ദില്ലി: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ വിപ്രോക്കെതിരെ പരാതിയുമായി നാസെന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ്. ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച വിപ്രോക്കെതിരെ നടപടിയെടുക്കണമെന്ന് നാസെന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് തൊഴിൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ക്യാമ്പസ് ഇന്റർവ്യൂ വഴി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകുന്നതിൽ കമ്പനി വരുത്തുന്ന കാലതാമസം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
‘ആയിരക്കണക്കിന് വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും ജീവിതമാണ് വിപ്രോയുടെ അനാസ്ഥ മൂലം അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്. 2021 സെപ്റ്റംബറിൽ വിപ്രോയിൽ ജോലിക്ക് അപേക്ഷിച്ചവരാണ് ഈ തൊഴിലാളികളും വിദ്യാർഥികളും’- യൂണിയൻ നൽകിയ പരാതിയിൽ പറയുന്നു.
അമേരിക്കയിൽ മാന്ദ്യത്തിന്റെ പ്രതീതി ഉണർന്നത് ടെക് സെക്ടറിൽ പുതിയ റിക്രൂട്ട്മെന്റ് കുറച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് മൂന്നര ലക്ഷം രൂപയാണ് വിപ്രോ ആദ്യഘട്ടത്തിൽ വേതനമായി പറഞ്ഞിരുന്നതെന്നാണ് പരാതിയിൽ പറയുന്നത്. തങ്ങളുടെ പരിശീലനപരിപാടി 60 ശതമാനത്തിലേറെ മാർക്കോടെ പാസ്സാക്കുന്നവർക്ക് ആറര ലക്ഷം രൂപ ശമ്പളം നൽകുമെന്നും കമ്പനി പറഞ്ഞതായി പരാതിയിലുണ്ട്.
‘ഇതുപ്രകാരമുള്ള വേതന രഹിത ഇന്റേൺഷിപ്പ് ഈ വർഷം മാർച്ച് ഏപ്രിൽ സമയത്ത് ആരംഭിച്ചു. ജൂലൈയിൽ ഇത് അവസാനിച്ചു. ഓഗസ്റ്റ് മാസത്തിൽ ഇവരുടെ നിയമന നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. എന്നാൽ കമ്പനി ഇവരുടെ നിയമനം നീട്ടിക്കൊണ്ടു പോവുകയാണ്’- പരാതിയിൽ ആരോപിക്കുന്നു.
കഞ്ചാവ് കടത്ത് സംഘം ആക്രമിച്ച പൊലീസ് ഇന്‍സ്പെക്ടറുടെ നില ഗുരുതരം
ബംഗലൂരു: മുപ്പതംഗ കഞ്ചാവ് കടത്ത് സംഘത്തിന്റെ ആക്രമണത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് ഗുരുതര പരിക്ക്.പരിക്കേറ്റ ഇന്‍സ്പെക്ടര്‍ ശ്രീമന്ത് ഇല്ലല് ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും കലബുറഗി പൊലീസ് സൂപ്രണ്ട് ഇഷ പന്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അതേസമയം, ആവശ്യമെങ്കില്‍ ഇല്ലലിനെ എയര്‍ലിഫ്റ്റ് ചെയ്ത് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് ഡി.ജി.പി പ്രവീണ്‍ സൂദ് അറിയിച്ചു.
കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.
മഹാരാഷ്ട്രയില്‍ നിന്ന് 200 കിലോയോളം കഞ്ചാവ് കര്‍ണാടകയിലേക്ക് കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് രാത്രിയോടെ 10 പൊലീസുകാരോടൊപ്പം ഇന്‍സ്പെക്ടര്‍ ഇല്ലല് അതിര്‍ത്തിയിലെത്തി. രണ്ട് സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ 30 ഓളം പേരടങ്ങുന്ന സംഘം ഇന്‍സ്പെക്ടറേയും സംഘത്തെയും ആക്രമിക്കുകയായിരുന്നു.
ആക്രമണം രൂക്ഷമായതോട മറ്റ് പൊലീസുകാര്‍ ഓടിരക്ഷപ്പെട്ടു. ഇതോടെ തനിച്ചായ ഇന്‍സ്പെക്ടറെ അക്രമിസംഘം ക്രൂരമായി മര്‍ദിച്ച് കടന്നുകളഞ്ഞു. വാരിയെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ഒസ്മാമാബാദ് പൊലീസ് സൂപ്രണ്ടുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും എസ്.പി ഇഷ പന്ത് വ്യക്തമാക്കി.