Home Featured ശ്ശെടാ, വംശനാശം വന്നെന്ന് കരുതിയതാണ്, സ്കൂൾ-കോളേജിന് മുന്നിലെ ‘പൂ’വാലശല്യം തീർക്കാൻ കേരള പൊലീസിന്‍റെ ‘112’ വഴി

ശ്ശെടാ, വംശനാശം വന്നെന്ന് കരുതിയതാണ്, സ്കൂൾ-കോളേജിന് മുന്നിലെ ‘പൂ’വാലശല്യം തീർക്കാൻ കേരള പൊലീസിന്‍റെ ‘112’ വഴി

by കൊസ്‌തേപ്പ്

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളുടെയും കോളേജുകളുടെയും മുന്നിൽ വീണ്ടും ‘പൂ’വാലശല്യം സജീവമാകുന്നതിൽ താക്കീതുമായി പൊലീസ് രംഗത്ത്. കൊറോണക്കാലത്തിന് ശേഷം സ്കൂൾ കോളേജ് പരിസരങ്ങളിൽ ‘പൂ’വാലശല്യം ആരംഭിച്ചിട്ടുള്ളതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരിഹാര മാർഗം അറിയാമെന്നും ഫേസ്ബുക്ക് പേജിലൂടെ കേരള പൊലീസ് വ്യക്തമാക്കി. ‘പൂ’വാലശല്യക്കാരെ പൂട്ടാൻ പട്രോളിംഗ് ഉൾപ്പെടെയായി പൊലീസ് സജ്ജമാണെന്നും ശല്യം ഉണ്ടായാൽ ഉടൻ 112 ൽ ബന്ധപ്പെടണമെന്നും ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ രാജ്യങ്ങളിലേക്ക് ഐടി രംഗത്തുള്‍പ്പെടെ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് , ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മികച്ച ശമ്ബളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് തായ്‌ലാന്‍ഡ്, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് നടക്കുന്ന തൊഴില്‍തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാനിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍.

ഇന്ത്യയില്‍ നിന്നുള്ള ഐ.ടി പ്രൊഫഷണലുകളെ ഡിജിറ്റല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്ന ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.

ഇങ്ങനെ എത്തിക്കുന്ന കമ്ബനികളില്‍ ഭൂരിഭാഗവും കോള്‍സെന്റര്‍, ക്രിപ്റ്റോ കറന്‍സ് തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടവയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇത്തരം തൊഴില്‍തട്ടിപ്പ് റാക്കറ്റുകളുടെ വലയില്‍പ്പെട്ട ് ഇന്ത്യയില്‍ നിന്നുള്ള നിരവധി യുവാക്കള്‍ തായ്‌ലാന്‍ഡില്‍ എത്തിപ്പെടുന്നുണ്ടെന്നും അതിനാല്‍ തന്നെ തായ്‌ലാന്‍ഡിലെ തൊഴിലവസരങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്ര്രാലയം വക്താവ് അരിന്ദം ബാഗ്‌ചി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷല്‍ മീഡിയാ പ്ലാറ്റ് ഫോമുകളിലൂടെയാണ് യുവാക്കള്‍ പ്രധാനമായും തൊഴില്‍തട്ടിപ്പിനിരകളാകുന്നത്. ദുബായ്, ഇന്ത്യ എന്നിവിടങ്ങളിലെ ഏജന്റുമാര്‍ വഴിയും തട്ടിപ്പ് നടക്കുന്നുണ്ട്. നിയമവിരുദ്ധമായാണ് തൊഴിലന്വേഷകരെ രാജ്യാതിര്‍ത്തി കടത്തുന്നത്. മ്യാന്‍മാര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെത്തുന്നവര്‍ക്ക് മോശം സാഹചര്യങ്ങളില്‍ ജോലി ചെയ്യേമ്ടി വരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും മറ്റും പ്രചരിക്കുന്ന വ്യാജവാഗ്ദാനങ്ങളില്‍ പെട്ട് തട്ടിപ്പിനിരയാകരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ജോലി സംബന്ധിച്ചുള്ള വിവരങ്ങള്‍ നിയുക്തസംഘങ്ങളെ ബന്ധപ്പെട്ട് വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group