ബെംഗളൂരു • ബെംഗളൂരു- ഹുബ്ബള്ളി റൂട്ടിൽ എക്സ്പ്രസ് ട്രെയിൻ അടുത്ത വർഷം മാർച്ചിൽ സർവീസ് തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി ദർശന ജർദോഷ് അറിയിച്ചു.പാത ഇരട്ടിപ്പിക്കൽ ഈ വർഷം പൂർത്തിയാകുന്നതോടെ ഇരുനഗരങ്ങളെയും ബന്ധിപ്പിച്ച് അതിവേഗ ട്രെയിൻ ഓടിക്കാൻ സാദധിക്കും.
റെയിൽവേ വികസനപദ്ധതികൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി, ബെംഗളൂരുവിൽ നിന്ന് ഹുബ്ബള്ളി, ചെന്നൈ, കോയമ്പത്തൂർ റൂട്ടുകളിലേക്കുള്ള വന്ദേഭാരത് ട്രെയിനിനായാണ് റെയിൽവേ ബോർഡിന് ദക്ഷിണ പശ്ചിമ റെയിൽവേ അപേക്ഷ സമർപ്പിച്ചിരുന്നത്.
കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ ഇനി വില കുറയും; 384 ആവശ്യ മരുന്നുകളുടെ പുതിയ പട്ടിക കേന്ദ്രം പുറത്ത് വിട്ടു
ന്യൂ ഡല്‍ഹി : കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയില്‍ (എന്‍എല്‍ഇഎം) ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം.34 പുതിയ മരുന്നുകള്‍ ഉള്‍പ്പെടുത്തി 384 അവശ്യ മരുന്നുകളുടെ പുതിയ പട്ടികയാണ് കേന്ദ്രം പുറത്ത് വിട്ടത്. അതേസമയം 2015 പ്രഖ്യാപിച്ച പട്ടികയിലെ 24 മരുന്നുകള്‍ ഒഴിവാക്കുകയും ചെയ്തു. കാന്‍സറിനുള്ള നാല് മരുന്നകള്‍ പട്ടികയില്‍ ഇടം നേടിട്ടുണ്ട്. കൂടാതെ പ്രമേഹത്തിനുള്ള ഇന്‍സുലിന്‍, ഗ്ലാര്‍ഗിന്‍, ടിബിക്കെതിരെയുള്ള ഡെലാമാനിഡ് തുടങ്ങിയ മരുന്നകളാണ് എന്‍എല്‍ഇഎം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇവയെല്ലാം ഇനി കുറഞ്ഞ വിലയില്‍ ലഭിക്കുന്നതാണ്. ദേശീയ ഫാര്‍മസ്യുട്ടിക്കല്‍ വില നിര്‍ണയ അതോറിറ്റി നിര്‍ദേശിക്കുന്ന വില താഴെയായിട്ടാകും എന്‍എല്‍ഇഎം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മരുന്നകള്‍ ലഭിക്കുക.മൂന്ന് വര്‍ഷം കൂടുമ്ബോഴാണ് ആരോഗ്യ മന്ത്രാലയം എന്‍എല്‍ഇഎം പട്ടിക പുറത്ത് വിടുന്നത്. ഏറ്റവും അവസാമായി 2015ലാണ് കേന്ദ്ര ആവശ്യ മരുന്നുകളുടെ പട്ടിക പുതുക്കിയത്. എന്നാല്‍ കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ഇത്തവണ പട്ടിക പുതുക്കുന്നതില്‍ താമസം നേരിടുകയും ചെയ്ത.
ഐസിഎംആറിന്റെ ജനറല്‍ ഡയറക്ടര്‍ ബലറാം ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള എന്‍എല്‍ഇഎം കമ്മിറ്റി കഴിഞ്ഞ വര്‍ഷം പുതിയ അവശ്യ മരുന്നുകളുടെ പട്ടിക ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രം അത് പുനഃപരിശോധിക്കുക പട്ടികയില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു.” നിരവധി ആന്റിബയോട്ടിക്, കാന്‍സര്‍, പ്രമേഹ മരുന്നകള്‍ ഇനി വിലക്കുറവില്‍ ലഭിക്കും. ഇത് രോഗികള്‍ക്ക് തങ്ങളുടെ ചികിത്സ ചിലവില്‍ ആശ്വാസം ലഭിക്കും” പട്ടിക പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മനുസൂഖ് മാണ്ഡവ്യ കുറിച്ചു.
350 പേരടങ്ങുന്ന വിദഗ്ധ സമിതിയുടെ വിലയിരുത്തലിന് ശേഷമാണ് പുതിയ പട്ടിക രൂപപ്പെടുത്തിയത്. പട്ടിക തയ്യറാക്കുന്നതിന്റെ ഭാഗമായി എന്‍എല്‍ഇഎം കമ്മിറ്റി 140തോളം ചര്‍ച്ചകള്‍ സംഘടിപ്പിച്ചുയെന്ന് കേന്ദ്രം വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.5-അമിനോസാലിസൈലിക് ആസിഡ്, 5-ഫ്ലുറൌറോസില്, 6- മെര്സാപ്റ്റോപ്യുറിന്, അന്റിനോമൈസിന് ഡി എന്നീ കാന്‍സര്‍ മരുന്നുകളാണ് പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുകയില ഉപയോഗം നിര്‍ത്തുന്നതിനുള്ള മരുന്നും പട്ടികയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. വെര, പുഴുക്കടി മറ്റ് കീടങ്ങള്‍ തുടര്‍ന്നുണ്ടാകുന്ന ആസുഖങ്ങള്ക്കുപയോഗിക്കുന്ന ഇവര്മെക്ടിനും അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. ഇവ കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ആന്റിബയോട്ടിക് മരുന്നായ എറിത്രോമൈസിന് എന്‍എല്‍ഇഎം പട്ടികയില്‍ നിന്നും നീക്കം ചെയ്തു.