കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് (ഞായറാഴ്ച്ച) രാവിലെ 7.40നായിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു.മൃതദേഹം ഇന്ന് നിലമ്പൂരിലെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും.സംസ്കാരം നാളെ രാവിലെ 9 മണിക്ക് നിലമ്പൂർ മുക്കട്ട വലിയ ജുമ മസ്ജിദിൽ .
കോണ്‍ഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതല്‍ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ നിലമ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1980-82 കാലത്ത് ഇ.കെ. നായനാര്‍ മന്ത്രിസഭയിൽ തൊഴില്‍, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ (2004-06) വൈദ്യുതിമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.മുസ്ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിര്‍ക്കുക വഴി പലപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് ആര്യാടന്‍ മുഹമ്മദ്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ആര്യാടന്‍ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്.സംസ്കാരം സംബന്ധിച്ച വിശദകാര്യങ്ങൾ രാഹുൽ ഗാന്ധിയുടെ പദയാത്രയിൽ പങ്കെടുത്തു വരുന്ന കോൺഗ്രസ് നേതാക്കൾ കൂടിയാലോചിച്ച് അൽപ സമയത്തിനകം തീരുമാനിക്കും.
മംഗളൂരു വാഹനാപകടം: നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു
മംഗളൂരു: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശിയായ നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു.മംഗളൂരു നേതാജി കോളജിലെ ഒന്നാം വര്‍ഷ ജനറല്‍ നഴ്സിഗ് വിദ്യാര്‍ഥിനി റിയ ആന്‍റണിയാണ് (19) മരിച്ചത്.കട്ടപ്പന പട്ടരുകണ്ടത്തില്‍ റെജി തോമസ് ബിനു ദമ്ബതികളുടെ മകളാണ്. ഈ മാസം മൂന്നിന് മന്നുഗുഡെ ബര്‍ക്കെ പോലീസ് സ്റ്റേഷന് സമീപമുള്ള റോഡില്‍ മത്സരയോട്ടം നടത്തിയ ബൈക്കുകള്‍ കാറുമായി കൂട്ടിയിടിച്ച ശേഷം ബസ് കാത്തുനിന്ന റിയയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ യേനപ്പോയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച വൈകിട്ടോടെയാണു റിയ മരിച്ചത്.