Home Featured മൈസൂരു ദസറ:ഉദ്ഘാടനത്തിനായി നാളെ രാഷ്ട്രപതി എത്തും;നഗരത്തിൽ വൻ സുരക്ഷ

മൈസൂരു ദസറ:ഉദ്ഘാടനത്തിനായി നാളെ രാഷ്ട്രപതി എത്തും;നഗരത്തിൽ വൻ സുരക്ഷ

മൈസൂരു:ദസറ ഉദ്ഘാടനത്തിനായി നാളെ രാഷ്ട്രപതി ദ്രൗപദി മുർമു എത്തുന്നതിന് മുന്നോടിയായി നഗരത്തിൽ സുരക്ഷയുറപ്പാക്കാൻ 5,485 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. മൈസൂരു വിമാനത്താവളത്തിൽ നിന്നാണ് ഉദ്ഘാടന വേദിയായ ചാമുണ്ഡിഹിൽസിലേക്ക് രാഷ്ട്രപതി റോഡ് മാർഗം എത്തുക. ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എന്നിവിടങ്ങളിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും മണിക്കൂറുകൾ ഇടവിട്ട് പരിശോധന നടത്തുന്നുണ്ട്. ദസറ ചട ങ്ങുകൾ സമാപിക്കുന്ന ഒക്ടോ ബർ 5 വരെ നഗരത്തിൽ 8 പൊലീസ് ഹെൽപ് ഡെസ്കുകൾ പ്രവർത്തനം നടത്തും.

ഗതാഗത നിയന്ത്രണം

ദസറ ആഘോഷങ്ങളുടെ ഭാഗമായി നാളെ മുതൽ ഒക്ടോബർ 5 വരെ നഗരത്തിൽ ഗതാഗത, പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് 4 മുതൽ രാത്രി 11 വരെയാണ് നിയന്ത്രണം.

ചുറ്റിക്കറങ്ങി കാണാം:കർണാടക ആർടിസിയുടെ ദസറ സ്പെഷൽ ടൂർ പാക്കേജ് ഒക്ടോബർ 1-ന് ആരംഭിക്കും. ഗിരിദർശനി, ജലദർശിനി, ദേവദർശിനി മൈസൂരു സിറ്റി റൗണ്ട്സ് മൈസൂരു ദർശിനി എന്നീ 5 യാത്രകളാണ് പാക്കേജിലുള്ളത്. വെബ്സൈറ്റ് ksrtc.ഇൻ.

*ഗിരിദർശിനി ബന്ദിപ്പൂർ, ഗോപാലസ്വാമിഹിൽസ് ബിആർ ചാമുണ്ഡി എന്നിവ സന്ദർശിക്കാം. നോൺ എസി ബസിൽ മുതിർന്നവർക്ക് 400 രൂപ, കുട്ടികൾക്ക് 250 രൂപ.

*ജലദർശിനി ബൈലക്കുപ്പ ഗോൾഡൻ ക്ഷേത്രം, ദുബാരെ, നിസർഗാധമ, രാജസീറ്റ്, ഹാരംഗി അണക്കെട്ട്, കെആർഎസ് അണക്കെട്ട് എന്നിവ സന്ദർശിക്കാം. ടിക്കറ്റ് നിരക്ക് മുതിർന്ന വർക്ക് 450 രൂപ, കുട്ടികൾക്ക് 250 രൂപ.

*ദേവദർശിനി; നഞ്ചൻഗുഡ് മുഡുകുത്തൂർ, തലക്കാട്,സോമനാഥപുര, ശ്രീരംഗപട്ടണം എന്നിവ സന്ദർശിക്കാം. തിർന്നവർക്ക് 300 രൂപ, കുട്ടികൾക്ക് 175 രൂപ.

*മൈസൂരു സിറ്റി റൗണ്ട്സ്: സിറ്റി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് പ ലറോഡ്, സെൻട്രൽ ബസ് സ്റ്റാൻഡ്, എൽഐ സി സർക്കിൾ, റെയിൽവേ സ്റ്റേഷൻ സർക്കിൾ, ജെഎൽബി റോഡ് വഴി തിരിച്ചെത്തും. മുതിർന്നവർക്ക് 200 രൂപ, കുട്ടി കൾക്ക് 150 രൂപ.

*മൈസൂരു ദർശിനി നഞ്ചൻഗുഡ്, ചാമുണ്ഡിഹിൽ മൃഗശാല, പാലസ്, ശ്രീരംഗപട്ടണം. കെആർഎസ് ഡാം. എസി വോൾവോ ബസിൽ മുതിർന്നവർക്ക് 400 രൂപ, കുട്ടികൾക്ക് 200 രൂപ.

