകും. റിലയൻസ് റീട്ടെയിൽ മുമ്പ് ഇത്തരത്തിലുള്ള മൂന്ന് ഏറ്റെടുക്കലുകൾ നടത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ശ്രീ കണ്ണൻ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോർ പ്രാദേശിക പലചരക്ക് ശൃംഖലയായ ജയ്സൂര്യസ് റീട്ടെയിൽ എന്നിവ റിലയസ് ഏറ്റെടുത്തവയിൽ ഉൾപ്പെടുന്നു. 

വരുമാനം, സ്റ്റോറുകളുടെ എണ്ണം, ലാഭം എന്നിവ മാനദണ്ഡമാക്കി വിലയിരുത്തുമ്പോൾ റിലയൻസ്   ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലർ ആണ്. ലക്ട്രോണിക്‌സ്, ഗ്രോസറി, ഫാഷൻ തുടങ്ങിയവയുടെ വില്പനയിൽ റിലയൻസ് മുന്നിട്ട് നിൽക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group