പൂജ അവധി: കേരളത്തിലേക്ക് കൂടുതല്‍ കര്‍ണാടക ബസുകള്‍

ബം​ഗ​ളൂ​രു: പൂ​ജ അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച്‌​ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ പ​രി​ഗ​ണി​ച്ച്‌​ കേ​ര​ള​ത്തി​ലേ​ക്ക്​ പ്ര​ത്യേ​ക സ​ര്‍​വി​സ്​ ന​ട​ത്തു​മെ​ന്ന്​ ക​ര്‍​ണാ​ട​ക ആ​ര്‍.​ടി.​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.സെ​പ്​​റ്റം​ബ​ര്‍ 30 മു​ത​ല്‍ ഒ​ക്​​ടോ​ബ​ര്‍ ഒ​മ്ബ​തു​വ​രെ​യാ​ണി​ത്. നി​ല​വി​ല്‍ ഒ​ക്​​ടോ​ബ​ര്‍ ഒ​ന്ന്​ വ​രെ​യു​ള്ള ബ​സു​ക​ളാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ ബ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ട​ന്‍ അ​റി​യി​ക്കും.ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​​ സ​ര്‍​വി​സു​ക​ള്‍. മൈ​സൂ​രു റോ​ഡ്​ ബ​സ്​​സ്​​റ്റേ​ഷ​ന്‍, ശാ​ന്തി​ന​ഗ​ര്‍ ബ​സ്​​സ്​​റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​ണ്​ ബ​സു​ക​ള്‍ പു​റ​പ്പെ​ടു​ക.

പ്ര​ത്യേ​ക സ​ര്‍​വി​സു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍:സെ​പ്​​റ്റം​ബ​ര്‍ 30ന്​ ​ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്ക്​ രാ​ത്രി 8.48, 9.00, 9.14, 9.20, സ​മ​യ​ങ്ങ​ളി​ല്‍ ഐ​രാ​വ​ത്​ ക്ല​ബ്​ ക്ലാ​സ്​ ബ​സ്​ സ​ര്‍​വി​സ്​ ന​ട​ത്തും. സെ​പ്​​റ്റം​ബ​ര്‍ 30ന്​ ​ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ കോ​ട്ട​യ​ത്തേ​ക്ക്​ രാ​ത്രി 8.24, 8.32 സ​മ​യ​ങ്ങ​ളി​ല്‍ ഐ​രാ​വ​ത്​ ക്ല​ബ്​ ക്ലാ​സ് പ്ര​ത്യേ​ക സ​ര്‍​വി​സ്​ ന​ട​ത്തും. അ​ന്നു​ത​ന്നെ ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ പാ​ല​ക്കാ​ട്ടേ​ക്ക്​ രാ​ത്രി 9.48, 9.55 സ​മ​യ​ങ്ങ​ളി​ല്‍ ഐ​രാ​വ​ത്​ ക്ല​ബ്​ ക്ലാ​സ് ഓ​ടും. സെ​പ്​​റ്റം​ബ​ര്‍ 30നു​ത​ന്നെ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന്​ തൃ​ശൂ​രി​ലേ​ക്ക്​ രാ​ത്രി 8.40, 9.20 സ​മ​യ​ങ്ങ​ളി​ല്‍ സ​ര്‍​വി​സ്​ ഉ​ണ്ടാ​കും.

അ​ന്നു​ത​ന്നെ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്ക്​ രാ​ത്രി 9.48ന്​ ​ഐ​രാ​വ​ത്​ ക്ല​ബ്​ ക്ലാ​സ് സ​ര്‍​വി​സ്​ ന​ട​ത്തും. അ​ന്ന്​ രാ​ത്രി 10.10ന്​ ​ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്കും​ ഐ​രാ​വ​ത്​ ക്ല​ബ്​ ക്ലാ​സ് പ്ര​ത്യേ​ക സ​ര്‍​വി​സ്​ ന​ട​ത്തും.ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നി​ന്​ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന്​​ എ​റ​ണാ​കു​ള​ത്തേ​ക്ക്​ രാ​ത്രി 9.00, 9.20, സ​മ​യ​ങ്ങ​ളി​ല്‍ ക്ല​ബ്​ ക്ലാ​സ്​ സ​ര്‍​വി​സ്​ ന​ട​ത്തും. ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നി​നു​ത​ന്നെ തൃ​ശൂ​രി​ലേ​ക്ക്​ രാ​ത്രി 9.20, 9.28 സ​മ​യ​ങ്ങ​ളി​ല്‍ ഐ​രാ​വ​ത്​ ക്ല​ബ്​ ക്ലാ​സ് സ​ര്‍​വി​സ്​ ന​ട​ത്തും. ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നി​നു​ത​ന്നെ കോ​ട്ട​യ​ത്തേ​ക്ക്​ രാ​ത്രി 8.24നും ​പാ​ല​​ക്കാ​ട്ടേ​ക്ക്​ 9.48നും ​കോ​ഴി​ക്കോ​ട്ടേ​ക്ക്​ 9.50നും ​ക​ണ്ണൂ​രി​ലേ​ക്ക്​ 9.10നും ​ഐ​രാ​വ​ത്​ ക്ല​ബ്​ ക്ലാ​സ് പ്ര​ത്യേ​ക സ​ര്‍​വി​സ്​ ന​ട​ത്തു​മെ​ന്നും ക​ര്‍​ണാ​ട​ക ആ​ര്‍.​ടി.​സി അ​റി​യി​ച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group